കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികആരോപണം നേരിട്ട നേതാവ് തിരികെ സിപിഎമ്മിലേക്ക്; പരാതി കൊടുത്ത ഡിവൈഎഫ് നേതാവ് പാർട്ടിക്ക് പുറത്ത്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറയിയായിരുന്ന പി ശശിയെ സിപിഎം പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതായുള്ള വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ലൈംഗിക ആരോപണം നേരിട്ടതിനെ തുടര്‍ാന്നായിരുന്നു സിപിഎം പി ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പരാതിക്കാരിയായ യുവതി പി ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടേയുള്ളവരുടെ പരാതിയെ തുടര്‍ന്നായിരുന്നു പി ശശിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പി ശശിയുടെ മടങ്ങി വരവില്‍ വ്യാപക പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഇപ്പോള്‍ ഉയരുന്നത്.

സദാചാര ലംഘനം

സദാചാര ലംഘനം

2011ലാണ് ഗുരുതരമായ സദാചാര ലംഘന ആരോപണത്തെ തുടര്‍ന്ന് പി ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു അന്ന് ശശി. ടിപി നന്ദകുമാര്‍ നല്‍കിയ കേസില്‍ ശശിയെ കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പാര്‍ട്ടിയിലേക്ക്

പാര്‍ട്ടിയിലേക്ക്

തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ശശി സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു. .ശശിയെ തിരിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി എടുത്ത തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഴുവര്‍ഷത്തിനുശേഷം

ഏഴുവര്‍ഷത്തിനുശേഷം

തുടര്‍ന്ന് കഴിഞ്ഞ ദിവസം തലശേരി ഏരിയ കമ്മിറ്റിയല്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഏരിയ കമ്മറ്റി അംഗത്വത്തിന് ശിപാര്‍ശ ചെയ്തതോടെ ഏഴുവര്‍ഷത്തിനുശേഷം പി ശശി തത്വത്തില്‍ പാര്‍ട്ടിയുടെ ഭാഗമാവുകയായിരുന്നു. തടസ്സങ്ങളൊക്കെ നീക്കിയതിന് ശേഷമായിരുന്നു പി ശശിയുടെ പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ്.

സിപിഎം നീക്കം

സിപിഎം നീക്കം

ലൈംഗികാരോപണം നേരിട്ട വ്യക്തിയായതിനാല്‍ അധികം പ്രാധാന്യം കൊടുക്കാതെ പതിയെ പതിയ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സിപിഎം നീക്കം. തലശ്ശേരി ഭാഗത്ത് പാര്‍ട്ടിയുടെ ശക്തരായ നേതാക്കന്‍മാരായ കാരായിമാര്‍ ഫസല്‍ വധക്കേസില്‍ അകത്തായതോടെ പ്രദേശത്ത് പാര്‍ട്ടി നേതൃത്വ അഭാവം നേരിടുന്നുണ്ട്.

പാര്‍ട്ടിയില്‍

പാര്‍ട്ടിയില്‍

നിര്‍ണ്ണായകമായ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേതൃത്വപാടവും കഴിവും തെളിയിച്ച നേതാക്കന്‍മാരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പി ശശിയുടെ പാര്‍ട്ടിയിലേക്കുള്ള മടങ്ങി വരവ്.. ശശിയുടെ മടങ്ങിവരവ് പാര്‍ട്ടിയില്‍ ഭരണനേതൃത്വത്തില്‍ പല മാറ്റങ്ങള്‍ക്കും വഴിയൊരുക്കാനിടയുണ്ട്.

പൊളിറ്റിക്കല്‍ സെക്രട്ടറി

പൊളിറ്റിക്കല്‍ സെക്രട്ടറി

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മറ്റ് ഉന്നത നേതാക്കളും മുന്‍കൈ എടുത്താണ് ശശിയുടെ മടങ്ങി വരവെന്നാണ് സൂചന. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഇകെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പി ശശി അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നു.

പുറത്താക്കിയത്

പുറത്താക്കിയത്

ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2011 ജൂലൈയില്‍ ആയിരുന്നു ശശിയെ പാര്‍ട്ടി ചുമതലയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിന് ശേഷം അദ്ദേഹം തന്റെ അഭിഭാഷക ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു.

ബന്ധം

ബന്ധം

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയപ്പോഴും അദ്ദേഹം സിപിഎമ്മുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും പ്രതിയായ നിരവധി കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ടിപി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് തുടങ്ങയിവരുടെ വധക്കേസില്‍ പി ശശി പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു.

പാര്‍ട്ടിക്ക് പുറത്താണ്

പാര്‍ട്ടിക്ക് പുറത്താണ്

പാര്‍ട്ടിയോട് അടുത്ത ശശിയെ മൂന്ന് വര്‍ഷം മുമ്പ് സിപിഎം അനുകൂല അഭിഭാഷക സംഘടയുടെ ജില്ല കമ്മിറ്റിയിലും ശശിയെ ഉള്‍പ്പെടുത്തിയിരുന്നു. ശശിയെ തിരിച്ചെടുത്തപ്പോള്‍ അദ്ദേഹത്തിനെതിരെ പരാതി കൊടുത്ത രണ്ട് പേരില്‍ ഒരാളായ ഡിവൈഎഫ്‌ഐ നേതാവ് ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്.

തരം താഴ്ത്തി

തരം താഴ്ത്തി

പരാതി കൊടുത്ത രണ്ട് പേര്‍ക്കെതിരേയും പാര്‍ട്ടി നടപടി ഉണ്ടായിരുന്നു. ആദ്യം പരാതി നല്‍കിയ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന മുന്‍ എംഎല്‍എ സികെപി പത്മനാഭനെ സാമ്പത്തിക തിരിമറിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു.

കഴിഞ്ഞ സമ്മേളനകാലത്ത്

കഴിഞ്ഞ സമ്മേളനകാലത്ത്

കഴിഞ്ഞ സമ്മേളനകാലത്ത് ഇദ്ദേഹം മാടായി ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെത്തി. പി ശശിയെ പാര്‍ട്ടിയിലേത്ത് തിരഞ്ഞെടുക്കത്തിന്റെ മുന്നോടിയായി സികെ പത്മനാഭന് ലോറിത്തൊഴിലാണി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കി.

English summary
P Sasi returns to CPIM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X