കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'camouflage'സിപിഎമ്മിന് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു; വി മുരളീധരനെ എടുത്ത് ഉടുത്ത് പി രാജീവ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കേന്ദ്ര ഏജൻസികളേയും അഭ്യന്തര ധനമന്ത്രാലയങ്ങളേയും തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരൻ വീണ്ടും രംഗത്ത് വന്നത് അതീവ ഗൗര തരമെന്ന് സിപിഎം നേതാവ് പി രാജീവ്. നയതന്ത്ര സംവിധാനങ്ങളെല്ലാം വിദേശ കാര്യ മന്ത്രാലയത്തിൻ്റെ മാത്രം നിയന്ത്രണത്തിലാണ്. അപ്പോൾ ചോദ്യം ചെയ്യൽ ശരിയായ വഴിക്ക് പോയാൽ എവിടെ എത്തി നിൽക്കും എന്ന് അറിയാവുന്നതുകൊണ്ടാണ് നയതന്ത്ര ബാഗേജല്ലെന്ന് മുരളിധരൻ ആവർത്തിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ് വായിക്കാം

മുരളീധരന്റെ വെളിപ്പെടുത്തൽ

മുരളീധരന്റെ വെളിപ്പെടുത്തൽ

സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെയല്ല എന്ന് ആവർത്തിച്ച വി മുരളീധരൻ സ്വകാര്യ ബാഗേജായിരുന്നെന്ന പുതിയ വെളിപ്പെടുത്തലും നടത്തി. നയതന്ത്ര ബാഗേജാണെന്ന് സി പി ഐ എം ആവർത്തിക്കുന്നത് ആരെയോ രക്ഷപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണമാണ് പിടിച്ചതെന്ന് ആദ്യം ആധികാരികമായി വ്യക്തമാക്കിയത് അഭ്യന്തര മന്ത്രാലയമായിരുന്നു.

മുരളീധരഭാഷ്യം

മുരളീധരഭാഷ്യം

എൻഐഎയെ അന്വേഷണം ഏൽപ്പിച്ച ഉത്തരവിൽ camouflage എന്ന ഇംഗ്ലീഷ് വാക്കാണ് ഉപയോഗിച്ചിരുന്നത്. സി പി ഐ എമ്മിന് ഇംഗ്ലീഷ് അറിയാത്തതാണ് കുഴപ്പമെന്നായിരുന്നു മുരളീധര ഭാഷ്യം. മന്ത്രിയുടെ ഇംഗ്ലീഷ് പ്രാവീണ്യം മനസ്സിലാക്കിയതുകൊണ്ടായിരിക്കാം എൻഐഎ യുടെ ഔദ്യോഗിക കുറിപ്പിൽ Through diplomatic baggage എന്ന് വ്യക്തമായി പറഞ്ഞു . എന്നാൽ, മന്ത്രി നിലപാട് ആവർത്തിച്ചു.

ആരെ രക്ഷിക്കാനായിരിക്കും

ആരെ രക്ഷിക്കാനായിരിക്കും

അതു കൊണ്ടു കൂടിയാകാം കേന്ദ്ര ധന സഹമന്ത്രി പാർലമെണ്ടിൽ നൽകിയ മറുപടിയിൽ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ലളിതമായ വാക്കാണ് പ്രയോഗിച്ചത്. in diplomatic baggage എന്നാണ് മറുപടിയിൽ പറഞ്ഞിരിക്കുന്നത്. ഇത്രയും ലളിതമായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹമന്ത്രി നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിക്കുന്നത് ആരെ രക്ഷിക്കാനായിരിക്കും.

കസ്റ്റംസിന് വേണ്ടതില്ല

കസ്റ്റംസിന് വേണ്ടതില്ല

ഇനി പാർലമെണ്ടിൽ നൽകിയ ഉത്തരത്തിൽ മറ്റൊരു വാചകം കൂടിയുണ്ട്. '' following due procedure, MEA provided clearance to customs authorities' എന്നു തുടങ്ങുന്ന വാചകത്തിലെ MEA എന്നത് അങ്ങയുടെ മന്ത്രാലയമാണ് സാർ. ഈ due process എന്നത് നയതന്ത്ര ബാഗേജ് തുറക്കുന്നതിനുള്ള നടപടി ക്രമമാണ് സാർ. സ്വകാര്യ ലഗേജ് എന്ന് ഇന്ന് അങ്ങ് പറഞ്ഞ വിഭാഗത്തിൽപ്പെട്ടതായിരുന്നു സ്വർണ്ണം അടങ്ങിയ ബാഗേജ് എങ്കിൽ അത് ജൂൺ 30 നു തന്നെ കസ്റ്റംസ് തുറക്കുമായിരുന്നു. അതിന് വിദേശ കാര്യ മന്ത്രാലത്തിൻ്റെ അനുമതിയൊന്നും കസ്റ്റംസിനു വേണ്ടതില്ല.

എൻഐഎ പറയുന്നത്

എൻഐഎ പറയുന്നത്

നയതന്ത്ര ബാഗേജ് ആരുടെ മേൽവിലാസത്തിലാണ് വന്നതെന്നും പാർലമെണ്ടിലെ ഉത്തരം വ്യക്തമാക്കുന്നു. അപ്പോൾ നയതന്ത്ര ബാഗേജായതു കൊണ്ട് അറ്റാ ഷെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യണ്ടി വരും. നയതന്ത്ര വഴിയിലൂടെ തുടർച്ചയായി സ്വർണ്ണക്കടത്ത് നടത്തുന്നുവെന്നാണ് എൻഐഎ പറയുന്നത്.

രാജ്യസ്നേഹികൾ തിരുമാനിക്കുമായിരിക്കും

രാജ്യസ്നേഹികൾ തിരുമാനിക്കുമായിരിക്കും

നയതന്ത്ര സംവിധാനങ്ങളെല്ലാം വിദേശ കാര്യ മന്ത്രാലയത്തിൻ്റെ മാത്രം നിയന്ത്രണത്തിലാണ്. അപ്പോൾ ചോദ്യം ചെയ്യൽ ശരിയായ വഴിക്ക് പോയാൽ എവിടെ എത്തി നിൽക്കും എന്ന് അറിയാവുന്നതുകൊണ്ടാണ് നയതന്ത്ര ബാഗേജല്ലെന്ന് മുരളിധരൻ ആവർത്തിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കേസിൽ അന്വേഷണ ഏജൻസികളെയും ധന, അഭ്യന്തര മന്ത്രാലയങ്ങളേയും പരസ്യമായി തള്ളിപ്പറയുന്ന ആൾ മന്ത്രി സ്ഥാനത്തു തുടരാമോ എന്ന് 'രാജ്യസ്നേഹികൾ ' തീരുമാനിക്കുമായിരിക്കും.

'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം

മനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യംമനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യം

പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ,ഒറ്റ ആലിംഗനത്തിലൂടെ രാജ്യത്തെ ചേർത്തുപിടിച്ചു;ഡോ ആസാദ്പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ,ഒറ്റ ആലിംഗനത്തിലൂടെ രാജ്യത്തെ ചേർത്തുപിടിച്ചു;ഡോ ആസാദ്

ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ

English summary
P rajeev mocks V muraleedharan regarding comments on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X