Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ഇടക്കിടെ പേടിച്ച് പനി വരുന്ന ആൾ!! ഉപദേശികൾ മന്ദബുദ്ധികള്‍!! പിന്നെ പണികിട്ടൂലേ...!

ഇടക്കിടെ പേടിച്ച് പനിവരുന്ന ആളാണ് മുഖ്യമന്ത്രി എന്നാണ് രാജുവിന്റെ പരിഹാസം.

കൊച്ചി: പിണറായി വിജയനെ പരിഹസിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. ഇടക്കിടെ പേടിച്ച് പനിവരുന്ന ആളാണ് മുഖ്യമന്ത്രി എന്നാണ് രാജുവിന്റെ പരിഹാസം. മന്ദബുദ്ധികളായ ചില ഉപദേശികൾ അദ്ദേഹത്തിനൊപ്പമുണ്ടെന്നും അവരുടെ നിർദേശങ്ങൾ നടപ്പാക്കിയാൽ കേരളം കുട്ടിച്ചോറാകുമെന്നും രാജു പരിഹസിക്കുന്നു.

pinarayi

സംഭവത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പി രാജുവിനോട് വിശദീകരണം തേടി. പ്രസ്താവനയുടെ കാരണം വ്യക്താമാക്കാൻ രേഖാമൂലം നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഇതിനു മുമ്പും രാജുവിന്റെ ഭാഗത്തു നിന്ന് ഇത്തരം പരാമര്‍ശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

എറണാകുളത്ത് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിക്കെതിരെ പി രാജുവിന്റെ പ്രതികരണം.

ഗവർണറെ കണ്ട നടപടിയെയും രാജു പരിഹരിസിച്ചു. എന്നെ കാണണമെന്ന് ഗവർണർ ഒരു തമ്പുരാനെ പോലെ പറയുമ്പോൾ കാണാൻ പറ്റില്ലെന്ന് ആർജവത്തോടെ പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കണമായിരുന്നുവെന്നും രാജു കുറ്റപ്പെടുത്തി.

താൻ പോയി കുമ്മനത്തെ കാണ്, താൻ പോയി ആർഎസ്എസിനെ കാണ് എന്നൊക്കെ ഗവർണർ ആജ്ഞാപിക്കുമ്പോൾ പോയി പണി നോക്ക് എന്നായിരുുന്നു പറയേണ്ടിയിരുന്നതെന്നും രാജു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+