Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ബാങ്കുകള്‍ ജാഗ്രതൈ..ജപ്തി നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത ..പോലീസ് നടപടി ശരിയായില്ല

തൃപ്പൂണിത്തുറയില്‍ ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട ബാങ്ക് നടപടി വന്‍വിവാദമായിരുന്നു.

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട സംഭവത്തില്‍ പോലീസ് നടപടി ശരിയായില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. സിപിഎം ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ആശ്രയമില്ലാത്തവരുടെ വീട് ജപ്തി ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട ബാങ്ക് നടപടി വന്‍വിവാദമായിരുന്നു. ആയിരം ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ളവരുടെ വീടും കൃഷി ഭൂമിയും ജപ്തി ചെയ്യില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്.

ജപ്തി നടപടികള്‍ ജാഗ്രതൈ

ജപ്തി നടപടികള്‍ ജാഗ്രതൈ

പരസഹായത്തിന് ആളില്ലാത്തവരുടെ വീട് ജപ്തി ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് അറിയിച്ചു.

പോലീസ് നടപടി ശരിയായില്ല

പോലീസ് നടപടി ശരിയായില്ല

വൃദ്ധ ദമ്പതികളോട് പോലീസ് പെരുമാറിയ രീതി ശരിയായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇത്തരം വിഷയത്തില്‍ പോലീസ് ഇടപെടുമ്പോള്‍ മനഷ്യത്വത്തിന് പരിഗണന നല്‍കണമെന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രി ഇടപെട്ടു

മുഖ്യമന്ത്രി ഇടപെട്ടു

ജപ്തി നടപടിയുടെ ഭാഗമായി സ്വന്തം വീട്ടില്‍ നിന്നും കുടിയൊഴിക്കപ്പെട്ട വൃദ്ധ ദമ്പതികളെ ആ വീട്ടില്‍ തന്നെ താമസിപ്പിക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ന്യായീകരിക്കാന്‍ കഴിയുന്നതല്ല

ന്യായീകരിക്കാന്‍ കഴിയുന്നതല്ല

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ക്ക് അവരുടെ വീട്ടില്‍ തന്നെ താമസിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ സംഭവം ന്യായീകരിക്കാന്‍ കഴിയാവുന്നതല്ലെന്ന് സിപിഎം ജില്ലാകമ്മിറ്റി വ്യക്തമാക്കിയിരുന്നു.

അസുഖത്തെ തുടര്‍ന്ന് അടവു തെറ്റി

അസുഖത്തെ തുടര്‍ന്ന് അടവു തെറ്റി

ഏഴു വര്‍ഷത്തോളം മുന്‍പാണ് ഇവര്‍ ഹൗസിങ്ങ് സൊസൈറ്റിയില്‍ നിന്നും ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അസുഖ ബാധിതരായതിനെത്തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങിയിരുന്നു. പലിശയടക്കം വലിയൊരു തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അടക്കാത്തിനെത്തുടര്‍ന്ന് ജപ്തി നടപടികള്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+