Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യും: കെപി മോഹനന്റേത് ഭീഷണി?

കോഴിക്കോട്: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ബി ജെ പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള സന്ദര്‍ഭത്തെ ഒറ്റക്കെട്ടായി ഉപയോഗിക്കണമെന്നും ഇതിന് വിശാലമായ യോജിപ്പ് വേണമെന്നും പി മോഹനന്‍ പറഞ്ഞു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സ്വപ്ന നഗരിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍ എംപി, എംഐ ഷാനവാസ് എന്നിവര്‍ പങ്കെടുത്ത പരിപാടിയാലാണ് പി മോഹനന്റെ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിപിഎം നേതാവ് കോൺഗ്രസ് ബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പരക്കെ മത്സരിക്കില്ല. കേരളം ഉള്‍പ്പെടെ സിപിഎമ്മിന് കരുത്തുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പി മോഹനന്‍ പറഞ്ഞു. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന പണി ചെയ്യില്ല. നയപരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം വന്നാല്‍ സിപിഎമ്മിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് നല്‍കും. ഒരു മുന്‍ ഉപാധികളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസ്സിന് വോട്ട് നല്‍കുക. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അഞ്ചു കൊല്ലം കഴിഞ്ഞാല്‍ അടുത്ത അഞ്ചു കൊല്ലം വരെ കാത്തിരിക്കണം.

kpmohanan

രാജ്യത്തിന്റെ മുഖ്യശത്രു ഹിന്ദുത്വ ശക്തികളാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും എന്നാല്‍ മതരാഷ്ട്രമായി മാറിയ പാക്കിസ്ഥാനില്‍ ഇന്ന് മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ഭയത്തോടുകൂടി ജീവിക്കേണ്ട സാഹചര്യമില്ലെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+