കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവി തോമസ് കഠിനഹൃദയന്‍.... അഭിമന്യുവിന്റെ കൊലയെ കലാപാന്തരീക്ഷമാക്കിയെന്ന് പി രാജീവ്

Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകം വലിയ രീതിയിലുള്ള ചര്‍ച്ചയായി കൊണ്ടിരിക്കെ കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നടത്തിയ പ്രസ്താവന വന്‍വിവാദമാകുന്നു. ക്യാമ്പസുകളില്‍ തീവ്രവാദ രാഷ്ട്രീയ തിരികെ കൊണ്ടുവരാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതെന്ന കെവി തോമസിന്റെ വാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി രാജീവ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കെവി തോമസിനെ കടന്നാക്രമിച്ചത്.

സങ്കുചിത മനസാണ് കെവി തോമസിനുള്ളതെന്നും ഇസ്രയേലിനെയും മോദിയെയും സ്തുതിച്ച കാര്യങ്ങള്‍ ആരും മറന്നിട്ടില്ലെന്നും രാജീവ് പറഞ്ഞു. അന്ധമായ സിപിഎം വിരോധത്തില്‍ നിന്നാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ എകെ ആന്റണിയെയും ഇത്തരത്തിലുള്ള പ്രസ്താവനയില്‍ രാജീവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഒരു ദു:ഖം പോലും രേഖപ്പെടുത്തിയില്ല

ഒരു ദു:ഖം പോലും രേഖപ്പെടുത്തിയില്ല

അഭിമന്യുവിന്റെ കൊലപാതക വാര്‍ത്തയില്‍ ഏത് കഠിനഹൃദയനും അറിയാതെ വിതുമ്പി പോകും. എന്നാല്‍ അതിലൊരു ചെറിയ ദു:ഖം പോലും രേഖപ്പെടുത്താതെ കലാലയാന്തരീക്ഷം കലുഷിതമാക്കാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവന നല്‍കിയ പ്രൊഫസര്‍ കെവി തോമസ് എല്ലാ മാനവിക മൂല്യങ്ങളയെും സങ്കുചിത താല്‍പര്യം ലക്ഷ്യമാക്കി വെല്ലുവിളിക്കുന്നു. ദുരിതങ്ങളിലും വിടര്‍ന്ന ചിരിയുമായി ഹൃദയങ്ങള്‍ കീഴടക്കിയ, ആരോരും കലഹിക്കാത്ത, ആരാലും നല്ലതല്ലാതൊന്നും പറയിപ്പിക്കാത്ത ഒരു കുട്ടിയെ കൊലപ്പെട്ടപ്പോള്‍ ആ കോളേജിരിക്കുന്ന മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നയാള്‍ ഭീകരതയെ പുണര്‍ന്നാലും രണ്ട് വോട്ട് കിട്ടുമോയെന്നാണ് നോക്കുന്നത്.

ഒന്നും മറന്നിട്ടില്ല

ഒന്നും മറന്നിട്ടില്ല

ഇസ്രായേലി പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ഉപഹാരം നല്‍കിയ മോദിയെ സ്തുതിച്ച കെവി തോമസിനെ മതനിരപേക്ഷ വാദികളും മതന്യൂനപക്ഷങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരവാദത്തെ പിന്തുണച്ചാല്‍ ആരുടെയോ പിന്തുണ ലഭിക്കുമെന്ന കഴുകന്‍ കണ്ണാണ് പ്രസ്താവനയ്ക്ക് പിറകിലെന്ന് രാജീവ് ആരോപിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ വിശ്വസികളെല്ലാം ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നവരാണെന്ന് ആരാണ് കെവി തോമസ് പറഞ്ഞുകൊടുക്കുകയെന്നും രാജീവ് ചോദിക്കുന്നു. കെവി തോമസ് നടത്തിയ പ്രസ്താവയുടെ സ്‌ക്രീന്‍ ഷോട്ടും രാജീവ് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കെഎസ്‌യുവിനോട് ചോദിക്കാമായിരുന്നു

കെഎസ്‌യുവിനോട് ചോദിക്കാമായിരുന്നു

പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് മഹാരാജാസിലെ കെഎസ്‌യുക്കാര്‍ പോസ്റ്റ് ചെയ്തത് വായിച്ചിരുന്നെങ്കിലും കെവി തോമസ് ഈ പ്രസ്താവന തന്നെ നടത്തുമായിരുന്നു. കാരണം സംഘര്‍ഷത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ഭീകരവാദികള്‍ നടത്തുന്ന വിഫലശ്രമത്തിന് കള്ള സാക്ഷ്യം പറയാനുള്ളതാണ് ഈ പ്രസ്താവന. അത് മനുഷ്യ സ്‌നേഹികളെ ഞെട്ടിക്കുന്നതാണെന്ന് രാജീവ് പറയുന്നു. അതേസമയം മഹാരാജാസിലെ കൊലപാതകം എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയമാണെന്ന് വരുത്തിതീര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ രാജീവ് ആരോപിച്ചിരുന്നു.

അമല്‍ നീരദിന് നന്ദി

അമല്‍ നീരദിന് നന്ദി

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് പണം നല്‍കിയ സംവിധായകന്‍ അമല്‍ നീരദിനെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ രാജീവ് അഭിനന്ദിച്ചിട്ടുണ്ട്. മഹാരാജാസിന്റെ വരാന്തകളിലൂടെയും കോണിപ്പടികളിലൂടെയും സംഘശക്തിയായി നടന്നവര്‍ക്ക് അഭിമന്യു ഇന്നെലകളിലെ തങ്ങളിലെ ഒരാള് തന്നെയാണ്. മഹാരാജാസില്‍ അത്യപൂര്‍വമായി രണ്ടുതവണ ചെയര്‍മാനായത് അമല്‍ നീരദാണ്. അന്ന് ഞാന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാണ്. മലയാള ചലച്ചിത്ര ഭാഷയ്ക്ക് പുതിയ മാനങ്ങള്‍ക്ക് നല്‍കിയ അമല്‍ ഒരിക്കല്‍ പറഞ്ഞു. നല്ല മനുഷ്യര്‍ക്ക് ഇടതുപക്ഷമാകാനേ കഴിയൂ എന്ന്.

നല്ലൊരു തുക

നല്ലൊരു തുക

ഇന്ന് രാവിലെയാണ് അമല്‍ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചുനല്‍കാന്‍ കഴിയുമോയെന്ന് ചോദിച്ചത്. വഴിയില്‍ ഇരുട്ടിന്റെ ശക്തികള്‍ കവര്‍ന്നെടുത്ത തങ്ങളുടെ പിന്‍ഗാമിയുടെ കുടുംബത്തെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ നാളെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചെന്ന് രാജീവ് പോസ്റ്റില്‍ പറയുന്നു. നേരത്തെ സംവിധായകന്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് ഒരു ലക്ഷം രൂപ സഹായ ഫണ്ടിലേക്ക് നല്‍കിയിരുന്നു. സിപിഎം നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്ത് വച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞ് താനും മതഭീകരതയ്‌ക്കെതിരെ കണ്ണി ചേരുന്ന കാര്യം ആഷിക്ക് അറിയിക്കുകയായിരുന്നുവെന്നും രാജീവ് പറഞ്ഞു.

നിഷയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും താരസംഘടനയും.....വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ഫ്‌ളവേഴ്‌സ്നിഷയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും താരസംഘടനയും.....വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ഫ്‌ളവേഴ്‌സ്

നിഷയ്‌ക്കൊപ്പമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്.... വേര്‍തിരിവ് പാടില്ല, മലയാളികള്‍ പ്രതികരിക്കണംനിഷയ്‌ക്കൊപ്പമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്.... വേര്‍തിരിവ് പാടില്ല, മലയാളികള്‍ പ്രതികരിക്കണം

English summary
p rajeev criticise kv thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X