• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പികെ കൃഷ്ണദാസിനെതിരെ ആഞ്ഞടിച്ച് പി ജയരാജൻ; പൊളിച്ചടുക്കിയത് ബിജെപിയുടെ ഇരട്ടമുഖം!

  • By Desk

കണ്ണൂർ: വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ 'വയൽകിളികൾ' നടത്തുന്ന സമരമാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. കീഴാറ്റൂർ സമര നായിക നമ്പ്രാടത്ത് ജാനകിയെന്ന് 72 കാരി കഴിഞ്ഞ ദിവസം സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനാളുകളാണ് സമരത്തിന് പിന്തുണയർപ്പിച്ച് കീഴാറ്റൂരിലെത്തിയത്. ബിജെപി എംപി സുരേഷ് ഗോപി, ബിജെപി നേതാവ് കൃഷ്ണദാസ്, പിസി ജോർജ്, വിഎം സുധീരൻ തുടങ്ങിയ നിരവധി നേതാക്കളാണ് പിന്തുണയുമായി എത്തിയത്.

ബിജെപി സമരം ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങളും ഇതിന് പിന്നാലെ പുറപ്പെട്ടിരുന്നനു. എന്നാൽ പ്രകടനത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ബിജെപി നേതാവ് കൃഷ്മദാസിനെതിരെ രൂക്ഷ വിമർശനവുമായാണ് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടെ ഇരട്ടമുഖം വലിച്ചു കീറുകയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പി ജയരാജൻ. അദ്ദേഹം പറയുന്നത് ഇങ്ങനെ...

ബിജെപിയുടേത് ഇരട്ട മുഖം

ബിജെപിയുടേത് ഇരട്ട മുഖം

വളപട്ടണം-ചാല ബൈപ്പാസ് വയല്‍ വഴിയാക്കാന്‍ നിവേദനം നല്‍കിയ ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്തുന്നു.കാപട്യത്തിന്‍റെ രാഷ്ട്രീയം ഇനിയെങ്കിലും ബിജെപി ഉപേക്ഷിക്കണം. തളിപ്പറമ്പ് ബൈപ്പാസിനെതിരെ സമരം നയിക്കുന്ന ബിജെപി നേതാക്കള്‍ കണ്ണൂര്‍ ബൈപ്പാസിന്‍റെ കാര്യത്തില്‍ നേരത്തേ എടുത്ത നിലപാട് മാറ്റം വരുത്തിയോ എന്ന കാര്യം വ്യക്തമാക്കണം. 2015 ഏപ്രില്‍ മാസം 29 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് നിവേദനം നല്‍കുകയുണ്ടായി.ഈ നിവേദനത്തില്‍ വാരം-കടാങ്കോട് ഭാഗത്ത് 85 വീടുകള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍ അലൈന്മെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ വയല്‍ വഴിയുള്ള അലൈന്മെമെന്റാണ് ദേശീയപാതാ വികസന അതോറിറ്റി അംഗീകരിച്ചിട്ടുള്ളതെന്ന് പി ജയരാജൻ പറയുന്നു.

ഓരോ പ്രദേശത്തും ഓരോ നിലപാട്

ഓരോ പ്രദേശത്തും ഓരോ നിലപാട്

ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് തളിപ്പറമ്പ് ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ഓരോ പ്രദേശത്തും ബിജെപിക്ക് ഓരോ നിലപാടാണോ ഉള്ളത്? അല്ലെങ്കില്‍ കണ്ണൂര്‍ ബൈപ്പാസിന്‍റെ കാര്യത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തില്‍ എടുക്കുന്നില്ല എന്ന കാര്യവും അവര്‍ വ്യക്തമാക്കണം. നാടിന്റെ വികസന കാര്യത്തില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായം ഉണ്ടാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നത്. ഇതിനെ തുരങ്കം വെക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

പ്രതീക്ഷ നൽകുന്ന കാര്യം

പ്രതീക്ഷ നൽകുന്ന കാര്യം

എന്നാല്‍ നേതൃത്വത്തിന്‍റെ നിലപാടുകള്‍ ക്കെതിരെ അണികള്‍ പ്രതിരോധമുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് സുധീരനൊഴിച്ച് മറ്റൊരു കോാണ്‍ഗ്രസ്സ് നേതാവും ബൈപ്പാസ് വിരുദ്ധ സമരത്തില്‍ അണിനിരക്കാതിരുന്നത്. ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും പി ജയരാജൻ വ്യക്തമാക്കുന്നു. തെറ്റായ വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ പിടിച്ചുകെട്ടാന്‍ അവരുടെ അണികള്‍ തന്നെ മുന്നോട്ട് വരുന്നുണ്ട്.പരിസ്ഥിതി വാദികളെന്ന് സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവര്‍ കീഴാറ്റൂരിലേക്ക് പോയത് മുന്‍പ് കുന്നിടിച്ച് ഉണ്ടാക്കിയ റോഡിലൂടെ ആണെന്ന് അവര്‍ക്കും ഓര്‍മ്മ വേണം എന്ന് വ്യക്തമാക്കികൊണ്ടാണ് പി ജയരാജൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബിജെപി ഹൈജാക്ക് ചെയ്തു

അതേസമയം കീഴാറ്റൂരിൽ വയൽകിളികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ബിജെപിയുടെ കൈകടത്തലുണ്ടെന്നും, ബിജെപി സമരം ഹൈജാക്ക് ചെയ്തെന്നും സമരസമിതി പ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. സമരസമിതിയിലെ ഒരു നേതാവ് കെ സഹേദവൻ തന്നെ പരസ്യമായി ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി കീഴാറ്റൂർ വിഷയം ചർച്ച നടത്തിയിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് വയൽക്കിളികൾ. വയൽ നശിപ്പിച്ചുകൊണ്ട് ഇതിനു മുകളിലൂടെയുള്ള എലവേറ്റഡ് ഹൈവേയും വേണ്ടെന്ന തീരുമാനത്തിനു ശേഷം മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ചയും കഴിഞ്ഞ് സമരത്തിന്റെ മറ്റ് മാർഗങ്ങളിലേക്ക് തിരിയാമെന്ന നിലപാടിലാണ് ഇപ്പോൾ വയൽക്കിളികളുള്ളത്. തീരുമാനം അനുകൂലമാകുന്നില്ലെങ്കിൽ കീഴാറ്റൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് ലോങ് മാർച്ചിനും ഒരുങ്ങുകയാണ് സമര പ്രവർത്തകർ. ഇതിന്റെ സൂചന കഴിഞ്ഞ ദിവസം സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.

കീഴാറ്റൂർ സമരം അടുത്ത ഘട്ടത്തിലേക്ക്... അടുത്ത ലോങ് മാർച്ച് കേരളത്തിലെന്ന് സുരേഷ് കീഴാറ്റൂർ!

കോണ്‍ഗ്രസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സുഷമാ സ്വരാജ്: നാണം കെട്ട് കോണ്‍ഗ്രസ്, ട്വീറ്റ് നീക്കി!!

English summary
P Jayarjan's facebook post against PK Krishnadas for Keezhatoor issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more