കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതെന്ന് പി കരുണാകരൻ എംപി; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്...

ഇരുവരുടെയും പ്രണയകഥയെന്ന പേരിലും ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മകളുടെ വിവാഹം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പി കരുണാകരൻ എംപി. ഇരുവീട്ടുകാരോടും ചോദിച്ചറിയാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അനുചിതമായെന്നും, മകളുടെ വിവാഹം ഇരുവീട്ടുകാരും ചേർന്ന് ആലോചിച്ച് ഉറപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹാദിയയുടെ വിവാഹത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി, കേസിൽ ഹാദിയയും കക്ഷിചേർന്നു...ഹാദിയയുടെ വിവാഹത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി, കേസിൽ ഹാദിയയും കക്ഷിചേർന്നു...

മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്

പി കരുണാകരൻ എംപിയുടെ മകൾ ദിയ കരുണാകരനും, അന്താരാഷ്ട്ര വോളിബോൾ താരം മർസദ് സുഹൈലും തമ്മിലുള്ള വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തെന്നും, വിവാഹ ചടങ്ങ് മാർച്ച് 11ന് നടക്കുമെന്നാണ് വാർത്ത പ്രചരിച്ചിരുന്നത്. ഇതിനുപുറമേ ഇരുവരുടെയും പ്രണയകഥയെന്ന പേരിലും ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പി കരുണാകരൻ എംപി വിശദീകരണവുമായി രംഗത്തെത്തിയത്. ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, ഇതുസംബന്ധിച്ച ചില കമന്റുകൾ ഖേദകരമായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പി കരുണാകരൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം തുടർന്നു വായിക്കാം:-

ഖേദപൂർവ്വം

ഖേദപൂർവ്വം

''എന്റെ മകൾ ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും,
സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ നടത്തിയ കമന്റുകളും തീർത്തും അനുചിതമെന്ന് ഖേദപൂർവ്വം അറിയിക്കുകയാണു.

വരൻ

വരൻ

മകളുടെ കല്യാണം പ്രതിശ്രുത വരൻ മർസ്സദ്‌ സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിച്ചതാണു. ഇന്ത്യയ്ക്ക്‌ വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഇന്റർ നാഷ്ണൽ വോളി താരമായ മർസ്സദ്‌ റെയിൽവേയിൽ ടി.ടി.ഇ.ആയി
സേവനമനുഷ്ടിച്ചു വരുന്നു.

വിവാഹ

വിവാഹ

ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോട്‌ കൂടിയാണു വിവാഹം മാർച്ച്‌ മാസത്തിൽ നടത്താൻ തീരുമാനിച്ചത്‌.ഈ വിവരം സമയമാകുമ്പോൾ അറിയിക്കാം എന്നാണു ഞാൻ കരുതിയിരുന്നത്‌.

അന്വേഷണവും നടത്താതെ

അന്വേഷണവും നടത്താതെ

എന്നാൽ ചില മാധ്യമങ്ങൾ വളരെ സങ്കുചിതത്വത്തോട്‌ കൂടി ഞങ്ങളോട്‌ ഒരു അന്വേഷണവും നടത്താതെ ഇത്‌ വാർത്തയാക്കുകയാണു ചെയ്തത്‌. ഏഷ്യാനെറ്റ്‌ പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകൾക്ക്‌ വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകൾ തടയാനോ ,നീക്കം ചെയ്യാനോ ഉള്ള സാമാന്യ മര്യാദ പോലും അവർ കാണിച്ചില്ല എന്നത്‌ ദു:ഖകരമാണു.

സഖാക്കൾ

സഖാക്കൾ

ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം
സഖാക്കൾ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌,ബൃന്ദ കാരാട്ട്‌, പിണറായി വിജയൻ ,കൊടിയേരി
ബാലകൃഷ്ണൻ തുടങ്ങിയവരെ അറിയിക്കുകയും, അവരുടെ സമ്മതവും അനുഗ്രവും ലഭിച്ചിട്ടുള്ളതുമാണു.

തെറ്റായ വാർത്തകൾ

തെറ്റായ വാർത്തകൾ

വസ്തുത ഇതായിരിക്കേ ഇത്തരം വാർത്തകൾ പുറത്ത്‌ വിടുമ്പോൾ കുടുംബക്കാരായ ഞങ്ങളോടോ,
പ്രതിശ്രുത വധുവരന്മാരോടോ കാര്യങ്ങൾ ചോദിച്ചറിയാനുള്ള അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും സഭ്യമല്ലാത്ത കമന്റുകൾക്ക്‌ അവസരം സൃഷ്ടിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിച്ചത്‌
ഖേദകരവും പ്രതിഷേധാർഹവുമാണു.''

English summary
p karunakaran facebook post about his daughter's marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X