കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിന്റെ യഥാർത്ഥ അവകാശി എകെജി... സംശയമുള്ളവർ ചരിത്രം പഠിക്കട്ടെ!!

  • By Desk
Google Oneindia Malayalam News

ബിജെപിയുടെ രാഷ്ട്രീയനിലമായി അറിയപ്പെടുന്ന ഗുജറാത്തിന്‍റെ യഥാർത്ഥ നേതാവ് എകെജി ആണെന്ന വാദവുമായി മറ്റൊരു വിവാദത്തിന് തിരികൊളുത്തി മുൻ രാജ്യസഭാ എം.പി പി. രാജീവ്. എകെജി ക്കെതിരെ വിടി ബലറാം തുറന്നുവിട്ട വിവാദകൊടുങ്കാറ്റ് അടങ്ങിയപ്പോഴാണ് എകെജിയെയും ഗുജറാത്തിനെയും ബന്ധിപ്പിച്ച് ബിജെപിക്കും വിടി ബലറാമിനും പി രാജിവ് കൊട്ടുകൊടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് വികസനത്തെ രാജ്യത്തിന്റെ മാതൃകയായി അവതരിപ്പുക്കുമ്പോൾ ഗുജറാത്തിന്റെ യഥാർത്ഥ അവകാശി എകെജിയാണെന്ന് രാജീവ് ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഭരിക്കുന്നവരുടെ മുൻതലമുറയില്ല ഗുജറാത്തിന് വേണ്ടി പോരാടിയതെന്നും മഹാഗുജറാത്തിനായി ജനങ്ങൾക്കൊപ്പം അണിനിരത്ത് സമരം നടത്തുകയും ജയിൽശിക്ഷ അനുഭവിച്ച നേതാവായിരുന്നു എകെജിയെന്നും പി രാജീവ് പറയുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ എകെജിയുടെ ഓർമ്മദിനത്തിലാണ് രാജീവ് ഫേസ്ബുക്കി ഇക്കാര്യങ്ങൾ കുറിച്ചത്. ഫേസ്ബുക്ക് ഇങ്ങനെ

യഥാര്‍ത്ഥ അവകാശി

യഥാര്‍ത്ഥ അവകാശി

ഇന്നു ഗുജറാത്തിനെ പലരുടേയും പേരില്‍ അവതരിപ്പിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, ഗുജറാത്ത് എന്ന സംസ്ഥാനത്തിന് മറക്കാന്‍ കഴിയാത്ത വ്യക്തിയാണ് എകെജി . ഗുജറാത്തില്ലാതിരുന്ന കാലം. ഇന്നത്തെ ഗുജറാത്ത് ബോംബെയുടെ ഭാഗമായിരുന്നു. മഹാഗുജറാത്തിനായി ജനങ്ങള്‍ അണിചേര്‍ന്നു. കോണ്‍ഗ്രസും മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയും അതിനെതിരെ നിലപാട് സ്വീകരിച്ചു. ഭാഷാ സംസ്ഥാനത്തിനായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി നിലകൊണ്ടു. ഗുജറാത്തിലെ പോരാട്ടത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലമെണ്ട് അംഗമായിരുന്ന ഏ കെ ജി അങ്ങോട്ട് ചെന്നു. ‘അഹമ്മദാബാദിനടുത്തുള്ള എല്ലാ റെയില്‍വേ സ്റ്റേഷനകളിലും ജനങ്ങള്‍ തിങ്ങി കുടിയിരുന്നു. അവര്‍ യാതൊരു സങ്കോചവും കൂടാതെ ഞങ്ങളുടെ മുറിയില്‍ ചാടിക്കയറി. ഗുജറാത്തിലെ എം പിമാര്‍ എന്തുകൊണ്ടാണ് സ്ഥലത്ത് എത്താത്തതെന്ന് അവര്‍ തിരക്കി.' ( എന്റെ ജീവിതകഥ പേജ് 227).

എകെജിയെ ജയിലിലടച്ചു

എകെജിയെ ജയിലിലടച്ചു

ദിവസങ്ങളോളം ഏ കെ ജി അവിടെ സമരമുഖത്ത് ചെലവഴിച്ചു. ഒരു വശത്ത് കര്‍ഫു, മറു വശത്ത് ടിയര്‍ ഗ്യാസ് , ലാത്തിച്ചാര്‍ജ് . എന്നിട്ടും ജനങ്ങളുടെ ആവേശം ഉയര്‍ന്നു തന്നെ നിന്നു. ‘ കമ്യുണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ടികളാണ് ഈ സമരത്തിന്റെ പിന്നിലുള്ളതെന്നും പറഞ്ഞ് സമരം തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഈ രണ്ട് പാര്‍ടികള്‍ക്കും അന്ന് വളരെ കുറച്ച് അനുഭാവികളേ ഉണ്ടായിരുന്നുള്ളു. ‘ ജീവിതത്തില്‍ അതിനു മുമ്പ് പാര്‍ടി ഓഫിസ് കാണുക പോലും ചെയ്യാത്ത ആയിരങ്ങള്‍ വടിയന്വേഷിച്ച് വന്നു കണ്ട കാര്യം ഏ കെ ജി അനുസ്മരിക്കുന്നു. ജയഗ്‌നി ലാല്‍ എന്നൊരാള്‍ നിശാനിയമം ഇല്ലാത്ത സ്ഥലത്തു കുടെ പോകുമ്പോള്‍ പോ ലിസ് വെടിവെച്ചു കൊന്നു. അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങിയ ഏ കെ ജിയെ പാര്‍ടി ഓഫിസില്‍ വെച്ച് അറസ്റ്റ് ചെയ്തു സബര്‍മതി ജയിലിടച്ചു. ‘ പാര്‍ലമെന്റ് മെമ്പറായിട്ടും ജയിലിലെ എന്റെ അനുഭവങ്ങള്‍ പഴയതു തന്നെയായിരുന്നു. മരണശിക്ഷക്ക് വിധിച്ചവരുടെ കൂടെയാണ് എന്നെ പാര്‍പ്പിച്ചത്. ‘

പോരാട്ടത്തെ നയിച്ച് എകെജി.. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

പോരാട്ടത്തെ നയിച്ച് എകെജി.. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

ജയിലിലെ ഭീകരാന്തരീക്ഷത്തിനെതിരെ ഏ കെ ജി നിരാഹാര സമരം പ്രഖ്യാപിച്ചു. നാലാം ദിവസം കോടതിയില്‍ ഹാജരാക്കുമ്പോള്‍ പതിനായിരങ്ങള്‍ തിങ്ങിക്കൂടി. ജനതിരക്ക് കാരണം അന്ന് കേസെടുക്കാന്‍ പോലും കഴിഞ്ഞില്ല. ആഴ്ചകളോളം ഏ കെ ജി ജയിലില്‍ കിടന്നു. മാര്‍ച്ച് 12നു ജയിലിലടക്കപ്പെട്ട അദ്ദേഹത്തെ ഏപ്രില്‍ 6 നാണ് വിട്ടയച്ചത്. പതിനായിരങ്ങള്‍ ജയിലിനു പുറത്തേക്കുവന്ന സഖാവിനെ സ്വീകരിച്ചു. വന്‍ സ്വീകരണ പൊതയോഗത്തില്‍ ഏ കെ ജി പ്രസംഗിച്ചു. ജയില്‍ വിമോചിതനായ എ കെ ജി ഗുജറാത്തിലാകെ സഞ്ചരിച്ച് പോരാട്ടത്തെ നയിച്ചു. ശക്തമായ ജനകീയ പോരാട്ടങ്ങളുടെ ഭാഗമായി ഭാഷ സംസ്ഥാനങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.ഏ കെ ജിയുടെ ആത്മകഥ വായിച്ച് പലതും ഗണിക്കുന്നവര്‍ ഇതൊന്നും കാണില്ല. ഗുജറാത്ത് ഭരിക്കുന്നവരുടെ മുന്‍ തലമുറയല്ല ആ സംസ്ഥാനത്തിനായി ത്യാഗം അനുഭവിച്ച് ജയിലില്‍ കിടന്ന് പോരാട്ടം നയിച്ചത്. എ കെ ജി എന്ന ജനകീയ കമ്യുണിസ്റ്റ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം... രാജീവ് കുറിച്ചു.

English summary
p rajeev mp about akg and his role in the state of gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X