• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂട്ടിയിട്ട മൃതദേഹങ്ങള്‍ 15 മലയാളികളുടെ മരണം, കൂട്ടിയിടി ആകാശത്ത്; ഓര്‍ത്തെടുത്ത് പി മുസ്തഫ

കോഴിക്കോട്: ഇടുക്കി രാജമലയില്‍ മണ്ണിടിച്ചിലില്‍ 50 ലേറെ ആളുകള്‍ മണ്ണിനടിയില്‍ പെട്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയില്‍ മറ്റൊരു ദുരന്തവാര്‍ത്തയായി കരിപ്പൂരിലെ വിമാന അപകടം മലയാളികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. റെണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്ക് പതിച്ച വിമാനം രണ്ടായി മുറിഞ്ഞു. പൈലറ്റടക്കം 18 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 15 മലയാളിടെ ജീവന്‍ നഷ്ടമായ ഹരിയാനയിലെ ചര്‍ഖി ദാദ്രിയിൽ നടന്ന വിമാന അപകടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി മുസ്തഫ പീടികക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മൃതദേഹം ഒന്നിനു മുകളിൽ ഒന്നായി

മൃതദേഹം ഒന്നിനു മുകളിൽ ഒന്നായി

ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം[ മുകളിൽ നിന്ന് കൂട്ടിയിടിച്ചത് ] . ഹരിയാനയിലെ ചാർഖി ദാദ്രിയിൽ ഡൽഹിയിൽനിന്ന് 85 കിലോമീറ്റർ അകലെ. ഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും , കസാഖിസ്ഥാനിൽ നിന്ന് 39 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരുന്ന വിമാനവും തമ്മിൽ ചാർഖി ദാദ്രി ഗ്രാമത്തിനു മുകളിൽ വെച്ച് കൂട്ടിയിടിച്ചു 351 പേര് മരിച്ചു. മരിച്ചവരിൽ 15 മലയാളികളും .

വിമാനത്തിൻറെ ഒരുഭാഗം

വിമാനത്തിൻറെ ഒരുഭാഗം

വൈകിട്ട് 6.40 നാണ് സംഭവം നടന്നത് . നവംബർ .12 . 1996 ൽ . ഞാനും റിപ്പോട്ടർ എൻ വി മോഹനനും രണ്ട് മണിക്കൂർ എടുത്തു സംഭവ സ്ഥലത്തെത്താൻ . നമുക്ക് മുൻപേ റോയിട്ടേഴ്‌സ് ഏജൻസി മാത്രമാണ് എത്തിയത്. ഇരുട്ടിൽ വിമാനത്തിൻറെ ഒരുഭാഗം കത്തുന്ന വെളിച്ചത്തിലാണ് ഫോട്ടോകൾ എടുത്തത്ത് ഒരു ടോർച് എടുക്കാമായിരുന്നു എന്ന് തോന്നിപോയി.

cmsvideo
  ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും
  മൊബൈൽ ഫോൺ ഇല്ലാത്തകാലം

  മൊബൈൽ ഫോൺ ഇല്ലാത്തകാലം

  മൊബൈൽ ഫോൺ ഇല്ലാത്തകാലം . എന്നാലും ഇരുട്ടിൽ കിട്ടാവുന്നതെല്ലാം എടുത്തു . വാർത്ത അന്ന് രാത്രി മനോരമക്ക് അയച്ചു .ഫോട്ടോ ട്രാൻസ് മിറ്റർ കൊണ്ടുപോയിരുന്നു. പടം അയക്കാൻ പറ്റിയില്ല . രാത്രിയിൽ ബോഡികൾ കൊണ്ടുപോയ ആശുപത്രിയിൽ പോയി . ട്രാക്റ്ററിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത് പലതിനും വസ്ത്രങ്ങൾ ഇല്ലായിരുന്നു .

   ഭീകരമായ കാഴ്ച്ച

  ഭീകരമായ കാഴ്ച്ച

  ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്ച്ചയായി ഇന്നും ഓർക്കുന്നു . അന്ന് ഞങൾ രണ്ട് മണിക്കൂർ കാറിൽ ഉറങ്ങികാണും . പുലർച്ച വീണ്ടും സംഭവ സ്ഥലത്തേക്ക് പോയി. മൃതദേഹത്തോട് ഒരുബഹുമാനവും കാണിച്ചില്ല രാവിലെയും വാഹനങ്ങളിൽ അട്ടിയിട്ടാണ് കൊണ്ടുപോയത്.

  എനി ഇങ്ങിനെ ഒരു ഫോട്ടോ എന്തുകൊണ്ട് ഇട്ടു എന്ന് ചോദിച്ചാൽ നമ്മുടെ നാടിന്റെ നന്മ എന്താണെന്ന് മനസിലാക്കാൻ വേണ്ടിയാണ്.

  ഒന്നര മണിക്കൂറിനുള്ളിൽ

  ഒന്നര മണിക്കൂറിനുള്ളിൽ

  വെള്ളപ്പൊക്കത്തിനും, ഉരുൾപൊട്ടലിന്നും,ഏതൊരു അപകടതിനും നമ്മുടെ യുവാക്കൾ സഹായത്തിനായി മുന്പന്തിയിലുണ്ട് ആരും പ്രതിഫലം വാങ്ങിയിട്ടല്ല . കടലുണ്ടി ട്രെയിൻ അപകടം ഫോട്ടോയെടുക്കാൻ പോയിരുന്നു അന്നും നാട്ടുകാരാണ് ആദ്യം മുന്നിട്ടിറങ്ങിയത് .എനി ഇന്നലത്തെ വിമാനാപകടം ഒന്നര മണിക്കൂറിനുള്ളിൽ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് ഈ കൊറോണ കാലത്ത് മഴകൊണ്ട് 190 പേരെ രക്ഷാപ്രവർത്തനം നടത്തി രക്തം വേണമെന്ന് പറഞ്ഞപ്പോൾ എത്ര പേരാണ് ക്യുവിൽ സല്യൂട്ട് കേരള .

  കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഏറ്റവും യോഗ്യന്‍ രാഹുലെന്ന് സര്‍വെ; രണ്ടാമത് മന്‍മോഹന്‍, സച്ചിനുമുണ്ട്

  English summary
  P Musthafa Peedikakkal about dadri plane crash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X