സൈബര്‍ 'കൊങ്ങികള്‍ക്ക്' മനസിലായോ? ഇല്ലെങ്കില്‍ പി ജയരാജന്‍ പറഞ്ഞു തരും! ഇതൊന്ന് ശ്രദ്ധിക്കണം!!!
അനാവശ്യമായി അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളി നടത്താനും എതിരാളികള്‍ക്ക് പ്രചാരണായുധമാക്കാനുമല്ല സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കേണ്ടത്.
കണ്ണൂര്‍: കൂത്തുപറമ്പിലുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് വീണ്ടും പി ജയരാജന്റെ പേസ്ബുക്ക് പോസ്റ്റ്. കമ്മ്യൂണിസ്റ്റുകാരും വിപ്ലവകാരികളും സാമൂഹികമാധ്യമങ്ങളെ ആശയരംഗത്തെ വര്‍ഗ്ഗസമരത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പി ജയരാജന്‍ പറഞ്ഞു.
അനാവശ്യമായി അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളി നടത്താനും എതിരാളികള്‍ക്ക് പ്രചാരണായുധമാക്കാനുമല്ല സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കേണ്ടത്. ആ നിലയില്‍ നവമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വയം അച്ചടക്കം പാലിച്ചുകൊണ്ട് നമുക്കിടയിലുള്ള ഐക്യം ശക്തിപ്പെടുത്തിക്കൊണ്ടു ശത്രുവിനെതിരായിട്ടുള്ള ആശയാക്രമണത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള ഇടപെടലുകളാണ് ആവശ്യമായിട്ടുള്ളതെന്ന് പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറച്ചു.

കൂത്തുപറന്പ് സംഭവം
കഴിഞ്ഞ ദിവസം കൂത്തുപറമ്പിലുണ്ടായ സംഭവം സബന്ധിച്ച് ആകാശ് തില്ലങ്കേരി നടത്തിയ സ്വയം വിമര്‍ശനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിനായിരുന്നു എഫ്ബി പോസ്റ്റ്.

പാര്‍ശ്വഫലങ്ങളും ഉണ്ട്
സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായിട്ടുള്ള മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരും നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം. ഫലപ്രദമായി നവമാധ്യമങ്ങളില്‍ ഇടപെടണം. പക്ഷെ ഇതിനു ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും പി ജയരാജന്‍ പറയുന്നു.

മാറ്റങ്ങള്‍
ശിഥിലീകരണ,വര്‍ഗ്ഗീയ,ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് എതിരായി ജനങ്ങളുടെ ഐക്യവും വര്‍ഗ്ഗ ഐക്യവും ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ സാമൂഹിക,സാംസ്‌കാരിക,സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ സാധ്യമാവുകയുള്ളു.ഓരോ വിപ്ലവകാരിയും ഇത് മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.

സഖാക്കള്‍
നമ്മള്‍ ഒരു ആശയത്തെ പ്രതിനിധാനം ചെയ്യുന്ന അവസരത്തില്‍ ആ ആശയത്തിനെതിരായി ശത്രുവര്‍ഗ്ഗങ്ങള്‍ നടത്തുന്ന ആശയാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അച്ചടക്ക ബോധം സഖാക്കള്‍ കാണിക്കണമെന്നും പി ജയരാജന്‍ പറയുന്നു.

ശത്രവിന്റെ ആശയം
പ്രതിരോധം അച്ചടക്കത്തിന്റെ ഭാഗമാവണം, ആ നിലയില്‍ നമ്മള്‍ ഏത് ശക്തിയെ ആണോ പരാജയപ്പെടുത്തേണ്ടത്, ഏതൊരു പ്രസ്ഥാനത്തെ ആണോ വിപ്ലവപ്രസ്ഥാനം എന്ന നിലക്ക് മുന്നോട്ടു നയിക്കേണ്ടത് ,ആ ആശയത്തെ സംരക്ഷിച്ചുകൊണ്ടു മാത്രമേ നമുക്ക് ശത്രുവര്‍ഗത്തിന്റെ ആശയത്തെ നേരിടാനും പരാജയപ്പെടുത്താനുമാകൂ.

ശത്രുക്കളെ ശത്രുക്കളായി കാണണം
ധനമൂലധന ശക്തികള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു നേരെ, അവകാശങ്ങള്‍ക്ക് നേരെ ,സാമൂഹ്യമായിട്ടുള്ള നീതിക്കെതിരെ, വലിയ നിലയില്‍ കടന്നാക്രമാണങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ ആ ശത്രുക്കളെ ശത്രുക്കളായി കണ്ടുകൊണ്ടുള്ള ദിശാബോധത്തോട് കൂടിയുള്ള പോരാട്ടം , അതാണ് നവമാധ്യമാരഗത്തും ആവശ്യമായിട്ടുള്ളത്.

വെല്ലുവിളി നടത്താനല്ല നവമാധ്യമം
കമ്മ്യൂണിസ്റ്റുകാരും വിപ്ലവകാരികളും സാമൂഹികമാധ്യമങ്ങളെ ആശയരംഗത്തെ വര്‍ഗ്ഗസമരത്തിനാണ് ഉപയോഗിക്കേണ്ടത്. അനാവശ്യമായി അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളി നടത്താനും എതിരാളികള്‍ക്ക് പ്രചാരണായുധമാക്കാനുമല്ല. അത് നവമാധ്യമങ്ങളില്‍ ഇടപെടുന്ന ഓരോ ആളുകളും ശ്രദ്ധിക്കണം എന്നാണു എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആശയാക്രമണം
നവമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വയം അച്ചടക്കം പാലിച്ചുകൊണ്ട് നമുക്കിടയിലുള്ള ഐക്യം ശക്തിപ്പെടുത്തിക്കൊണ്ടു ശത്രുവിനെതിരായിട്ടുള്ള ആശയാക്രമണത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള ഇടപെടലുകളാണ് ആവശ്യമായിട്ടുള്ളത്.

പാര്‍ട്ടി ബന്ധുക്കള്‍ ശ്രദ്ധിക്കണം
പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ പോലും ഉന്നയിക്കുന്ന ചെറിയ ആക്ഷേപങ്ങള്‍ പോലും വസ്തുതാപരമായി പരിശോധിച്ച് നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം). അത്തരമൊരു പാര്‍ട്ടിയെ കുറിച്ച് അവമതിപ്പുണ്ടാകുന്ന തരത്തില്‍ പ്രതികരണങ്ങള്‍ നടത്താതിരിക്കാന്‍ എല്ലാ പാര്‍ട്ടി ബന്ധുക്കളും ശ്രദ്ധിക്കണമെന്ന് കൂടി അഭ്യര്‍ഥിച്ചാണ് പി ജയരാജന്‍ തന്റെ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആക്ഷേപം
അതേസമയം ഇരയായവരെ അച്ചടക്കം പഠിപ്പിക്കുന്ന പി ജയരാജന്‍ എന്തുകൊണ്ട് സദാചാര പോലീസിങ് നടത്തിയവര്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടുകയോ അവരും പാര്‍ട്ടി ബന്ധുക്കളാണെങ്കില്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്ന് വരുന്നുണ്ട്.
സഖാക്കള്‍ക്കെതിരെ നടപടിയുണ്ടാവണം
സോഷ്യല്‍ മീഡിയയില്‍ തെറിപറയുക. അനാവശ്യമായി എതിരാളികളെ കുറിച്ച് കള്ളങ്ങള്‍ പറയുക. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുക. സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങളും ചില സഖാക്കളുടെ അടുത്ത് നിന്നുണ്ടാകാറുണ്ട്. അവര്‍ ഒരുപക്ഷെ അനുഭാവികള്‍ മാത്രമായിരിക്കും എങ്കിലും അവര്‍ക്ക് കൂടി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.












Click it and Unblock the Notifications