പി സദാശിവം കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ ഗവര്‍ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്ത് രാവിവെ ഒന്‍പത് മണിയോടെയാണ് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യമായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിയായിരുന്ന വ്യക്തി ഗവര്‍ണര്‍ പദവിയില്‍ എത്തുന്നത്.ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. പ്രതിപക്ഷം നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ്.
തമിഴ്‌നാട്ടുകാരനായ സദാശിവത്തെ കേരള ഗവര്‍ണര്‍ ആക്കുന്നതിന് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ താത്പര്യമാണെന്ന് ആരോപണമുണ്ടായിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസുമാരായി വിരമിച്ച നാല്‍പ്പത് പേരില്‍ ആദ്യമായി ഗവര്‍ണറാകുന്ന വ്യക്തി പി സാദാശിവമാണ്.

മുന്‍ ചീഫ് ജസ്റ്റിസിനെ ഗവര്‍ണറാക്കുന്നതിനെതിരെ രാഷ്ട്രപതിയ്ക്ക് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അദ്ദേഹം തള്ളിക്കളയുകയും നിയമനത്തിന് നിയമപരമായ തടസമില്ലെന്ന് പറയുകയും ചെയ്തു. കേന്ദ്രം നല്‍കിയ ഗവര്‍ണര്‍ പദവി സ്വീകരിയ്ക്കാന്‍ സദാശിവം തയ്യാറാവുകയായിരുന്നു. ഷീല ദീക്ഷിത്ത് ഗവര്‍ണര്‍ പദവി രാജി വച്ച ഒഴിവിലാണ് സദാശിവം നിയമിതനാകുന്നത്.












Click it and Unblock the Notifications