കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം, പക്ഷേ സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
റിവ്യു ഹർജി നല്കാൻ പൊടിപോലുമില്ലാതെ BJP | Oneindia Malayalam

പമ്പ: ശബരിമല വിഷയയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി വന്നതുമുതൽ സംഘർഷഭരിതമായിരുന്നു സന്നിധാനം. മുൻപെങ്ങും ക‌ണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഘർഷങ്ങളും പ്രതിഷേധങ്ങളുമായിരുന്നു സന്നിധാനത്തും പമ്പയിലും നടന്നത്. പ്രതിഷേധങ്ങളിലും സമരങ്ങളിലും ഏറ്റവും കൂടൂതൽ രാഷ്ട്രീയ ലാഭം സ്വന്തമാക്കിയത് ബിജെപിയാണ്. ശബരിമല വിധി ബിജെപിക്ക് കിട്ടിയ സുവർണാവസരമാണെന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വാക്കുകൾ തന്നെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായിരുന്നു.

വീണ്ടു ബിജെപിയുടെ പൊയ്മുഖം തുറന്ന് കാട്ടുന്നതാണ് പി രാജീവ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശബരിമലയിൽ പ്രതിഷേധം തീർക്കുന്നവർ എന്തുകൊണ്ടാണ് സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാത്തതെന്ന് പി രാജീവ് ചോദിക്കുന്നു. റിവ്യൂ ഹർജി നൽകിയവരുടെ പേരു വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പി രാജീവ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമാന നിലപാട് സ്വീകരിച്ച കോൺഗ്രസിനും വിമർശനമുണ്ട്.

 കേരളം തിരിച്ചറിയുന്നുണ്ട്

കേരളം തിരിച്ചറിയുന്നുണ്ട്

ശബരിമലയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല വിശ്വാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാൽ ശബരിമലയിൽ നടക്കുന്ന സമരങ്ങൾ ബിജെപി ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ നേതാക്കളെല്ലാവരും സന്നിധാനത്തും പരിസരത്തുമായി ഉണ്ടായിരുന്നു. സ്ത്രീ പ്രവേശനത്തെ തുടക്കം മുതലെ അനുകൂലിച്ച കെ സുരേന്ദ്രൻ പോലും ബിജെപി പ്രത്യക്ഷസമരത്തിനിറങ്ങിയപ്പോൾ നിലപാട് പൊളിച്ചടുക്കി കളം മാറുകയായിരുന്നു.

 ഇത് സുവർണാവസരം

ഇത് സുവർണാവസരം

വിശ്വാസികളുടെ രക്ഷകരായി ബിജെപി കത്തിക്കയറുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസംഗം തന്നെ പാർട്ടിയെ തിരിച്ചടിച്ചത്. കോഴിക്കോട് യുവമോർച്ചാ യോഗത്തിനിടെ നടന്ന പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി. ബിജെപിക്കിത് സുവർണാവസരമാണെന്നും യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് പറയുന്നതിന് മുൻപ് തന്ത്രി തന്നെ വിളിച്ചിരുന്നുമുള്ള ശ്രീധരൻ പിള്ളയുടെ വാക്കുകൾ വലിയ വിവാദമാണുണ്ടാക്കിയത്.

പുന: പരിശോധനാ ഹർജികൾ

പുന: പരിശോധനാ ഹർജികൾ

ശബരിമല വിധി പുന: പരിശോധിക്കണമെന്ന്ആവശ്യപ്പെട്ട് 49 പുന: പരിശോധനാ ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലെത്തിയത്. ഇതിൽ ഒരെണ്ണം പോലും ബിജെപിയുടേതായിട്ടില്ല. സുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം നടത്തുന്നവർ അതിനെതിരെ സുപ്രീംകോടതിയുടെ പരിസരത്ത് പോലും വന്നില്ലല്ലോയെന്ന് പി രാജീവ് എംപി തെളിവ് സഹിതം വിമർശിക്കുകയാണ്.

എന്തേ റിവ്യു കൊടുക്കാത്തത്

എന്തേ റിവ്യു കൊടുക്കാത്തത്

സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിനു നേതൃത്യം നൽകുന്ന ബി ജെ പിയുടെ പേര് റിവ്യു ഹർജി നൽകിയവരുടെ കൂട്ടത്തിലെങ്ങും കാണാനില്ല . തന്ത്രിക്ക് വരെ നിയമ ഉപദേശം കൊടുത്തെന്ന് അവകാശപ്പെടുന്ന ശ്രീധരൻപിള്ളയുള്ളപ്പോൾ വക്കീൽ ഫീസ് പോലും ചെലവില്ല . എന്നിട്ടുമെന്തേ റിവ്യു കൊടുത്തില്ലെന്ന് പി രാജാവ് എംപി ചോദിക്കുന്നു

കോൺഗ്രസ് വാദം

കോൺഗ്രസ് വാദം

അവർ കൊടുത്തില്ലെങ്കിലും ഞങ്ങൾ കൊടുത്തെന്ന് ചെന്നിത്തല. പ്രയാർ ഗോപാലകൃഷ്ണന്റെ പേരു കണ്ടില്ലെന്നും തുടർ ചോദ്യം , കെ പി സി സി ക്കു വേണ്ടി പ്രയാർ ഗോപാലകൃഷ്ണനെന്നു എത്ര പരതിയിട്ടും കാണാനില്ല .
മറ്റു സംഘടനകളുടെയൊക്കെ പേരു കൃത്യമായി കാണാം

കേരളം തിരിച്ചറിയും

കേരളം തിരിച്ചറിയും

ഇതാണ് വഞ്ചന. സുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം . എന്നാൽ, സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല.. ഇരുവരുടേയും അജണ്ട കേരളം തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞാണ് പി രാജീവ് എം പി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പി രാജീവ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളിതൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി

അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതിഅയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി

English summary
p rajeev mp facebook post criticising bjp and congress on their stand on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X