Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കാറ്റ് പോയ ബലൂൺ; അമിത് ഷാ ജനരക്ഷാ യാത്രയിൽ നിന്ന് പിന്മാറിയത് വെറുതെയല്ല... കാരണമുണ്ടെന്ന്!

കണ്ണൂർ: അമിത് ഷാ പിന്‍വാങ്ങിയതോടെ ബിജെപി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് ജാഥ കൊഴുപ്പിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങാണ് നടന്നത്. ഇങ്ങനെ ആഴ്ചകള്‍ നീണ്ട പ്രവര്‍ത്തനങ്ങളാണ് നടന്നതെങ്കിലും ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താനായില്ലെന്ന് പി ജയരാജൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കുറിച്ചത്.

ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ച് പോയതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. സംഘര്‍ഷമുണ്ടാക്കാന്‍ മംഗലാപുരത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നും ക്രിമിനലുകളെ ഇറക്കുമതി ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിലാക്കാന്‍ കഴിയുമോ എന്ന ശ്രമവും നടത്തിയിരുന്നുവെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

ജാഥ ബഹിഷ്ക്കരിച്ചവർക്ക് അഭിവാദ്യങ്ങൾ

ജാഥ ബഹിഷ്ക്കരിച്ചവർക്ക് അഭിവാദ്യങ്ങൾ

സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വമ്പിച്ച ചലനമുണ്ടാക്കുമെന്ന പ്രചരണം പൊളിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ജാഥ മതിയാക്കി അമിത് ഷാ തിരിച്ച് പോയത്. ഇങ്ങനെ സംഘപരിവാറിന്‍റെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് ജാഥ ബഹിഷ്കരിച്ച ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നുവെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

മാധ്യമപ്രവർത്തകർക്കും എല്ലാം മനസിലായി

മാധ്യമപ്രവർത്തകർക്കും എല്ലാം മനസിലായി

അമിത് ഷായോടൊപ്പം കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെട്ടു. അക്രമങ്ങള്‍ തുടങ്ങിവെക്കുന്നത് ആര്‍എസ്എസ് ആണെന്നും ജനങ്ങള്‍ അതിനെ പ്രതിരോധിക്കുകയാണെന്നുമാണ് അവര്‍ക്കും ബോധ്യമായാത്. സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് നേരിട്ട് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

ഇത് പഠിക്കണം

ഇത് പഠിക്കണം

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും മാത്രമല്ല സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന സഹകരണ ആശുപത്രികളും അവരില്‍ അത്ഭുതമാണുണ്ടാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബിജെപി നേതാക്കന്‍മാരും ഇതാണ് പഠിക്കേണ്ടത്.

ജനങ്ങൾ അണിനിരക്കുന്നില്ല?

ജനങ്ങൾ അണിനിരക്കുന്നില്ല?

സിപിഎമ്മിനോടൊപ്പം എന്തുകൊണ്ട് ജനങ്ങള്‍ അണിനിരക്കുന്നുവെന്നും കായിക അക്രമങ്ങള്‍ സംഘടിപ്പിച്ചും, കോടിക്കണക്കിന് രൂപ അഖിലേന്ത്യ നേതൃത്വം നല്‍കിയിട്ടും സംഘപരിവാറിനൊപ്പം എന്തുകൊണ്ട് ജനങ്ങള്‍ അണിനിരക്കുന്നില്ല എന്നും അവര്‍ മനസ്സിലാക്കണം.

ബിജെപിക്ക് മനസിലായി...

ബിജെപിക്ക് മനസിലായി...

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം ശ്രദ്ധേയമാണ്. ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി സ്വാധീനമുണ്ടാക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് തടസ്സം കോണ്‍ഗ്രസ്സല്ല സിപിഎം ആണെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വിരുദ്ധ പ്രചരണം

സിപിഎം വിരുദ്ധ പ്രചരണം

അതുകൊണ്ടാണ് ദില്ലി ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം സിപിഎം വിരുദ്ധ പ്രചരണത്തിന് ബിജെപി രംഗത്തിറങ്ങിയതെന്നും പി ജയരാജൻ പറഞ്ഞു.

കോൺഗ്രസിന് പങ്കില്ല

കോൺഗ്രസിന് പങ്കില്ല

ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിനെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിന് യാതൊരു പങ്കുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാഥ തുടക്കത്തിൽ തന്നെ പരാജയം

കേരളത്തിലെ ജാഥ തുടക്കത്തില്‍ തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിനെതിരെ അഖിലേന്ത്യ അടിസ്ഥാനത്തില്‍ പ്രചരണവും അക്രമണവും നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍എസ്എസുകാര്‍ പിന്‍വാങ്ങണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+