കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം തീവ്രവാദ സംഘടന എന്ന് പറഞ്ഞാൽ പോപ്പുലർ ഫ്രണ്ട്, ഇത് ആർക്കാണ് അറിയാത്തത്,പി മോഹനന്റെ വിശദീകരണം

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വൻ വിവാദമായിരുന്നു. നിരവധി പേർ അദ്ദേഹത്തിന്റെ പരാമർശത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു. ഏതാണ് ആ മുസ്ലീം സംഘടന എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് അടക്കനമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു.

എന്നാൽ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. പൊതുപ്രസംഗത്തിൽ വിമർശനം ഉന്നയിച്ചത് പോപ്പുലർ ഫ്രണ്ടിനും എൻഡിഎഫിനും എതിരെയാണ്. അല്ലാതെയുള്ള മറ്റ് വ്യാഖ്യാനങ്ങൾ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാവയിസ്റ്റുകളെ സംബന്ധിച്ച് എൻഡിഎഫിന്റെ നിലപാടാണോ മുസ്ലീം ലീഗിനെന്ന കാര്യം അവർ വ്യക്തമാക്കണെമെന്നും പി മോഹനൻ വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്

പൊതുജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്

തങ്ങളുടെ നിലപാടിനെ കുറിച്ച് പൊതു ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. പൊതുപ്രസംഗത്തിൽ വിമർശനമാക്കിയത് തീവ്രവാദ സംഘടനകളെയാണ്. മുസ്ലീം തീവ്രവാദ സംഘടന എന്ന് പറഞ്ഞാൽ ആർക്കാണ് അറിഞ്ഞു കൂടാത്തത് അത് എൻഡിഎഫും പോപ്പുലർഫ്രണ്ടും ആണെന്ന്. അവരെയാണ് തീവ്രവാദ സംഘടന എന്ന നിലയിൽ കാണുന്നത്. അല്ലാതെ മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി.

തീവ്രവാദത്തെ എതിർക്കുന്ന നിലപാട്

തീവ്രവാദത്തെ എതിർക്കുന്ന നിലപാട്


മുസ്ലീം സമുദായത്തിൽ നല്ല ജനപിന്തുണയുള്ള സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും തീവ്രവാദത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ലീഗ് ചില സന്ദർഭങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. സാമുദായിക സംഘടനകൾ ഈ തീവ്രവാദത്തിന് എതിരാണ്. ചുരുക്കം ചിലരുടെ പിന്തുണ മാത്രമാണ് എൻഡിഎഫിനും പോപ്പുലർഫ്രണ്ടിനും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം തീവ്ര സംഘടനയുമായി ചങ്ങാത്തം

മുസ്ലിം തീവ്ര സംഘടനയുമായി ചങ്ങാത്തം

നക്സലൈറ്റ് തലപ്പത്ത് ഇരുന്ന പലരും ഇപ്പോൾ പോപ്പുലർഫ്രണ്ട്, എൻഡിഎഫ് പോലുള്ള സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് നിർ‌ദോഷമായ ബന്ധമാണെന്ന് പറയാൻ കഴിയുമോയെന്നും പി മോഹനൻ ആരോപിച്ചു. മുസ്ലീം തീവ്രവാദ സംഘടകളെ സാമ്രാജത്വ വിരുദ്ധ ശക്തികളായാണ് മാവോയിസ്റ്റുകൾ കാണുന്നത്. ഇവരുമായി ചങ്ങാത്തം വേണമെന്നാണ് മാവോയിസ്റ്റ് സംഘടനകളുടെ നിലപാടെന്നും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പറഞ്ഞു. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗും കോൺഗ്രസും

രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗും കോൺഗ്രസും

പി മോഹനന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തിനെതിരെ മുസ്ലീം ലീഗും കോൺഗ്രസും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ചോദിച്ചിരുന്നു. എന്നാൽ . സഭയ്ക്ക് പുറത്തുളള നേതാക്കളുടെ പ്രസ്താവന ഗൗരവമായി കാണേണ്ടതില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ ഇതിന് മറുപടിയായി സഭയിൽ വ്യക്തമാക്കിയത്.

സ്വാഗതം ചെയ്ത് ബിജെപി

സ്വാഗതം ചെയ്ത് ബിജെപി

അതേസമയം മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നത്.യ പല തീവ്രവാദ കേസുകളിലും പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. സംസ്ഥാന സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ തന്റെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബിജെപിയുടെ സമീപനം നല്ല ഉദ്ദേശത്തോടെ ഉള്ളതല്ലെന്ന് പി മോഹനൻ വ്യക്തമാക്കി.

English summary
P Mohanan's clarification about his controversial speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X