Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കും വര്‍ഗീയതയ്ക്കും കുടപിടിച്ച് എകെ ആന്‍റണി!! അരുംകൊലയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുന്നു!!

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ എന്‍ഡിഎഫിനെ വെള്ളപൂശിയ എകെ ആന്‍റണിക്ക് മറുപടിയുമായി പി രാജീവ്. കാമ്പസ്സിൽ എസ് എഫ് ഐ യാ ണ് ആക്രമണം നടത്തുന്നതെന്ന് പറയുമ്പോൾ ആരെയാണ് കോളേജുകളിൽ എസ് എഫ് ഐ കൊലപ്പെടുത്തിയതെന്ന് പറയണമെന്ന് രാജീവ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വര്‍ഗീയ സംഘടനകളാണ് കാമ്പസില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്നും കേരളത്തില്‍ ഒറ്റ വിദ്യാര്‍ത്ഥി സംഘടന മാത്രം മതിയെന്ന നിലപാട് എസ്എഫ്ഐ സ്വീകരിക്കുന്നതാണ് കലാലയങ്ങളില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നുമാണ് എകെആന്‍റണി പറഞ്ഞത്. ഈ പ്രസ്തവാനയെയാണ് രാജീവ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

വെല്ലുവിളിച്ചു

വെല്ലുവിളിച്ചു

അഭിമന്യുവിനെ കൊലപ്പെടുത്തിയ കാമ്പസ്സ് ഫ്രണ്ടിനെ വെള്ളപൂശിയ ഏ കെ ആന്റണി മത നിരപേക്ഷ കേരളീയ സമൂഹത്തെയാണ് വെല്ലുവിളിച്ചത്. മനുഷ്യത്വമുള്ള ആർക്കും ന്യായീകരിക്കാൻ കഴിയാത്ത അരും കൊല യെ എങ്ങനെയാണ് ശ്രീ ആന്റണി പരോക്ഷമായി പിന്തുണക്കുന്നത്.

കെ എസ് യു

കെ എസ് യു

കാമ്പസ്സിൽ എസ് എഫ് ഐ യാ ണ് ആക്രമണം നടത്തുന്നതെന്ന് പറയുമ്പോൾ ആരെയാണ് കോളേജുകളിൽ എസ് എഫ് ഐ കൊലപ്പെടുത്തിയതെന്ന് പറയണം. 33 വിദ്യാർത്ഥികളെയാണ് SFIക്കാർ ആയതിന്റെ പേരിൽ കേരളത്തിൽ കൊല്ലപ്പെട്ടത് . അതിൽ ഭൂരിപക്ഷം സഖാക്കളെയും കൊലപ്പെടുത്തിയത് ആന്റണിയുടെ സ്വന്തം കെ എസ് യു വാണ്‌.

ആളുമാറി

ആളുമാറി

എറണാകുളത്ത് തോമസ് ഐസക്കിനെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തെ അയച്ചതും ആളുമാറി ലക്ഷദ്വീപുകാരൻ മുത്തുക്കോയയെ കൊലപ്പെടുത്തിയതും ആന്റണിയുടെ സ്വന്തം കെ എസ് യു . തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ പി കെ രാജനെ കൊലപ്പെടുത്തിയതും സൈമൺ ബ്രിട്ടോയെ കൊല്ലാൻ ശ്രമിച്ച് നട്ടെല്ലുതകർത്തതും ആന്റണിയുടെ സ്വന്തം കെ എസ് യു .ഇത് എറണാകുളം ജില്ലയുടെ മാത്രം ചരിത്രം. ,

 മറന്നിട്ടില്ല

മറന്നിട്ടില്ല

താൽക്കാലിക നേട്ടത്തിനായി വർഗ്ഗീയതയെയും ഭീകരവാദത്തെയും പുണരാൻ മടിയില്ലാത്തയാളായി ശ്രീ ആന്റണി മാറിയെന്ന് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സന്ദർഭം തെളിയിച്ചത് കേരളം മറന്നിട്ടില്ല.

വാൽക്കഷ്ണം

വാൽക്കഷ്ണം

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ മന്ത്രിയായും അല്ലാതെയും പാർലമെണ്ടിൽ ബിജെപിക്കും വർഗ്ഗീയതക്കും എതിരെ ഒരക്ഷരം പോലും ശ്രീ ആന്റണി ഉരിയാടിയിട്ടില്ലെന്ന് അടുത്ത കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പങ്കെടുത്തത്

പങ്കെടുത്തത്

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആകെ 10 ഡിബേറ്റുകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാനത്തു നിന്നുള്ള രാജ്യസഭ എം പി മാരുടെ ശരാശരി 140 ആണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്ട്ട ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+