കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി രാജീവ് മന്ത്രിയാകും? സമുദായിക സമവാക്യം പരിഗണിച്ചാൽ സാധ്യതകൾ ഇങ്ങനെ..സ്വരാജിന്റെ തോൽവി അന്വേഷിക്കും

Google Oneindia Malayalam News

എറണാകുളം; രണ്ടാം പിണറായി സർക്കാരിലെ മന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി എല്ലാം ജില്ലയ്ക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഒന്നാം പിണറായി സർക്കാരിൽ മൂന്ന് ജില്ലകൾക്കാണ് പ്രാതിനിധ്യം ലഭിക്കാതിരുന്നത്. വയനാട്, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നായിരുന്നു ഇത്. ഇത്തവണ ഇത് പരിഹരിക്കപ്പെട്ടേക്കും എന്നാണ് സൂചന. അങ്ങനെയെങ്കിൽ എറണാകുളത്ത് നിന്ന് ഒരാൾക്ക് നറുക്ക് വീണേക്കും.അതാരെന്നതാണതാണ് പ്രധാന ചർച്ച. സാധ്യതകൾ ഇങ്ങനെ

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

അവസരം ലഭിച്ചില്ല

അവസരം ലഭിച്ചില്ല

കഴിഞ്ഞ തവണ എറണാകുളം ജില്ലയിൽ നിന്ന് 5 പേരാണ് എൽഡിഎഫിൽ നിന്ന് ജയിച്ചത്. ഇതിൽ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവും വൈക്കത്തെ എംഎൽഎയുമായ എസ് ശർമ്മയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ വിഎസ് പക്ഷ നേതാവായിരുന്ന ശർമ്മയ്ക്ക് പിണറായി സർക്കാരിൽ അംഗത്വം ലഭിച്ചിരുന്നില്ല.

പി രാജീവിനോ

പി രാജീവിനോ

ഇത്തവണയും ജില്ലയ്ക്ക് അഞ്ച് എംഎൽഎമാരെയാണ് ലഭിച്ചത്. ഇതിൽ മുൻ രാജ്യസഭാ അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവ് പേരാണ് പ്രധാനമായും ഉയരുന്നത്. നേരത്തേ എം സ്വരാജ് തൃപ്പൂണിത്തുറയിൽ നിന്നും ജയിക്കുകയാണെങ്കിൽ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

സമുദായിക സമവാക്യം

സമുദായിക സമവാക്യം

അതേസമയം രാജീവ് ഒഴികെ ഉള്ളജില്ലയിലെ എംഎൽഎമാർ ഔദ്യോഗിക പക്ഷവുമായി ചേർന്ന് നിൽക്കുന്നവരാണ്.ആന്റണി ജോൺ , കെജെ മാക്സി എന്നിവർ ഇക്കുറിയും മികച്ച ഭൂരിപക്ഷത്തിൽ ലഭിച്ചതിനാൽ ഇരുവരിൽ ഒരാളെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണഅട്. സാമുദിയ സമവാക്യങ്ങൾ പാലിക്കേണ്ടി വന്നാൽ ഇരുവരിൽ ആർക്കെങ്കിലും അവസരം ലഭിച്ചേക്കും.

സ്പീക്കർ പദവി

സ്പീക്കർ പദവി

കന്നി അങ്കത്തിൽ വൈപ്പിനിൽ നിന്നു ംജയിച്ച് കെഎൻ ഉണ്ണികൃഷ്ണനും സമുദായിക പരിഗണനഉണ്ട്. അതേസമയം ജില്ലയ്ക്ക് ഒന്നിൽ കൂടുതൽ മന്ത്രിമാർക്ക് സാധ്യത ഇല്ലാത്തതിനാൽ സ്പീക്കർ പദവി പരിഗണിക്കുമ്പോൾ അവസരം ലഭിച്ചേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

സ്വരാജിന്റെ പരാജയം

സ്വരാജിന്റെ പരാജയം

അതേസമയം എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലെ പരാജയത്തിന്റെ ആഘോതത്തിലാണ് ഇപ്പോഴും സിപിഎം ക്യാമ്പ്. ജയിപ്പിക്കുമെന്ന് ഉറപ്പിച്ച മണ്ഡലത്തിൽ 992 വോട്ടുകള്‍ക്കാണ് സ്വരാജ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 4,467 വോട്ടുകൾക്കായിരുന്നു സ്വരാജ് കെ ബാബുവിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.

പാർട്ടി നേതാക്കൾക്ക്

പാർട്ടി നേതാക്കൾക്ക്

മണ്ഡലത്തിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മണ്ഡലത്തിൽ ബിജെപി വോട്ടുകൾ ചോർന്നതായി പാർട്ടി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണനും പറഞ്ഞിരുന്നു. അതേസമയം സ്വരാജിന്റെ പരാജയത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനും പങ്കുണ്ടോവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇക്കാര്യം സിപിഎം അന്വേഷിക്കും.

 നടപടി ഉണ്ടായേക്കും

നടപടി ഉണ്ടായേക്കും

മണ്ഡലത്തിലെ ഇടക്കൊച്ചി, ഉദംപേരൂർ, പഞ്ചായത്തുകളിലാണ് വോട്ട് കുത്തനെ ഇടിഞ്ഞത്. ഇവിടെ ചുമതലയുള്ള നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോട്ടുകൾ.

'ഈ 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ..ബിബി ഹൗസിന്റെ ഫ്ലോ പോയി';വൈറൽ കുറിപ്പ്'ഈ 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ..ബിബി ഹൗസിന്റെ ഫ്ലോ പോയി';വൈറൽ കുറിപ്പ്

ബെന്യാമിനെതിരെ നടക്കുന്നത് ഇടതുപക്ഷത്തെ പിന്തുണച്ചതിനാൽ; കേരളം അദ്ദേഹത്തിനൊപ്പമെന്ന് അശോകൻ ചെരുവിൽബെന്യാമിനെതിരെ നടക്കുന്നത് ഇടതുപക്ഷത്തെ പിന്തുണച്ചതിനാൽ; കേരളം അദ്ദേഹത്തിനൊപ്പമെന്ന് അശോകൻ ചെരുവിൽ

സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായി മന്ത്രിസഭയിൽ ഇവരൊക്കെ..തീരുമാനങ്ങൾ ഇങ്ങനെ

English summary
P rajeev may be included in 2 pinarayi ministry; these are the possibilities from ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X