കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കേണ്ടത്ത് താഴെക്കിടയിലുള്ളവരോടൊപ്പമെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. വില്ലേജ് തലത്തില്‍ നിന്നുള്ള പുരോഗമനമാണ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ തലവന്‍ എന്ന നിലയില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പ് വരുത്തണം. സാധാരണക്കാരനെ ബാധിക്കുന്ന ഫയലുകള്‍ വെച്ച് വൈകിപ്പിക്കുന്നത് സമൂഹത്തിനോടുള്ള നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

P Sathasivam

വകുപ്പ് തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗസ്ഥരുമായും ചര്‍ച്ചചെയ്യണം. വ്യക്തവും ധീരവും മാതൃകാ പരവുമാകണം ഉത്തരവുകള്‍. ഏത് വകുപ്പിന്റെ ചുമതല ലഭിച്ചാലും അതിന്റെ നിയമവും നിര്‍ദ്ദേശങ്ങളും വിലയിരുത്തിവേണം മുന്നോട്ടു പോകാനെന്നും ഏത് സംസ്ഥാനത്ത് ജോലി ചെയ്താലും അവിടത്തെ സംസ്‌കാരവും രീതിയും മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

English summary
P Sathasivam speech for IAS officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X