കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി മോഹനന്‍ അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ആയ പി മോഹനന്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിസര്‍ച്ച് എഡിറ്ററായി ജോലി നോക്കി വരികയായിരുന്നു.

തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

P Mohanan

കേരളത്തിന് ഒരുപാട് മികച്ച മാധ്യമ പ്രവര്‍ത്തകരെ സംഭാവന ചെയ്ത, തൃശൂരില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പഴയ എക്‌സ്പ്രസ് പത്രത്തില്‍ നിന്നാണ് പി മോഹനന്റേയും തുടക്കം. അല്‍പകാലം ഗള്‍ഫിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

നോവലും ചെറുകഥയും ആയിരുന്നു പി മോഹനന്റെ സാഹത്യ മേഖലകള്‍. വിഷയവിവരം, അനുകമ്പ, കാലസ്ഥിതി, അമ്മ കന്യ, ദൈവഗുരുവിന്റെ ഒഴിവുകാലം, ഏകജാലകം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.

1997 ല്‍ ആണ് ഏഷ്യാനെറ്റില്‍ എത്തുന്നത്. ചാനലില്‍ ഏറെ ശ്രദ്ധ നേടിയ ഭരതവാക്യം എന്ന കാര്‍ട്ടൂണ്‍ പംക്തി പി മോഹനന്റേതായിരുന്നു. ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒവി വിജയനെക്കുറിച്ച് വിജയസാരസ്വതം എന്നപേരില്‍ ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചേറൂര്‍ സ്വദേശിയായിരുന്നു മോഹനന്‍. കുറേ വര്‍ഷങ്ങളായി തിരുവനന്തപുരത്തായിരുന്നു താമസം. അബുദാബി ശക്തി അവാര്‍ഡ്, ഖസാക് പുരസ്‌കാരം, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

English summary
P Mohanan passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X