സരിൻ 'ലെഫ്റ്റ്', ഇനി ഇടതുപക്ഷത്തിനൊപ്പം; 'സിപിഎം പറഞ്ഞാൽ പാലക്കാട് മത്സരിക്കും'
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ താൻ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പി സരിൻ. വാർത്താസമ്മേളനത്തിലാണ് സരിൻ നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഇടംതരുമോയെന്ന് എൽഡിഎഫിനോട് ചോദിക്കുകയാണെന്നും സിപിഎം നേതാക്കൾ തന്നെ ഇതുവരെ ഔദ്യോഗികമായി ബന്ധപ്പെട്ടില്ലെന്നും സരിൻ പറഞ്ഞു. അതേസമയം സരിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. അച്ചടക്കലംഘനത്തിനാണ് നടപടി.
അതേസമയം പാർട്ടിയിലെ പുഴുക്കുത്തുകൾക്കെതിരെ സംസാരിച്ചതിന്റെ പേരിലാണ് തന്നെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നതെന്ന് സരിൻ പറഞ്ഞു.' മൃദുഹിന്ദുത്വം വളർത്തുന്നതിൽ, ബിജെപിക്ക് വേണ്ടി വോട്ട് കച്ചവടം നടത്തുന്നത് തുറന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ നടപടി. രാഷ്ട്രീയമായി ബിജെപിയെ നേരിടാൻ കോൺഗ്രസ് കേരളത്തിൽ അശക്തമാണ് എന്ന് അടിവരയിട്ട് പറയുന്നു. ഇടതുപക്ഷം എന്നത് ഒരു മനോഭാവമാണ്. കോൺഗ്രസിനുള്ളിലെ ഇടതുപക്ഷമായിരുന്നു ഞാൻ. എന്റെ ബോധ്യങ്ങൾ പറയാൻ എനിക്ക് ഒരു ഇടമുണ്ടോയെന്ന് ഞാൻ എൽഡിഎഫ് നേതൃത്വത്തോട് ചോദിക്കുകയാണ്', സരിൻ വ്യക്തമാക്കി.
{image-sarin-cpm-1-1729149656.jpg malayalam.oneindia.com
വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സരിൻ ആഞ്ഞടിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് സരിൻ ആരോപിച്ചു. ' പരസ്പര ബഹുമാനം ഇല്ലാത്ത നേതാവ് സതീശൻ. ഞാനാണ് പാർട്ടി എന്ന നിലയിലേക്ക് കോൺഗ്രസിനെ മാറ്റാനാണ് അയാൾ ശ്രമിക്കുന്നത്. പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശന്‍ എത്തിയതിലെ പിന്നാമ്പുറ കഥകള്‍ എല്ലാവരും അറിയണം. അതൊരു അട്ടിമറി നീക്കമായിരുന്നു. അന്ന് കോൺഗ്രസിന് ആവേശമായിരുന്നു. പ്രതീക്ഷയോടെയായിരുന്നു എല്ലാവരും ഇതിനെ കണ്ടത്. അതുകൊണ്ട് തന്നെ അതിന് പിന്നിലെ അസ്വാഭാവികതയ്ക്ക് പിന്നിൽ ആരും പോയില്ല. എങ്ങനെയാണ് വിഡി സതീശൻ നേതൃസ്ഥാനത്ത് എത്തിയതെന്ന് പൊടിതട്ടിയെടുക്കണം. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഐക്യത്തോടെ നിലകൊണ്ടത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയത് വിഡി സതീശനാണ്. ബിജെപിയെ അല്ല സിപിഎമ്മിനെയാണ് തുറന്നെതിർക്കേണ്ടത് എന്ന സംസ്കാരത്തെ കോൺഗ്രസിനുള്ളിൽ കുത്തി നിറച്ചത് അദ്ദേഹമാണ്. സിപിഎം വിരുദ്ധതയുടെ മേലങ്കി അണിഞ്ഞ് മൃദു ബിജെപി സമീപനത്തിലേക്ക് കോൺഗ്രസ് രാഷ്ട്രീയത്തെ വഴിതിരിച്ചുവിട്ട നേതാവാണ് അദ്ദേഹം', സരിൻ പറഞ്ഞു.
'രാഹുൽ തന്റെ സുഹൃത്താണ്, സഹോദരനെ പോലെയാണ് കാണുന്നത്. ഒരാഴ്ച മുൻപ് രാഹുൽ വിളിച്ചു. താക്കീതെന്നോ ഭീഷണിയെന്നോ പറയാൻ സാധിക്കുന്ന രീതിയിലായിരുന്നു സംസാരം. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ. ഔചിത്യമില്ലായ്മയുടെ ആൾരൂപമാണ് അദ്ദേഹം. രാഹുൽ മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ്. മണിയടിക്കുന്ന യുവ നേതാവിന് നൽകുന്ന സ്ഥാനമാനങ്ങൾ കോൺഗ്രസിലെ ചെറുപ്പക്കാരായ യുവാക്കളെ വഴിതെറ്റിക്കുകയാണ്.അതിനെതിരെ പ്രതികരിക്കാൻ സാധിക്കുന്നില്ലെന്നിൽ ഈ പാർട്ടിക്കാരൻ അല്ല ഞാൻ എന്ന് വിശ്വസിക്കാനാണ് എനിക്ക് താത്പര്യം', സരിൻ പറഞ്ഞു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സരിൻ ആഞ്ഞടിച്ചിരുന്നു. ചിലരുടെ താത്പര്യമാണ് നടപ്പായതെന്നും സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കാൻ നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു സരിൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ അതിരൂക്ഷമായ ഭാഷയിൽ സരിൻ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെ സരിൻ സിപിഎമ്മിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സരിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ ഇടതുപക്ഷം ആരംഭിച്ചിട്ടുണ്ടെന്നും സരിനുമായി ചർച്ച നടത്തിയെന്നുമായിരുന്നു വാർത്തകൾ. എന്നാൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതിന് ശേഷം താൻ തീരുമാനം അറിയിക്കുമെന്നായിരുന്നു സരിൻ പ്രതികരിച്ചത്.
അതേസമയം സരിൻ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹത്തെ സിപിഎം ഉടൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. സരിൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനം സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു വ്യക്തമാക്കി.
-
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
‘ശബരിമലയിലെ പുലി ആരെപ്പിടിക്കും?’; സ്വർണക്കൊള്ളയിൽ ത്രികോണപ്പോര് ശക്തമായി കഴക്കൂട്ടം -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല''












Click it and Unblock the Notifications