'മീറ്റ് ദ മിനിസ്റ്റർ', പരാതി കേൾക്കാൻ സംരംഭകർക്കിടയിലേക്ക് ഇറങ്ങാൻ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ മേഖലയെ ഉണർവിലേക്ക് നയിക്കാനുളള ചുവടുവെപ്പുകളുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ സംരംഭകരുടെ പരാതികളും പ്രശ്നങ്ങളും കേൾക്കാൻ മന്ത്രി നേരിട്ട് ഇറങ്ങുകയാണ്. സംസ്ഥാനത്ത് വ്യവസായം നടത്തുന്നത് സംബന്ധിച്ച് കിറ്റെക്സ് ഉടമ സാബു ജേക്കബ് ഉന്നയിച്ച പരാതികൾ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടി ശ്രദ്ധേയമാകുന്നത്.
പി രാജീവിന്റെ വാക്കുകൾ: ' ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റർ പരിപാടി ജൂലൈ 15 ന് ആരംഭിക്കും. ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവരേയോ തുടങ്ങാൻ ആഗ്രഹിക്കുന്നവരേയോ ആണ് നേരിൽ കാണുക.
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകർക്ക് ശ്രദ്ധയിൽപെടുത്താം. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, തദ്ദേശ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, ചുമതലയുള്ള ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും.

എറണാകുളം - ജൂലൈ 15 രാവിലെ 10, തിരുവനന്തപുരം - ജൂലൈ 16 ഉച്ചക്ക് 2, കോട്ടയം ജൂലൈ 19 രാവിലെ 10 എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിനായി വ്യവസായ വകുപ്പിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്. പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നവർ അവ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഈ മെയിൽ വഴിയോ മുൻകൂട്ടി നൽകണം. പരാതിയുടെ പകർപ്പ് [email protected] എന്ന ഇ-മെയിലിലും നൽകണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിക്കും.
Recommended Video
ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് വ്യവസായികളുമായി ചർച്ച നടത്തുന്നതിന് ഫിക്കി പ്രത്യേക പരിപാടി ജൂലൈ 12 ന് സംഘടിപ്പിച്ചിട്ടുണ്ട്. സി.ഐ.ഐയും ചെറുകിട വ്യവസായികളുടെ സംഘടനയും ഇതിനായി പ്രത്യേക വേദികളൊരുക്കും. സംരംഭകർക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നൽകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഏതെങ്കിലും തലത്തിൽ സാങ്കേതിക തടസങ്ങൾ നേരിടുന്നവർക്ക് അവരുടെ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ ഒരുക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications