കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റില പാലം ഉദ്‌ഘാടനം; സത്യാനന്തര കാലത്തും നേര്‍ക്കാഴ്‌ച്ചകള്‍ നുണകളെ പൊളിച്ചു കാണിക്കുമെന്ന്‌ പി രാജീവ്‌

Google Oneindia Malayalam News

കൊച്ചി; വൈറ്റിലമേല്‍പ്പാലവും മെട്രോയും സാങ്കേതിക മികവിന്റെ പ്രതീകമാണെന്ന്‌ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവ്‌. തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുവഴിയായിരുന്നു പി രാജീവിന്റെ പരാമര്‍ശം
ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം

വൈറ്റില മേൽപ്പാലം പല കാരണങ്ങളാൽ സവിശേഷതയുള്ളതാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിലെ മേൽപ്പാലവും മെട്രോയും സാങ്കേതിക മികവിൻ്റെ പ്രതീകമാണ്. സാമുഹ്യ മാധ്യമ വ്യാപനം എല്ലാവർക്കും സ്വയം പ്രഖ്യാപിത വിദഗ്ദരാകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്! അങ്ങയറ്റം സൂക്ഷമതയോടെ, എഞ്ചിനിയറിംഗ് വൈദഗ്ദ്യ ത്തോടെ രൂപകൽപ്പന ചെയ്താലും അതു സംബന്ധിച്ച് അബദ്ധ ധാരണകൾ ആധികാരികമെന്ന മട്ടിൽ ആശയ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ട്. വസ്തുതകളെ അടിസ്ഥാനമാക്കി വിശദീകരണം വിദഗ്ദർ നൽകിയാൽ അവർ അതിനെ പുച്ചിച്ച് തള്ളും.

vytila bridge

നിർമ്മാണം കഴിഞ്ഞുവെന്നും ഇനി വണ്ടിയോടിക്കാമെന്നും കണ്ടു നിൽക്കുന്നവർക്ക് തോന്നും, ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൾ പ്രത്യേകിച്ചും. എത്രയോ സൂക്ഷമതയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ബാക്കിയുണ്ടെന്ന് വിദഗ്ദർ പറഞ്ഞാൽ തങ്ങൾക്കും വിവരമുണ്ടെന്ന് വാദിക്കും. ഭാരപരിശോധന ഉദ്ഘാടനത്തിന് മുമ്പ് നടത്തേണ്ടതായിരുന്നുവെന്നും പാലാരിവട്ടത്ത് ഇനി അത് വേണ്ടെന്നും പറഞ്ഞവർ തന്നെ വൈറ്റിലയിൽ ഉദ്ഘാടനത്തിന് മുമ്പ് അതൊന്നും വേണ്ടെന്ന് വാദിക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടോയെന്നറിയേണ്ടതില്ലെന്നും ടാറിങ്ങ് കഴിഞ്ഞാൽ വണ്ടി ഓടിക്കാമെന്ന വിവരം തങ്ങൾക്കുണ്ടെന്ന് പറഞ്ഞ് പാലം തുറന്നുകൊടുക്കും.

Recommended Video

cmsvideo
Pinarayi vijayan inaugurated vytila fly over

ഇത്തരം അരാജക നിലപാടുകൾ തുറന്നു കാട്ടപ്പെടും. സൂര്യന് കീഴിലുള്ള എല്ലാത്തിനെ കുറിച്ചും അവസാന വാക്കെന്നു കരുതുന്ന ചാനൽ ചർച്ചകളിലെ നിരീക്ഷകർ മുതൽ മൊബൈൽ ഫോണും ക്യാമറയും സാമൂഹ്യ മാധ്യമ അക്കൗണ്ടും ഉണ്ടെങ്കിൽ എന്തു അസംബന്ധവും നുണയും പ്രചരിപ്പിക്കാൻ അവകാശമുണ്ടെന്നു കരുതുന്നവർ വരെ വൈറ്റില പാലത്തിനെ ആരോ ആനയെ കണ്ടതു പോലെ ഭീതി പരത്താൻ ഉപയോഗിച്ചു. യാഥാർത്ഥ്യവും പ്രതീതിയും തിരിച്ചറിയാത്ത പ്രചാരവേലയുടെ സത്യാനന്തര കാലത്തും നേർക്കാഴ്ചകൾ നുണകളെ പൊളിച്ചു കാണിക്കും. നിർത്തൂ നിങ്ങളുടെ ഒതളങ്ങവർത്തമാനം എന്ന് വിളിച്ചു പറയും..?

English summary
P Rajeev wrote about vytila bridge and development in his Facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X