എല്ലാവരേയും ഞെട്ടിച്ച് പി മോഹനന് സിപിഎം ജില്ലാ സെക്രട്ടറി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ കോടതി കുറ്റ വിമുക്തനാക്കിയ പി മോഹന്‍ മാസ്റ്ററെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി മോഹനന്റെ പേര് ആദ്യ ഘട്ടത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നില്ല.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതര്‍ന്ന സിപിഎം നേതാവായിരുന്നു മോഹനന് മാസ്റ്റര്‍. പികെ കുഞ്ഞനന്തന്റേയും കെസി രാമചന്ദ്രന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഹനന് മാസ്റ്ററെ പ്രതി ചേര്‍ത്തതെന്നായിരുന്നു പോലീസിന്റെ വാദം.

എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ മോഹനന് മാസ്റ്ററെ വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം നടത്തിയത്.
നിലവില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായ ടിപി രാമകൃഷ്ണന് മൂന്ന് ടേം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കോഴിക്കോട്ടെ ജനകീയ എംഎല്‍എ ആയ പ്രദീപ് കുമാറിന്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കത്തില്‍ പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായ വടകരയില്‍ വച്ചായിരുന്നു ജില്ലാ സമ്മേളനം നടത്തിയത്. അഞ്ച് പുതുമുഖങ്ങടക്കം നാല്പത് പേര് അടങ്ങിയ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. എം ഗിരീഷ്, ടി വ്ശ്വനാഥന്, ടി ചന്തു, കെ പുഷ്പജ, പികെ പ്രേം നാഥ് എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.
ടിപി ചന്ദ്രശേഖരനെ വധിച്ചതിനുള്ള സമ്മാനമായിട്ടാണ് പി മോഹനനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കിയതെന്ന് കെകെ രമ ആരോപിച്ചു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications