കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനൂരിൽ സിപിഎം-ലീഗ് ആക്രമണം; ഐപിഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് പി ജയരാജൻ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാനെന്ന പേരില്‍ പൊതു സ്ഥലങ്ങളിലെ പ്രചാരണ വസ്തുക്കള്‍ പിടിച്ചെടുക്കുന്നതാണ് ജയരാജനെ ചൊടിപ്പിച്ചത്. പാനൂര്‍ പെരിങ്ങളത്തുണ്ടായ സിപിഐഎം-ലീഗ് സംഘര്‍ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് ജാഗ്ര പാലിക്കുന്നുണ്ട്.

പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ ബോംബേറുണ്ടാകുകയും ചെയ്തിരുന്നു. രാഷട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ പൊതുസ്ഥലത്തെ പ്രചാരണ വസ്തുക്കള്‍ പിടിച്ചെടുത്ത് കേസെടുക്കാനായിരുന്നു കണ്ണൂര്‍ എസ്പിയുടെ തീരുമാനം. ഇതനുസരിച്ച് ഇലക്ട്രിക് പോസ്റ്റുകളിലെ പ്രചാരണം ഒഴിവാക്കാമെന്ന് സമ്മതിച്ചെങ്കിലും പൊതുസ്ഥലത്തെ പ്രചാരണങ്ങള്‍ തുടരുമെന്നാണ് സിപിഐഎം നിലപാട്.‌

കേരളത്തെ കുറിച്ച് അറിയാത്ത ഐപിഎസ് ഉദ്യോഗസ്ഥർ

കേരളത്തെ കുറിച്ച് അറിയാത്ത ഐപിഎസ് ഉദ്യോഗസ്ഥർ

കേരളത്തെക്കുറിച്ച് അറിയാത്ത ഐപിഎസ് ഉദ്യോഗസ്ഥരാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകളുടെ ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും രാഷട്രീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് പോലീസ് പുതിയ നീക്കങ്ങളുമായി എത്തിയത്.

കണ്ണൂരിൽ വീണ്ടും സംഘർഷം

കണ്ണൂരിൽ വീണ്ടും സംഘർഷം

മട്ടന്നൂരിലടക്കം സംഘര്‍ഷം ഉടലെടുത്തത് കൊടിമരങ്ങളുടെ പേരിലായിരുന്നു. പെരിങ്ങളത്ത് കഴി‍ഞ്ഞ ദിവസം രാത്രി സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ലീഗ് പ്രവര്‍ത്തകര്‍ ചികിത്സയിലാണ്. സിപിഎം - ലീഗ് ഓഫീസുകള്‍ രാത്രിയില്‍ തകര്‍ക്കപ്പെട്ടിരുന്നു.

പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്ളയുടെ വീട്‌ന് നേരെ ബോംബെറിഞ്ഞു. പ്രദേശത്ത് ഇരുപാര്‍ട്ടികളും ഹര്‍ത്താല്‍ നടത്തിയതോടെ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.

പ്രചരണങ്ങൾ തുടരും

പ്രചരണങ്ങൾ തുടരും

സംഘർഷം നടക്കുന്ന പ്രദേശങ്ങളിലെ ഇലക്ട്രിക് പോസ്റ്റിലെ പാർട്ടി പ്രചരണങ്ങൾ എടുത്തു മാറ്റുന്നത് സ്വാഭാവികമാണ്. എല്ലായിടത്തും പോലീസ് ഇത് ചെയ്യാറുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിലെ പ്രചാരണം ഒഴിവാക്കാമെങ്കിൽ പൊതു സ്ഥലങ്ങളിലെ പ്രചരണം തുടരുമെന്ന് തന്നെയാണ് സിപിഎമ്മിന്റെ നിലപാട്.

English summary
P Jayatajan against IPS officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X