ജയരാജനെ വിവാഹത്തിന് ക്ഷണിച്ചു; എന്നാല്‍ ഞങ്ങളില്ലെന്ന് ബിജെപിക്കാര്‍
കണ്ണൂര്‍: വിവാഹ ചടങ്ങുകളില്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ക്ഷണിക്കാന്‍ പാടില്ലെന്നാണ് ആര്‍എസ്എസ് നയമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സെപ്തംബര്‍ 14ന് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇങ്ങനെയൊരു കാര്യം അദ്ദേഹം കുറിച്ചിരിക്കുന്നത്. തന്നെ വിവാഹം ക്ഷണിച്ചതിന്റെ പേരില്‍ കൂത്തുപറമ്പ് സ്വദേശിയുടെ വിവാഹം ആര്‍എസ്എസുകാര്‍ ബഹിഷ്‌കരിച്ചെന്നാണ് പി ജയരാജന്‍ പറയുന്നത്.
ആര്‍എസ്എസിന്റെ ഇത്തരം നയങ്ങളെയാണ് സംസ്‌കാരമുള്ള മനുഷ്യര്‍ അപലപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നിലക്കാത്ത ഇത്തരം പ്രവര്‍ത്തന രീതി അവസാനിപ്പിച്ചാല്‍ മാത്രമേ നാട്ടില്‍ സഹിഷ്ണുതയുടെ രീതികള്‍ പുലരുകയുള്ളൂവെന്നും അതാണ് ജനാധിപത്യ വ്യവസ്ഥയ്ക്ക് ആവശ്യമെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications