'ഇത് ചെറിയ കളിയല്ല പാറക്കല്‍': നിപ്പയില്‍ പിണറായി സര്‍ക്കാറിന് അഭിനന്ദനങ്ങളുമായി കുഞ്ഞാലികുട്ടി
Recommended Video

തിരുവനന്തപുരം: മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ മേല്ക്ക് നിപ്പയുടെ അത്ര ആശങ്കവിതച്ച ഒരു രോഗം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നിപ്പ ബാധിച്ച് 16 ജീവനുകളാണ് നഷ്ടമായത്. രണ്ടാമത്തെ കേസുമുതല്‍ രോഗ ബാധയുടെ കാരണം തിരിച്ചറിഞ്ഞതോടെ യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു ആരോഗ്യവകുപ്പ് നടത്തിവന്നത്. നേതൃത്വം വഹിച്ചുകൊണ്ട് വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ രോഗം ആദ്യം കണ്ടെത്തിയ പേരാമ്പ്രയില്‍ ക്യാംപ് ചെയ്തു. സ്ഥലം മന്ത്രി ടിപി രാമകൃഷ്ണനും സജീവമായിരുന്നു.
സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചിലരാഷ്ട്രീയക്കാരും ദൃശ്യമാധ്യങ്ങളും വിമര്‍ശിച്ചെങ്കിലും പൊതുസമൂഹം ഇതിനെ തള്ളുകയാണുണ്ടായത്. ആരോഗ്യവകുപ്പിനും വകുപ്പ് മന്ത്രിക്കും സര്‍ക്കാറിനും പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുസമൂഹം നൂറില്‍ നൂറ് മാര്‍ക്ക് നല്കി. രാഷ്ട്രീയഭേദമന്യേ പലനേതാക്കളും സര്‍ക്കാറിനെ അഭിനന്ദിച്ചു. ഇപ്പോഴിതാ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

രാഷ്ടീയവിരോധമില്ല
അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതെന്നും കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരളമെന്ന വികാരം
പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ നാം കൈവരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

ലീന സിസ്റ്റര്‍
നിപ്പ രോഗികളെ ചികിത്സിച്ചതിലൂടെ രോഗം പടര്‍ന്ന് മരണത്തിന് കീഴടങ്ങേട്ടി വന്ന പേരാമ്പ്ര താലൂക്ക ആശുപത്രിയിലെ നഴ്സ് ലീനയെ കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അനുസ്മരിക്കുന്നു. സിസ്റ്റര്‍ എന്ന വിളിയുടെ ആഴങ്ങള്‍ മനസിലാക്കി തന്ന് നമ്മുടെ ഏവരുടേയും ഉള്ളില്‍ നീറ്റലായി തീര്‍ന്ന പ്രിയ സഹോദരി ലിനി, ഒപ്പം പേരറിയാത്ത ഒട്ടേറെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെയെല്ലാം സേവനം, ആത്മാര്‍ഥത ഇതെല്ലാം കേരളം എന്നും ഓര്‍ത്തിരിക്കും. ഒപ്പം ഇവരില്ലായിരുന്നെങ്കില്‍ ഈ വിപത്തിന്റെ ആഴം ഇനിയും ഏറുമെന്നതും യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുവെന്നും ലീഗ് നേതാവ് അഭിപ്രായപ്പെടുന്നു.

പിണറായി സര്‍ക്കാര്‍
ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും കുഞ്ഞാലിക്കുട്ടി അറിയിക്കുന്നു.

ഏവര്‍ക്കും അഭിമാനിക്കാം
നിപ്പ വിഷയത്തില്‍ രാഷ്ട്രീയം കാണാതെ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, ഇടത്-വലത് മുന്നണി ഘടകകക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, സാമൂഹിക-സന്നദ്ധ-സാംസ്കാരിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ഏവര്‍ക്കും ഈ പേമാരിയെ കീഴടക്കാനായതില്‍ അഭിമാനിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് നേതൃത്വവും
നിപ്പ ഉയര്‍ത്തുന്ന ഭീഷണി മുന്നില്‍ കണ്ട് സമുദായ അംഗങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ആഹ്വാനവുമായി മുന്നിട്ടിറങ്ങിയ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മറ്റ് മത സംഘടനാ നേതാക്കള്‍ എന്നിവരുടെ ഇടപെടലുകളും ഈ വിപത്തിന് തടയിടുന്നതില്‍ നിര്‍ണായകമായതായി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി

പാറക്കലിന് മറുപടി
നിപ്പ വൈറസ് പടരുന്നതിനിടെ നിയമസഭയില്‍ വേറിട്ട് പ്രതിഷേധവുമായി ലീഗിന്റെ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയിരുന്നു. കയ്യുറയും മാസ്ക്കും ധരിച്ചായിരുന്നു പാറക്കല്‍ നിയമസഭയില്‍ എത്തിയത്. എംഎല്‍എയുടെ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരുന്നു. എംഎല്‍എയുടെ നടപടിക്കെതിരെ പൊതുസമൂഹത്തിനിടക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പാറക്കലിന് കൂടിയുള്ള മറുപടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിനെ ഇടത് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്
ഫെയ്സ്ബുക്ക് പോസ്റ്റ്
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications