കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരന്റെ ഔദാര്യം തനിക്ക് വേണ്ടെന്ന് പികെ രാഗേഷ്

  • By Athul
Google Oneindia Malayalam News

കണ്ണൂര്‍: കെ സുധാകരന്റെ ഔദാര്യം പറ്റി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പികെ രാഗേഷ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരില്‍ വിശ്വാസമില്ല. എന്നാല്‍ ഇപ്പോഴും കെപിസിസിയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണോ സിപിഎമ്മിനെ പിന്തുണയ്ക്കണോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നും പികെ രാഗേഷ് പറഞ്ഞു.

കോണ്‍ഗ്രസിനെ ആരാധിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ആളാണ് താനെന്നും പാര്‍ട്ടി തന്നെ തള്ളിക്കളയില്ലെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pk ragesh

മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ഒരുദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ. പികെ രാഗേഷ് ഇതുവരെ തീരുമാനം എടുക്കാത്തത് ഇരുമുന്നണികളേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിനായിരിക്കും രാഗേഷിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് രാഗേഷ് പറയുന്നത്.

ഡിസിസി യുടേയും ചിറക്കല്‍, പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റികളുടേയും നേത്യത്വം മാറ്റണമെന്നാണ് വിമതവിഭാഗത്തിന്റെ പ്രധാന ആവശ്യം.

English summary
P K Ragesh, who was elected to the Kannur Corporation as a rebel candidate, said here on Tuesday that he does not intent to hold party activities with the generosity shown by Congress leader K Sudhakaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X