ബിജെപിയില്‍ ആഭ്യന്തര കലാപം; നേതൃത്വത്തിനെതിരെ ശ്രീധരന്‍ പിള്ളയും
തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയിച്ചെങ്കിലും ബിജെപിയില്‍ ആഭ്യന്തരകലാപം. കേരള ബിജെപി നേതൃത്വത്തിനെതിരെ ശ്രീധരന്‍ പിളളയും ശോഭാ സുരേന്ദ്രനും രംഗത്ത് വന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തന്നെ നേതൃത്വം സഹായിച്ചില്ലെന്ന പരാതിയുമായാണ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരിക്കുന്നത്.
നേതാക്കളോ കേന്ദ്ര മന്ത്രിമാരോ താന്‍ മത്സരിച്ച മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയില്ല. നേതാക്കള്‍ സഹകരിച്ചിരുന്നെങ്കില്‍ താന്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രവര്‍ത്തകര്‍ കൂടെ നിന്ന് പിന്തുണച്ചപ്പോള്‍ ബിജെപി നേതാക്കള്‍ തന്നെ അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പരിന്നില്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയുമായാണ് പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് തന്നെ അസ്വാരസ്യങ്ങള്‍ മണത്തിരുന്നു. അമിത്ഷാക്ക് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്.

പാലക്കാട് മണ്ഡലത്തില്‍ ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷ ഉണര്‍ത്തി മുന്‍പന്തിയിലെത്തിയ ശോഭ സുരേന്ദ്രന്‍ അവസാന ഘട്ടത്തിലാണ് പിന്നോക്കം പോയത്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ തന്നെ തോല്‍പ്പിക്കാനായി ചാക്ക് രാധാകൃഷ്ണനുമായി ഒത്തുകളിച്ചെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications