പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക പുരസ്‌കാരം കമാല്‍ വരദൂറിന്
കാഞ്ഞങ്ങാട്: എഴുത്തുകാരന്‍, മത-വിദ്യാഭ്യാസ - സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ജനപ്രതിനിധി, മാധ്യമ പ്രവർത്തകൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം വിശുദ്ധിയുടെ കയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ പി. മൂഹമ്മദ്കുഞ്ഞി മാസ്റ്ററുടെ ഓര്‍മ്മക്കായ് അതിഞ്ഞാല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം സ്‌പോര്‍ട്‌സ് ലേഖകനായ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂറിന്.
10001 രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.ജൂലൈ അവസാനവാരത്തില്‍ അതിഞ്ഞാലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമിതി ചെയര്‍മാന്‍ തെരുവത്ത് മൂസ ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍ ഹമീദ് ചേരക്കാടത്ത്, സ്മരണിക ചീഫ് എഡിറ്റര്‍ ടി. മുഹമ്മദ് അസ്‌ലം, അംഗങ്ങളായ ഫസല്‍ റഹ്മാന്‍, പി എം ഫൈസല്‍, സി എച്ച് സുലൈമാന്‍, ഖാലിദ് അറബിക്കാടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Recommended Video
ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications