• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാസർഗോഡ് മണ്ഡലത്തിൽ ഇക്കുറി ആര്? പി കരുണാകരൻ വീണ്ടുമെത്തുമോ? സാധ്യതകൾ ഇങ്ങനെ

cmsvideo
  #Loksabhaelection2019 : ഇത്തവണ കാസർഗോഡ് കരുണാകരൻ തന്നെ വരുമോ? | Oneindia Malayalam

  നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ല, രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കൂട്ടലും കിഴിക്കലുമായി രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് ഗോദ്ദയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. 2014ൽ മോദിതരംഗത്തിൽ തകർപ്പൻ പ്രകടനം കാഴചവെച്ച ബിജെപിക്ക് പക്ഷേ ഇത്തവണ അമിതാത്മവിശ്വാസമില്ല. പല സംസ്ഥാനങ്ങളിലും നില പരുങ്ങലിലാണ്, സഖ്യ കക്ഷികൾ ഉയർത്തുന്ന ഭീഷണി വേറെയും. എങ്ങനെ തങ്ങളുടെ ലോക്‌സഭ സീറ്റുകള്‍ സംരക്ഷിക്കാം എന്ന ചിന്തയിലാണ് നേതാക്കള്‍, പ്രത്യേകിച്ചും, എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ക്ക് ശക്തമായ വോട്ടുബാങ്കുകള്‍ ഉള്ള മണ്ഡലങ്ങള്‍.

  കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോഡ് മണ്ഡല്തതിന്റെ കാര്യം നോക്കാം. കിഴക്ക്‌ പശ്ചിമ ഘട്ടവും പടിഞ്ഞാറ്‌ അറബിക്കടലുമൊക്കെയുള്ള , മലയാളത്തിന് പുറമെ തുളുവും കന്നഡയും കൊങ്കിണി ഭാഷയുമെല്ലാം സംസാരിക്കുന്നവരുള്ള കാസർഗോഡ് മണ്ഡലം.

  ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടയാണെങ്കിലും, ബിജെപിയും ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് കാസർകോഡ്.

  ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് പി കരുണാകരനാണ് നിലവിൽ കാസർകോഡിന്റെ എംപി, പ്രവർത്തനങ്ങളിൽ മണ്ഡലത്തിലെ ജനങ്ങൾ തൃപ്തരാണ്.. ഈ ജനപ്രീതിയും പ്രവർത്തന ശൈലിയുമാണ് തുടർച്ചായി മൂന്നാം തവണയും കാസർകോഡിൻറെ എംപിയായി കരുണാകരനെ ലോക്സഭയിലെത്തിച്ചത്. ലോക്സഭയിൽ കാണാറേയില്ലല്ലോ എന്ന പരാതി കേൾക്കുന്ന എംപിമാർക്കിടയിൽ വ്യത്യസ്തനാണ് കാസർകോഡിന്റെ ഈ ജനപ്രിയ നേതാവ്. ലോക്സഭയിൽ ഇതുവരെ 194 ചർച്ചകളിലാണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്.

  13 പ്രൈവറ്റ് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു.. ദേശീയ ശരാശരി വെറും രണ്ട് സംസ്ഥാന ശരാശരി നാലും ആണെന്ന് ഓർക്കണം. പ്രാദേശിക വികസന പദ്ധതിയിൽ കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ 26.70 കോടി രൂപയുടെ പദ്ധതികൾക്കാണ് പി കരുണാകരൻ എംപി ഭരണാനുമതി നൽകിയത്. ഇതിൽ എംപി നിർദ്ദേശിച്ച 251 പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. പട്ടിക വിഭാഗ മേഖലകളിൽ അടക്കം 3.8 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്.

  കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തെ നേരിട്ടപ്പോൾ, തിരിഞ്ഞു നോക്കാതിരുന്ന കേന്ദ്രത്തിനെതിരെ പാർലെന്റിൽ ശബ്ദമുയർത്തി. റെയിൽവേ ബോർഡിന്റെയും മന്ത്രാലയത്തിന്റെയും അംഗീകാരം കിട്ടിയ കാണിയൂർ പാത ഭരണ നേട്ടമാണ്. എങ്കിലും മണ്ഡലത്തിലേക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നതിൽ ജാഗ്രതക്കുറവുണ്ടെന്ന ആക്ഷേപം നേരിടുന്നുണ്ട്.

  ലോകസഭയിൽ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, റെയിൽവേ കൾസട്ടേറ്റീവ് കമ്മിറ്റി അംഗം, എംപിമാരുടെ പ്രോട്ടോകോൾ ലംഘന പരിശോധന കമ്മിറ്റി അംഗം തുടങ്ങിയ പദവികളും പി കരുണാകരൻ എംപി വഹിക്കുന്നുണ്ട്.

  മൂന്ന് തവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച പി കരുണാകരന് അടുത്ത തവണയും നറുക്ക് വീഴുമോ എന്നാണ് ഇനി അറിയേണ്ടത്.. തുടര്‍ച്ചയായി രണ്ടോ അതിലധികമോ തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ സിപിഎം മാറ്റി നിര്‍ത്താനാണ് കൂടുതല്‍ സാധ്യത. ഈ കീഴ്വഴക്കം പിന്തുടരുകയാണെങ്കിൽ കാസർകോഡ് പി കരുണാകരന് ഒരു പകരക്കാരനെ കണ്ടെത്തേണ്ടി വരും .

  മണ്ഡല രൂപീകരണം മുതലിങ്ങോട്ട് ഇടതുപക്ഷത്തിന് കാര്യമായ തിരിച്ചടികള്‍ നേരിടാത്ത മണ്ഡലം ആണ് കാസര്‍കോട്. കഴിഞ്ഞ 15 ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ വെറും മൂന്ന് തവണ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ഇവിടെ അടി പതറിയിട്ടുള്ളത്. 1984 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഐ രാമപൈ ആണ് ഇവിടെ നിന്ന് ജയിച്ച അവസാനത്തെ ഇടത് ഇതര സ്ഥാനാര്‍ത്ഥി.

  ശബരിമല സമരങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ താമര വിരിയുന്നത് സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു ബിജെപി. സ്ത്രീ പ്രവേശനവും സമരകോലാഹലങ്ങളും നവോത്ഥാനവുമെല്ലാമാകും ഇക്കുറി കേരളത്തിലെ തിരഞ്ഞെടുപ്പ് വിഷയങ്ങളെന്ന കാര്യത്തിൽ തർക്കമില്ല. ഇതെല്ലാം തങ്ങൾക്കുള്ള സുവർണാവസരമായി മാറുമെന്നാണ് പ്രതീക്ഷ. കാസർകോട്ടേക്കെത്തുമ്പോൾ ഈ പ്രതീക്ഷകൾക്ക് തിളക്കം കൂടുന്നുണ്ട്.

  അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ തന്നെ ആയിരിക്കും കാസർകോഡ് മണ്ഡലത്തിൽ ഏറെ നിര്‍ണായകമാവുക എന്നത് ഉറപ്പാണ്. അതിനപ്പുറം രാഷ്ട്രീയമായ അടിയൊഴുക്കുകളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.

  ശബരിമല സമരം കേരളത്തിന്റെ രാഷ്്ട്രീയ മനസ്സിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്നാണ് ഇനി അറിയേണ്ടത്. കാറ്റ് എങ്ങനെ മാറിമറിഞ്ഞാലും, ഇടതുപക്ഷത്തിന് ഇത്തവണയും കാര്യമായ വെല്ലുവിളികള്‍ കാസര്‍കോട് നേരിടേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും കാസർകോഡ് മണ്ഡലം പിടിക്കാൻ മൂന്ന് മുന്നണികളും പതിനെട്ടവും പയറ്റി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്,

  English summary
  p karunakaran,kasaragod mp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more