• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ സ്റ്റാമ്പ് നോക്കു..; യുഎന്‍ വനിതാ ദിനം ആരംഭിക്കുന്നതിന് മുന്‍പ് സോ.യൂണിയൻ സ്റ്റാബ് ഇറക്കിയിരുന്നു

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭ മാര്‍ട്ട് എട്ടിന് വനിതാ ദിനം ആചരിക്കുന്നതിന് മുമ്പ് തന്നെ മുമ്പ് സോവിയറ്റ് യൂണിയനിൽ വനിതാ ദിനത്തിന് സ്റ്റാമ്പ് ഇറങ്ങിയിരുന്നുവെന്ന് വ്യക്തമാക്കി സിപിഎം നേതാവ് പി രാജീവ്. വിക്കി പീഡിയിയില്‍ നിന്ന് ശേഖരിച്ച ചിത്രം സഹിതമാണ് അദ്ദേഹം ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. ചൈനയിൽ 1949 ഡിസംബർ 29 നു വനിതാ ദിനമായി മാർച്ച് 8 പ്രഖ്യാപിച്ച് അവധിയും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചൈനയിൽ 1949 ഡിസംബർ 29 നു വ നി താ ദിനമായി മാർച്ച് 8 പ്രഖ്യാപിച്ച് അവധിയും നൽകി. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ്കാർ അതാതു രാജ്യങ്ങളിൽ ഈയാവശ്യം ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചു. 1967 ലാണ് ഫെമിനിസ്റ്റ് സംഘടനകൾ ഈയാവശ്യം ലോകവ്യാപകമായി ഉയർത്തി. പിന്നീട് 1977 ൽ യുഎൻ അംഗീകരിച്ചതെന്നും അദ്ദഹേം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്താമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ സ്റ്റാമ്പ് നോക്കു

ഈ സ്റ്റാമ്പ് നോക്കു

ഈ സ്റ്റാമ്പ് നോക്കു. വിക്കിയിൽ നിന്നും എടുത്തതാണ്. വർഷം നോക്കു . 1949 ലെ മാർച്ച് 8 ന് വനിതാ ദിനത്തിൽ സോവിയറ്റ് യൂണിയൻ പറത്തിറക്കിയ സ്റ്റാമ്പാണിത്. എന്നാൽ, 1977 മുതലാണല്ലോ ഐക്യരാഷ്ട്രസഭ മാർച്ച് 8 ന് വനിതാ ദിനം ആചരിക്കാൻ തുടങ്ങിയത്. അപ്പോൾ, അതിനു മുമ്പ് സോവിയറ്റ് യൂണിയനിൽ വനിതാ ദിനത്തിന് സ്റ്റാമ്പ് ഇറങ്ങിയിരിക്കുന്നു.

റഷ്യൻ വിപ്ലവത്തിനു ശേഷം

റഷ്യൻ വിപ്ലവത്തിനു ശേഷം

ഇനി അടുത്ത ചിത്രം നോക്കു. 1917 മാർച്ച് 8 ന് പെട്രോഗ്രാഡിൽ ബ്രഡ്ഡിനും സമാധാനത്തിനും വേണ്ടി ടെക്സ്റ്റയിൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾ ആരംഭിച്ച ചരിത്ര പണിമുടക്കത്തിൻ്റെ ഭാഗമായ പ്രകടനത്തിൻ്റെ ചിത്രമാണിത്. ഇതാണ് ഫെബ്രുവരി വിപ്ലവത്തിൻ്റെ തുടക്കമായി മാറിയത്. റഷ്യൻ വിപ്ലവത്തിനു ശേഷം സോവിയറ്റ് യൂണിയനിൽ മാർച്ച് 8 ന് അവധി പ്രഖ്യാപിച്ചു. ലോകത്ത് ആദ്യമായി വനിതകൾക്ക് അംഗീകാരം ലഭിച്ചു.

ചൈനയിൽ

ചൈനയിൽ

ചൈനയിൽ 1949 ഡിസംബർ 29 നു വ നി താ ദിനമായി മാർച്ച് 8 പ്രഖ്യാപിച്ച് അവധിയും നൽകി. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ്കാർ അതാതു രാജ്യങ്ങളിൽ ഈയാവശ്യം ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചു. 1967 ലാണ് ഫെമിനിസ്റ്റ് സംഘടനകൾ ഈയാവശ്യം ലോകവ്യാപകമായി ഉയർത്തി. പിന്നീട് 1977 ൽ യുഎൻ അംഗീകരിച്ചത്.

ചരിത്രത്തിൻ്റെ തുടക്കം

ചരിത്രത്തിൻ്റെ തുടക്കം

ചരിത്രത്തിൻ്റെ തുടക്കം 1910 ലെ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ സമ്മേളനത്തിലാണ് . അന്നാണ് വനിതാ ദിനമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നത്. പൗരനെ സങ്കൽപ്പം ഗ്രീസിലെ ജനാധിപത്യത്തിൽ തുടങ്ങുമ്പോൾ അടിമകളെ പോലെ സ്ത്രീകൾക്കും പൗരത്വത്തിന് അർഹതയുണ്ടായിരുന്നില്ല. ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നതായിരുന്നല്ലോ മനു സ്മൃതിയിലെ കാഴ്ചപാട്.

അമേരിക്കയിൽ

അമേരിക്കയിൽ

സോവിയറ്റ് യൂണിയനിൽ സ്ത്രീകൾക്ക് തുടക്കം മുതൽ വോട്ട് ചെയ്യാൻ മാത്രമല്ല മത്സരിക്കാനും അവകാശം നൽകിയിരിക്കുന്നു . എന്നാൽ നിരവധി ശ്രമങ്ങൾക്ക് ശേഷം 1920 ആഗസ്റ്റ് 26ന് മാത്രമേ അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന പ്രഖ്യാപനം ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടത്തുന്നതെന്നും ശ്രദ്ധേയം.

 ഭരണ ഘടന അസംബ്ലിയിൽ

ഭരണ ഘടന അസംബ്ലിയിൽ

ഇന്ത്യൻ ഭരണ ഘടന അസംബ്ലിയിൽ 15 വനിതകളാണ് ഉണ്ടായിരുന്നത്. ഏക ദളിത് വനിത എറണാകുളം ജില്ലയിൽ മുളവുകാട് പഞ്ചായത്തിൽ നിന്നുമുള്ള ദാക്ഷായണി വേലായുധൻ. മദ്രാസ് സ്റ്റേറ്റിൽ നിന്നും പാലക്കാട്ടുകാരി അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മിയുടേയും മൃണാളിനി സാരാഭായിയുടെയും അമ്മ. സുഭാഷിണി അലിയുടേയും മല്ലികാ സാരാഭായിയുടേയും മുത്തശ്ശി.

ചരിത്രവൽക്കരിക്കേണ്ടത്

ചരിത്രവൽക്കരിക്കേണ്ടത്

പിന്നെ തിരുവിതാംകൂറിൽ നിന്നുള്ള ആ നി മസ്ക്രീനും ഉൾപ്പെടെ മൂന്നു മലയാളി വനിതകൾ എല്ലാത്തിനേയും ചരിത്രവൽക്കരിക്കേണ്ടത് പ്രധാന രാഷ്ട്രീയ പ്രവർത്തനമായ ഈ കാലത്ത് ഈ ഓർമ്മകൾക്ക് സവിശേഷ പ്രാധാന്യമുണ്ട്'

സാർവ്വദേശീയ വനിതാ ദിന ആശംസകൾ

പ്രിയങ്ക ഗാന്ധിയുടെ പെയിന്‍റിങ് 2 കോടി രൂപക്ക് റാണ കപൂര്‍ വാങ്ങി; അന്വേഷണം ഗാന്ധി കുടുംബത്തിലേക്കും?

'കേന്ദ്രത്തിന്റെ കാലുപിടിച്ച് വീണ്ടും വായുവിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനെ ജനം എടുത്തുടുത്തു':കുറിപ്പ്

English summary
P Rajeev about womens day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X