പ്രത്യേകതരം സ്നേഹത്തിന്റെ സാമ്രാജ്യമാണ് ലക്ഷദ്വീപ്; പ്രഫൂൽ പട്ടേൽ എല്ലാ അതിരുകളും കടന്നെന്ന് പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ എല്ലാ അതിരുകളും കടന്നിരിക്കുകയാണെന്ന് സിപിഎം നേതാവും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഈ ഉദ്യോഗസ്ഥന് ഒരു ജനതയുടെ സംസ്കൃതികളെയും പ്രാദേശികമായ രീതികളെയും സര്‍ഗ്ഗാത്മകതയെയും മതബോധത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും ധാര്‍മ്മികതയെയും എല്ലാം ചവിട്ടി മെതിക്കുന്ന ഒരപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കോളേജ് പഠനകാലത്ത് ലക്ഷദ്വീപ് സന്ദര്‍ശിച്ച അനുഭവവും അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. പ്രഫുല്‍ പട്ടേല്‍ എല്ലാ അതിരുകളും കടന്നിരിക്കുകയാണ്. അത് പ്രഫുല്‍ പട്ടേല്‍ എന്ന ഒരു വ്യക്തിയുടെ അമിതാധികാരത്തിന്റെ പ്രവണതയാണെന്ന് വിലയിരുത്താനാവില്ല. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഈ ഉദ്യോഗസ്ഥന് ഒരു ജനതയുടെ സംസ്കൃതികളെയും പ്രാദേശികമായ രീതികളെയും സര്‍ഗ്ഗാത്മകതയെയും മതബോധത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും ധാര്‍മ്മികതയെയും എല്ലാം ചവിട്ടി മെതിക്കുന്ന ഒരപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
1989-ല്‍ കോഴിക്കോട് സര്‍വ്വകലാശാലാ യൂണിയന് ചെയര്‍മാനായിരിക്കുമ്പോള്‍ സര്‍വ്വകലാശാലയുടെ സാംസ്കാരിക സംഘവുമായി ലക്ഷദ്വീപ് സന്ദര്‍ശിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അതൊരു പ്രത്യേകതരം സ്നേഹത്തിന്റെ സാമ്രാജ്യമാണ്. അവിടെ ഭക്ഷണം കഴിക്കുന്നത്, അവിടെ സ്നേഹിക്കുന്നത്, ഒരുമയോടെ ജീവിക്കുന്നത് ഒക്കെ സാധാരണഗതിയില്‍ നമുക്കൊന്നും മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള ധാര്‍മ്മികമായ ഒരു മൂല്യത്തിന്റെ കരുത്തിലാണ്.
വഴിയില്‍ വീണുകിടന്ന സ്വര്‍ണ്ണ മാലയോ, വില കൂടിയ വസ്തുക്കളോ ഒന്നും എടുത്തുകൊണ്ടുപോകാന്‍ ആളില്ലാത്ത, മോഷ്ടാക്കളില്ലാത്ത ഒരു ഗ്രാമം എന്നു പറയാവുന്ന തരത്തില്‍ സംസ്കാരം രൂപീകരിക്കപ്പെട്ട ഒരു നാടാണത്. അവരുടെ സംസ്കാരം അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ബോധ്യങ്ങളിലൂടെയും രൂപപ്പെട്ട ഒന്നാണ്. ആ സംസ്കാരത്തിനെ തനതായ രീതിയില്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ വരാം, അതിനെക്കുറിച്ച് പഠിക്കാം.
ഭൂട്ടാന്, ഒരുപക്ഷേ ലോകത്താദ്യമായി സന്തോഷത്തിന് പുതിയ നിര്‍വചനം നല്കിയ ഒരു രാജ്യമാണ്. ഭൂട്ടാന് സന്ദര്‍ശിക്കുന്നവര്‍ക്ക് ഭൂട്ടാന്റെ സംസ്കാരവുമായി യോജിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുവാനും സന്ദര്‍ശിക്കുവാനും സാധിക്കുക. 'do and donot' കൊടുക്കുക എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളുടെയും സ്വാഭാവികമായ ഇന്നത്തെ ഒരു രീതിയാണത്. 'ചെയ്യാന്‍ പാടുള്ളതും, ചെയ്യാന്‍ പാടില്ലാത്തതും' അതാണ്. ലക്ഷദ്വീപ് ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കണമെന്നോ അവിടെ ആര്‍ക്കെങ്കിലും വന്ന് കാണണമോ, അനുഭവിക്കണമോ അതിനൊന്നും ഒരു വിരോധവുമില്ല.
പക്ഷേ അതിന് ലക്ഷദ്വീപിനെയാണ് ആശ്രയിക്കേണ്ടത്. പ്രഫുല്‍ പട്ടേലിന്റെ മനസ്സിലുള്ള തീവ്ര ഫാസിസ്റ്റ് ശക്തികളുടെ ബോധ്യമല്ല കാണിച്ചു കൊടുക്കേണ്ടത്. ഈ കൃത്രിമമായ രീതിയിലല്ല സംസ്കാര നിര്‍ണ്ണയം, സംസ്കാര രൂപീകരണമാണ് ഇന്ന് ഈ രാജ്യത്ത് എല്ലാ അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നതിന് കാരണം.
സംസ്കാരം മനുഷ്യന്റെ ജീവിതാനുഭവങ്ങളില്‍നിന്ന് ആര്‍ജ്ജിച്ചെടുക്കുന്ന ഒരു വിജ്ഞാന മൂലധനമാണ്. അതിനോട് ഇത്തരം അടിച്ചേല്‍പ്പിക്കുന്ന രീതികള്‍ കൊണ്ടുവരികയും അവിടെയുള്ള സൈ്വര്യ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന ഈ ധിക്കാരത്തിനെതിരെ പ്രവര്‍ത്തിച്ചേ മതിയാവൂ.
Recommended Video
കേരളം കാണാനെത്തുന്നവര്‍ നാളെ കേരളത്തിന്റെ സംസ്കാരത്തിനു പകരം പ്രഫുല്‍ പട്ടേലിനെപ്പോലെയുള്ള ഏതെങ്കിലും ചിത്തഭ്രമം ബാധിച്ച തരത്തില്‍ പെരുമാറുന്നവരുടെ ഇച്ഛയ്ക്കനുസരിച്ച് നിന്നുകൊടുക്കണമെന്ന് കരുതിയാല്‍ അത് നടക്കില്ല.
എന്താണോ ഇവിടെയുള്ളത് അത് കാണാം. എന്താണോ ലക്ഷദ്വീപിലുള്ളത്, അത് ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാം. അതിന്റെ പേരില്‍ ഈ ധിക്കാരം ശരിയല്ല, അത് രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണ്, കേരളം പ്രത്യേകിച്ചും. മലയാളികളാണ് എന്നുള്ളതുകൊണ്ട് ഇത് കേരളത്തിന്റെ ഒറ്റക്കെട്ടായ ഒരു രാഷ്ട്രീയ സമരം ആവശ്യമാകുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications