Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരൻ പിള്ളയ്ക്കെതിരെ കള്ളക്കേസ്; പിണറായി കേരള സ്റ്റാലിൻ, ധൈര്യമുണ്ടേൽ അറസറ്റ് ചെയ്യെന്ന്...

തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കെതിരെ ചുമത്തിയത് കള്ള കേസാണെന്നും ധൈര്യമുണ്ടെങ്കിൽ പിണറായി അറസ്റ്റ് ചെയ്യട്ടേയെന്നും കൃഷ്ണദാസ് പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്താണ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. അതേസമയം അയ്യപ്പ ഭഗ്തന്മാർക്ക് ശബരിമല ദർശനം നടത്താൻ പിണറായിയുടെ വാറോല വേണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

ശബരിമലയെ തകർക്കാനുള്ള നീക്കം

ശബരിമലയെ തകർക്കാനുള്ള നീക്കം


അതേസമയം ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്റെ പോലീസും ഭരണകൂട ഭീകരതയും ആസൂത്രിതവും സംഘടിതവുമായ രൂപത്തില്‍ മുന്നേറുകയാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും. ഒരുകാലത്ത് ടിപ്പു സുല്‍ത്താന്‍ രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിശ്വാസികള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍ക്ക് ടിപ്പു എന്നു പേരിട്ടിരുന്നു. അധികകാലം കഴിയുന്നതിനു മുമ്പ് കേരളത്തിലെ വീടുകളില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് കേരളത്തിലെ മുഖ്യമന്ത്രിയുടെ പേരിട്ടാല്‍ അതിനു ഞങ്ങളാരും ഉത്തരവാദിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക്ക് പിണറായിയുടെ പേരിടും

പട്ടിക്ക് പിണറായിയുടെ പേരിടും


ശ്രീധരന്‍പിള്ളയ്‌ക്കോ തുഷാര്‍ വെള്ളാപ്പള്ളിക്കോ എതിരെ നീങ്ങിയാല്‍ ഇവിടുത്തെ അയ്യപ്പഭക്തര്‍ നോക്കിയിരിക്കില്ലെന്നും രാധാകൃഷ്ണന്‍ എൻഡിഎ നയിക്കുന്ന രഥയാത്ര കണ്ണൂരിലെത്തിയപ്പോൾ പറഞ്ഞു. നേരത്തെയും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിച്ച് രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് പട്ടിയെ ഉപമിച്ച് സംസാരിച്ചത്.

രഥയാത്ര കോടതി ലംഘനം

രഥയാത്ര കോടതി ലംഘനം


ആചാര സംരക്ഷണത്തിന്റെ പേരില്‍ എന്‍ഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യുഡിഎഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന ആരോപണവുമായി ജസ്റ്റിസ് കമാൽ പാഷെയും രംഗത്തെത്തി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങളെ രക്ഷിക്കാനാണ് രഥയാത്ര നടത്തുന്നത് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങള്‍ ശരിയല്ലെന്നും ജാഥ നടത്തുന്നവര്‍ക്ക് അറിയാം. എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ് ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിറകോട്ടടിക്കാൻ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിൽ

പിറകോട്ടടിക്കാൻ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിൽ


കേരളത്തെ പിറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് തമസോ മാ ജ്യോതിര്‍ഗമയ' എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വിഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരുടെ നിരയിലേക്ക് തള്ളിമാറ്റി ചരിത്രം മുന്നോട്ട് പോകും. അവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞാണ് സമൂഹം മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യമുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരുക്കും. അതേസമയം സാമൂഹ്യമുന്നേറ്റത്തിന്റെ പതാക വാഹകരുടെ പേര് ചരിത്രത്തിന്റെ തങ്കലിപികളിലായിരിക്കും. ഇതില്‍ ഏത് പക്ഷമാണെന്നതാണ് ചോദ്യം. നാം ഓരോരുത്തരും എത് പക്ഷത്ത് നില്‍ക്കുന്നു എന്നാണ് തീരുമാനിക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+