Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വോട്ട് മറിച്ചാലും വടകരയില്‍ പി ജയരാജന്‍ ജയിക്കും, പാര്‍ട്ടി വോട്ടുകള്‍ കരുത്താവും: ദള്‍

കൊച്ചി: വടകരിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍റെ വിജയം സുനിശ്ചിതമാണെന്ന് ലോക് താന്ത്രിക ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ്ജ്. ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് ബിജെപി വോട്ടുകള്‍ മറിച്ചാലും മണ്ഡലത്തിലെ ലോക് താന്ത്രിക് ജനതാദളിന്‍റെ വോട്ടുകളുടെ പിന്‍ബലത്തില്‍ ഇടത് മുന്നണി ജയിക്കുമെന്നാണ് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറിയായ വര്‍ഗീസ് ജോര്‍ജ്ജ് കൊച്ചിയില്‍ അഭിപ്രായപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദേശീയ തലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരേ മുന്നണിയിലാണെങ്കിലും കേരളത്തില്‍ ജനതാദള്‍ എസുമായി ലയിക്കുന്ന കാര്യത്തില്‍ തല്‍കാലം പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നില്ലെന്നും വര്‍ഗീസ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

p jayarajan

കോഴിക്കോടും വടകരയിലും ബിജെപി യുഡ‍ിഎഫിന് വോ

വോട്ടു മറിച്ചെന്ന ആരോപണവുമായി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഎം ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു. വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് - ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ആരോപണം.

അതേസമയം, ബിജെപി വോട്ട് മറിച്ചു എന്ന സിപിഎം ആരോപണം അവരുടെ പരാജയ ഭീതി വെളിവാക്കുന്നതാണെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍റെ പ്രതികരണം. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് വടകരയില്‍ ഉണ്ടയതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+