കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവിന് സഹായവുമായി സംഘികള്‍... സഹായം വേണ്ടെന്ന് അഭിമന്യുവിന്റെ പിതാവിന്റെ കിടിലന്‍ മറുപടി

Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവും വിദ്യാര്‍ത്ഥിയുമായി അഭിമന്യുവിന് പലയിടത്ത് നിന്നും ഐക്യദാര്‍ഢ്യം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. അഭിമന്യുവിന്റെ വീട്ടില്‍ പിന്തുണയുമായെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ മടക്കി അയച്ച പിതാവിന്റെ ധീരതയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രാജീവ്. വര്‍ഗീയ തുലയട്ടെ എന്ന പറഞ്ഞ് തുടങ്ങുന്ന ഈ പോസ്റ്റിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

അതേസമയം വിവിധയിടങ്ങളില്‍ നിന്ന്് സംഭവത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്ക് പിന്തുണ ലഭിക്കുന്നുണ്ട്. അഭിമന്യുവിനെ വര്‍ഗീയ രാഷ്ട്രീയത്തോട് എറ്റുമുട്ടിയ രക്തസാക്ഷിയിട്ടാണ് പലരും ഉപമിക്കുന്നത്. അറസ്റ്റിലായ പ്രതികളെ ഡിജിപിയടക്കമുള്ളവര്‍ ചോദ്യം ചെയ്ത് കഴിഞ്ഞു. ആസൂത്രിതമാണ് കൊലപാതകം എന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ഇക്കാര്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വര്‍ഗീയത തുലയട്ടെ

വര്‍ഗീയത തുലയട്ടെ

രണ്ട് പോസ്റ്റുകളാണ് രാജീവ് പങ്കുവച്ചത്. അതില്‍ ആദ്യത്തേത് വര്‍ഗീയത തുലയട്ടെ എന്ന പേരിലാണ് തുടങ്ങിയത്. അഭിമന്യു അവസാനമായി എഴുതിയ വാചകങ്ങള്‍ എസ്ഡിപിഐക്ക് മാത്രമല്ല സംഘപരിവാരത്തിനും മുഴുവന്‍ വര്‍ഗീയ ശക്തികള്‍ക്കും എതിരാണെന്ന് അറിയാത്ത മട്ടില്‍ വീട്ടില്‍ ചെന്നവര്‍ക്കാണ് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ഇന്നലെ മറുപടി നല്‍കിയത്. എന്റെ മകന്‍ കൊല്ലപ്പെട്ടു സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു. ഞാന്‍ ജനിച്ചത് സിപിഎമ്മുകാരനായിട്ടാണ്. എന്റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ട്ടിക്ക് വേണ്ടിയാണ്. അവന്‍ പോയത് കൊണ്ട് ഈ പാര്‍ട്ടിയെ വേണ്ടി എന്ന് ഞാന്‍ പറയില്ല.

നിങ്ങളുടെ സഹായം വേണ്ട

നിങ്ങളുടെ സഹായം വേണ്ട

നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ട. സേവാ വാഹിനിയുടെ പേരില്‍ ഹിന്ദുവിനുള്ള സഹയ അഭ്യര്‍ത്ഥനയുമായി ചെന് സംഘപരിവാരത്തിന്റെ മുഖത്ത് നോക്കിയാണ് അഭിമന്യുവിന്റെ അച്ഛന്‍ ധീരമായി ഇത് പറഞ്ഞത്. അതെ, ധീരനായ രക്ഷതസാക്ഷിയുടെ അച്ഛന്‍. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അച്ഛന്റെ അടുത്ത് വര്‍ഗീയ വിഷവുമായി ചെന്നവരെ തിരിച്ചറിയണം. ഞാന്‍ വട്ടവടയില്‍ നിന്നും മടങ്ങുമ്പോള്‍ സേവാ വാഹിനി എന്ന ബോര്‍ഡെഴുതിയ രണ്ടു വാഹനം കണ്ടിരുന്നു. അവര്‍ ഹിന്ദുക്കളെ സഹായിക്കാനെന്ന മട്ടില്‍ വിഷം തുപ്പാനെത്തിയവരാണ്.

ഭൂരിപക്ഷ വര്‍ഗീയത

ഭൂരിപക്ഷ വര്‍ഗീയത

ന്യൂനപക്ഷം വര്‍ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയത തങ്ങളുടെ വര്‍ഗീയ ചിന്ത ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന പാഠം ഓര്‍ക്കേണ്ടതുണ്ട്. ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ അതിവിശാല മുന്നണിക്കാര്‍ക്കുള്ള പാഠം കൂടിയാണിത്. എന്റെ കൈകളില്‍ കൂട്ടിപ്പിടിച്ച് അഭിമന്യുവിന്റെ അച്ഛന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. എന്റെ അച്ഛന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാനും എന്റെ മകനും ഈ പാര്‍ട്ടിയില്‍ തന്നെ. എന്റെ മകന്‍ തെളിച്ച വഴിയില്‍ തന്നെയായിരിക്കും മരണം വരെ ഞങ്ങളും. തന്റെ മകന്‍ ഇത്രയുമധികം ആളുകളുടെ മനസ്സില്‍ ഇടം കിട്ടിയല്ലോ എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹംപറഞ്ഞു. വര്‍ഗീയ തുലയട്ടെ എന്ന മുദ്രാവാക്യം നാടിന് ഏറ്റെടുക്കാം എന്നും ആദ്യത്തെ പോസ്റ്റില്‍ പറയുന്നു.

പത്മനാഭന്റെ വിളി

പത്മനാഭന്റെ വിളി

ഒറ്റമുറിയെന്ന് പോലും പറയാന്‍ പറ്റാത്ത അഭിമന്യുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മൊബൈലിലേക്ക് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മാനഭന്റെ വിളി വന്നു. അഭിമന്യുവിന്റെ കൊലപാതകത്തിലുള്ള വേദനയും രോഷവും പങ്കിടാനായിരുന്നു പപ്പേട്ടന്റെ വിളി. ആ കുടുംബത്തെ എല്ലാ തരത്തിലും പാര്‍ട്ടി സംരക്ഷിക്കുമെന്ന് പറയുന്നതിന് മുമ്പേ പപ്പേട്ടന്റെ ചോദ്യം വന്നു. എനിക്ക് ആ കുടുംബത്തെ സഹായിക്കണം. ഞാന്‍ സമ്പന്നൊന്നുമല്ല. എന്റെ സഹായം ഞാന്‍ എത്തിക്കാം. പപ്പേട്ടന്‍ എല്ലാ ജീവജാലങ്ങളെയും അഗാധമായി സ്‌നേഹിക്കുന്നയാളാണ്. ആ കുട്ടിയെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് പപ്പേട്ടന്‍ പറഞ്ഞു.

Recommended Video

cmsvideo
അഭിമന്യുവിന്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
പലരുടെയും സഹായം

പലരുടെയും സഹായം

അഭിമന്യുവിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ മൊബൈലിലേക്ക് മുന്‍ എസ്എഫ്‌ഐക്കാരന്റെ സന്ദേശം വന്നിരുന്നു. അഭിയുടെ കുടുംബത്തെ സഹായിക്കാന്‍ നല്ലൊരു തുക സംഭാവന ചെയ്യട്ടെയെന്നായിരുന്നു ചോദ്യം. ഈ നാടിന്റെ സ്‌നേഹമാണ് ഇതിലെല്ലാം പ്രതിഫലിക്കുന്നതെന്നും രാജീവ് പോസ്റ്റില്‍ പറയുന്നു. നേരത്തെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എകെ ആന്റണി നടത്തിയ പ്രസ്താവനകളെയും രാജീവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്യാംപസില്‍ എസ്എഫ്‌ഐയാണ് ആക്രമണം നടത്തിയതെന്ന് പറയുമ്പോള്‍ 33 വിദ്യാര്‍ത്ഥികളെയാണ് സംഘടനയ്ക്ക് നഷ്ടമായിരിക്കുന്നത്. അതില്‍ ഭൂരിപക്ഷവും ആന്റണിയുടെ സ്വന്തം കെഎസ്‌യുക്കാരാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മന്ത്രിയായും അല്ലാതെയും പാര്‍ലമെന്റില്‍ ബിജെപിക്കും വര്‍ഗീയതയ്ക്കും എതിരെ ഒരക്ഷരം പോലും ആന്റണി മിണ്ടിയിട്ടില്ലെന്നും രാജീവ് ആരോപിക്കുന്നു.

ഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയ

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയില്ല.... അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി!! എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയില്ല.... അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി!!

English summary
p rajeev fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X