കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികള്‍ക്കു മാത്രമല്ല കമ്മികള്‍ക്കും പറ്റും ഫോട്ടോഷോപ്പ് അബദ്ധം; വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് രാജീവ് പണിവാങ്ങി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി രാജീവ് വിവാദത്തില്‍. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച് കിട്ടിയ രണ്ട് ചിത്രങ്ങള്‍ അവയുടെ സത്യാവസ്ഥ അന്വേഷിക്കാതെ രാജീവ് പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് പണിയായത്.

വിവാദമായതിനു പിന്നാലെ ഒരു ചിത്രം പിന്‍വലിച്ചെങ്കിലും രണ്ടാമത്തേത് പിന്‍വലിച്ചിട്ടില്ല. ഷാര്‍ജ ഭരണാധികാരിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി 149 പേരെ ജയില്‍ മോചിതരാക്കിയവില്‍ ഒരാളെന്ന പേരില്‍ പ്രചരിച്ച ചിത്രം രാജീവ് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചിരുന്നു ഇതാണ് വിവാദമായത്. ഫോട്ടോഷോപ്പെന്ന അറിയാതെ ബെന്‍ഗാരിസന്റെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതാണ് മറ്റൊരു വിവാദം.

രണ്ട് വ്യാജ ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചാണ് രാജീവ് വിവാദത്തിലായിരിക്കുന്നത്. ചിത്രങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാതെ രാജീവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 149 പേരെ ജയില്‍ മോചിതരാക്കിയവരില്‍ ഒരാളെന്ന പേരില്‍ പ്രചരിച്ച ചിത്രമായിരുന്നു രാജീവ് ആദ്യം പ്രചരിപ്പിച്ചത്.

cats

അടിക്കുറിപ്പ് ആവശ്യമില്ലെന്ന പേരിലാണ് ചിത്രം പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ഷാര്‍ജ ജയിലില്‍ നിന്ന് മോചിതനായി എത്തിയെന്ന് കരുതിയാണ് ചിത്രം പ്രചരിപ്പിച്ചത്. ലഗേജുകളില്‍ ഷാര്‍ജ ഭരണാധികാരിക്കും മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങള്‍, ആ 149 പേരില്‍ ഒരാളാണ് എന്നൊക്കെ എഴുതി യുവാവ് വരുന്നചിത്രമാണ് പ്രചരിച്ചത്. കോഴിക്കോട് സ്വദേശിയുടെ ചിത്രമായിരുന്നു ഇത്. ദുബായില്‍ ജോലി ചെയ്യുന്ന യുവാവിന് യാത്രയയപ്പിന്റെ ഭാഗമായി സുഹൃത്തുക്കള്‍ ഒപ്പിച്ച പണിയായിരുന്നു ഇത്.

ചിത്രം വന്‍ തോതില്‍ പ്രചരിച്ചതോടെ സുഹൃത്തുക്കള്‍ തന്നെ വിശദീകരണണവുമായി എത്തുകയായിരുന്നു. ഇതോടെ രാജീവ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. നരേന്ദ്രമോദിയെയും ഇന്ത്യന്‍ മാധ്യമങ്ങളെയും ബന്ധപ്പെടുത്തിയിട്ടുള്ള ഫോട്ടോഷോപ്പ് ചിത്രം പ്രചരിപ്പിച്ചാണ് രണ്ടാമത് വിവാദത്തിലായത്. അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റ് 2016ല്‍ വരച്ച ഒരു രാഷ്ട്രീയ കാര്‍ട്ടൂണിനെ മോദിയുടേതാക്കി ഫോട്ടോഷോപ്പ് ചെയ്യുകയായിരുന്നു.

ചിത്രം ഫോട്ടോഷോപ്പാണെന്ന് തിരിച്ചറിയാതെ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസണ്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ചിത്രീകരിച്ചിരിക്കുന്നു എന്നനിലയില്‍ ചിത്രം പ്രചരിപ്പിക്കുയായിരുന്നു. വിവാദമായിട്ടും ഇത് പിന്‍വലിച്ചിട്ടില്ല.

English summary
p rajeev posted fake pictures in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X