കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയുടെ കൂടെ ചേര്‍ന്നാല്‍ ജനാധിപത്യവാദിയും ഏകാധിപത്യ പ്രവണതയുടെ നടത്തിപ്പുകാരനാകും'

Google Oneindia Malayalam News

കൊച്ചി: പ്രതിപക്ഷ പ്രതിഷേധം മറികടന്ന് രാജ്യസഭയില്‍ കാര്‍ഷിക ബില്ല് പാസാക്കിയ സംഭവത്തിനെതിരെ
മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ്. കാര്‍ഷിക ബില്‍ സഭയില്‍ പാസാക്കിയ രീതി ഞെട്ടിക്കുന്നതതാണെന്ന് പി രാജീവ് പറഞ്ഞു. കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ ഹൃദയത്തെ തകര്‍ക്കുന്ന ബില്‍ പാസാക്കാന്‍ സ്വീകരിച്ച രീതി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീകര ദിനമാണ്. we the people of India എന്ന വാക്കുകളോടു കൂടി തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെ ആമുഖം ഇപ്പോഴും തുടങ്ങുന്നത്? പാര്‍ലമെണ്ടറി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളതതെന്നും അദ്ദേഹം ചോദിച്ചു. പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

വോട്ടെടുപ്പാണ് ചട്ടം

വോട്ടെടുപ്പാണ് ചട്ടം

കര്‍ഷക ബില്‍ 'പാസാക്കിയ ' പാര്‍ലമെന്റ് രീതി ഞെട്ടിക്കുന്നതായിരുന്നു. സഭയില്‍ ഏതെങ്കിലും ഒരംഗം ഡിവിഷന്‍ ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് നടത്തണമെന്നതാണ് ചട്ടം. രാജ്യ സഭയുടെ 252 മുതല്‍ 254 വരെയുള്ള ചട്ടങ്ങള്‍ ശബ്ദ വോട്ടിന്റേയും ഡിവിഷന്റേയും നടപടി ക്രമങ്ങള്‍ വിശദീകരിക്കുന്നതാണ്. നിയതമായ രീതിയില്‍ ഒരു പ്രശ്‌നത്തില്‍ സഭ വിഭജിച്ച് (divide ) അഭിപ്രായം രേഖപ്പെടുത്തുന്നതാണ് ഡിവിഷന്‍ . ഇപ്പോള്‍ അത് ഇലക്ട്രോണിക് മെഷീന്‍ വഴിയാണ്.

നടപടികള്‍

നടപടികള്‍

ഭരണഘടന ഭേദഗതി ഉള്‍പ്പെടെയുള്ളവയില്‍ ഭരണഘടനാ പ്രകാരം തന്നെ ഡിവിഷന്‍ നിര്‍ബന്ധമാണ്. മറ്റു ബില്ലുകളില്‍ ശബ്ദ വോട്ടേടുപ്പ് ആയാലും മതിയാകും. എന്നാല്‍, ഏതെങ്കിലും ഒരംഗം സീറ്റില്‍ നിന്നും എഴുന്നേറ്റ് ഡിവിഷന്‍ ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കലാണ് ചെയര്‍മാന്റ ചുമതല. അംഗങ്ങളുടെ അവകാശം സംരക്ഷിക്കലാണ് ചെയര്‍മാന്റെ ഉത്തരവാദിത്തം .ഡിവിഷന്‍ ആവശ്യപ്പെട്ടാല്‍ വോട്ടിങ്ങിനുള്ള നടപടി ആരംഭിക്കാന്‍ ചെയര്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും. അതിനെ തുടര്‍ന്ന് ലോബി ക്ലിയര്‍ ചെയ്യാന്‍ പറയും. നീണ്ട മണി മുഴങ്ങും. പിന്നീട് വാതിലുകള്‍ അടയ്ക്കും . അതു കഴിഞ്ഞാല്‍ വരുന്ന അംഗങ്ങള്‍ക്ക് അകത്തു കയറാന്‍ കഴിയില്ല.

അവകാശം ലംഘിക്കില്ല

അവകാശം ലംഘിക്കില്ല

ഞങ്ങള്‍ എത്രയോ തവണ സഭയില്‍ ഡിവിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ബില്ലുകളില്‍ സിപിെ എമ്മിന് നയപരമായ എതിര്‍പ്പുണ്ടാകും. അത് രേഖപ്പെടുത്തേണ്ടത് പാര്‍ടിയുടെ ആവശ്യമായിരിക്കും. പലതിലും ഇടതുപക്ഷം ഒറ്റക്കായിരിക്കും . എങ്കിലും ചെയര്‍ ഡിവിഷന്‍ ആവശ്യം അംഗീകരിക്കും . അതാണ് പാര്‍ലമെണ്ടറി രീതി - ആരു ചെയറിലിരുന്നാലും ആ ചട്ടം പിന്തുടരും. ചില ബില്ലുകള്‍ വോട്ടിനിടുന്ന നടപടി തുടങ്ങുമ്പോള്‍ ഞങ്ങളെ നോക്കി ഡിവിഷന്‍ ഇല്ലേ എന്ന് തമാശ രൂപത്തില്‍ ചോദിക്കും. പക്ഷേ, അവകാശം ലംഘിക്കില്ല.

ഹമീദ് അന്‍സാരി

ഹമീദ് അന്‍സാരി

ഹമീദ് അന്‍സാരി ചെയര്‍മാനായിരുന്ന സന്ദര്‍ഭത്തില്‍ ചര്‍ച്ച കൂടാതെ ഒരു ബില്ലും പാസാക്കാന്‍ അനുവദിക്കാറില്ലായിരുന്നു -ചില ബില്ലുകള്‍ ഡിവിഷനിലേക്ക് പോയാല്‍ പരാജയപ്പെടുമെന്ന് തോന്നിയാല്‍ വോട്ടെടുപ്പ് ആവശ്യം നിഷേധിക്കുകയല്ല ചെയ്യാറുള്ളത്. ഭരണ കക്ഷി നേതൃത്വം മറ്റു കക്ഷി നേതാക്കളമായി ചര്‍ച്ച ചെയ്ത് ചില ഭേദഗതികള്‍ക്ക് തയ്യാറായി പാസാക്കാന്‍ ശ്രമിക്കും -മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ പ്രസിഡണ്ടിന്റെ നയപ്രഖ്യാപന ചര്‍ച്ചയില്‍ നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തില്‍ സീതാറാം യച്ചൂരിയും ഞാനും ഭേദഗതികള്‍ അവതരിപ്പിച്ചിരുന്നു.

ചരിത്രത്തില്‍ ഇടം തേടി

ചരിത്രത്തില്‍ ഇടം തേടി

ഡിവിഷന്‍ ഒഴിവാക്കാന്‍ ഭരണകക്ഷി ശക്തമായി ശ്രമിച്ചു. എന്നാല്‍, ഞങ്ങള്‍ ഡിവിഷന്‍ ആവശ്യത്തില്‍ ഉറച്ചു നിന്നു. ചെയര്‍ അനുവദിച്ചു. ഞങ്ങള്‍ അവതരിപ്പിച്ച ഭേദഗതി വിജയിച്ചു . അത് ചരിത്രത്തില്‍ ഇടം തേടി.എന്നാല്‍, ചട്ടവും കീഴ്വഴക്കവുമെല്ലാം ഇന്നലെ രാജ്യസഭയില്‍ അട്ടിമറിക്കപ്പെട്ടു. ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്ങ് ഡിവിഷന്‍ ആവശ്യങ്ങള്‍ കേട്ടതായി നടിച്ചില്ല. പൊതുവെ മാന്യനായ , ഹരിവം ശ് സിങ്ങ് എന്ന എം പിയെ ഒന്നിച്ച് പ്രവര്‍ത്തിച്ച കാലത്ത് പരിചയമുണ്ട്, എന്നാല്‍, ഇന്നലെ ലൈവില്‍ ചെയറില്‍ കണ്ടത് ആ ഹരിവംശ് സിങ്ങ് ആയിരുന്നില്ല

Recommended Video

cmsvideo
ഇന്ത്യയെ രക്ഷിക്കാന്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam
we the people of India

we the people of India

ബിജെപിയുടെ കൂടെ ചേര്‍ന്നാല്‍ ജനാധിപത്യവാദിയും ഏകാധിപത്യ പ്രവണതയുടെ നടത്തിപ്പുകാരനാകാമെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി,
കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ ഹൃദയത്തെ തകര്‍ക്കുന്ന ബില്‍ പാസാക്കാന്‍ സ്വീകരിച്ച രീതി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീകര ദിനമാണ്. we the people of India എന്ന വാക്കുകളോടു കൂടി തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെ ആമുഖം ഇപ്പോഴും തുടങ്ങുന്നത്? പാര്‍ലമെണ്ടറി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളത്?

English summary
P Rajeev against Agricultural Bill passed in Rajya Sabha amid opposition protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X