കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്‍; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന്‍

Google Oneindia Malayalam News

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും പി ജയരാജന്‍റെയും നിലപാടുകള്‍ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില്‍ പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും ഇരുവര്‍ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന്‍ പറഞ്ഞു. അവരുടെ ഭാഗം കൂടി കേട്ടിട്ടേ മാവോയിസ്റ്റുകല്‍ എന്ന് പറയാന്‍ പറ്റു. വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല കയറുമായിരുന്നു; ജയരാജന്‍പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല കയറുമായിരുന്നു; ജയരാജന്‍

അലനും താഹയും കുഞ്ഞാടുകളല്ലെന്നും ചായകുടിക്കാന്‍ പോയപ്പോഴല്ല ഇരുവരേയും അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തില്‍ പി ജയരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു പി മോഹനന്‍റെ മറുപടി.

pmohanan

യുഎപിഎ കേസുകളില്‍ എന്‍ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്‍ലമെന്‍റില്‍ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാര്‍. ആ പാര്‍ട്ടിയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില ഇരുവരുടേയും വീട്ടില്‍ പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്‍റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളി കോണ്‍ഗ്രസ് എംഎല്‍എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണംമലയാളി കോണ്‍ഗ്രസ് എംഎല്‍എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം

യുഎപിഎയോട് ഇപ്പോഴും താന്‍ എതിരാണ്. യുഎപിഎ ചുമത്തുന്നതിനോട് ഇടതുമുന്നണിക്കോ സിപിഎമ്മിനോ യോജിപ്പില്ല. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഇപ്പോള്‍ ഒരു സംവിധാനവും ഇല്ല. മാവോയിസ്റ്റായാല്‍ തന്നെ ഇവരുടെ കേസുകളില്‍ യുഎപിഎ ചുമത്തേണ്ടതില്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഇത്തരം കേസുകളില്‍ ഒരു സൂക്ഷ്മ പരിശോധനാ സംവിധാനം ഇവിടെ ഉണ്ട്. അതിന് മുമ്പില്‍ വന്നാല്‍ കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

English summary
p mohanan about pantheerankavu uapa case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X