ജിഷയുടെ അമ്മയെ പിപി തങ്കച്ചന് അറിയാമെന്നതിന് തെളിവുകളുണ്ടത്രെ!! തങ്കച്ചന്‍ പറഞ്ഞത് പച്ചകള്ളമോ?
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വവുമായി വെള്ളിപ്പെടുത്തലുകള്‍ പുറത്തു വന്നുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജിഷയുടെ അമ്മയെ പിപി തങ്കച്ചന് അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമോ...? ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്നാണ് തങ്കച്ചന്‍ പറഞ്ഞത് എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജേശ്വരിയുടെ അമ്മ പ്രഭാവതി, പിപി തങ്കച്ചന്റെ വീട്ടുജോലിക്കാരിയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രഭാവതി പിപി തങ്കച്ചന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നു എന്നും ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു. തങ്കച്ചന്റെ മകളാണ് ജിഷയെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നുമുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയെ ഒരു പരിധി വരെ സാധൂകരിക്കുന്നതാണ് ബന്ധുക്കളുടെ പുതിയ വെളിപ്പെടുത്തല്‍.

ജിഷയുടെ പിതൃത്വം സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തനിക്ക് നാണക്കേടുണ്ടാക്കി എന്ന് പറഞ്ഞ് ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ജിഷയുടെ പിതാവ് പാപു നല്‍കി എന്നു പറയപ്പെടുന്ന പരാതി വ്യാജമാണെന്ന് പാപു തന്നെ കഴിഞ്ഞ ദിവസത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ ഒരു പരാതി താന്‍ നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസുക്കാരനായ വാര്‍ഡ് മെബര്‍ തന്റെ കയ്യില്‍ നിന്നും കള്ളം പറഞ്ഞ് ഒപ്പിട്ടു വാങ്ങിയതാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
എന്തിനാണ് കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ ഒരു വ്യാജ പരാതി ഒപ്പിട്ടു വാങ്ങിയത് എന്നത് ഇപ്പോഴും ദുരൂഹമാണ്. സാഹചര്യ തെളിവുകളും ബന്ധുക്കളുടെ മൊഴിയുടെ വിരല്‍ ചൂണ്ടുന്നത് പിപി തങ്കച്ചന്‍ പറഞ്ഞത് പച്ചക്കള്ളമാണ് എന്നതിലേക്കാണോ... എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications