കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യാ ഹരിദാസ് പ്രസിഡൻറായിരുന്ന കുന്ദമംഗലം ബ്ലോക്ക് പ‍ഞ്ചായത്ത് എൽഡിഎഫിന്

Google Oneindia Malayalam News

കോഴിക്കോട്: രമ്യാ ഹരിദാസ് എംപി പ്രസിഡൻറായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം അംഗവും അഞ്ചാം ഡിവിഷനിലെ മെമ്പറുമായ പി സുനിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവര്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം ചോദിക്കുന്നു; ബിജെപിക്കെതിരെ ഗെഹ്ലോട്ട്സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവര്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം ചോദിക്കുന്നു; ബിജെപിക്കെതിരെ ഗെഹ്ലോട്ട്

വൈസ് പ്രസിഡന്റായ ശിവദാസൻ നായരാണ് സുനിതയുടെ പേര് നിർദ്ദേശിച്ചത്. രാജീവ് പെരുമൺതുറ പിന്താങ്ങി. ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനായി രമ്യാ ഹരിദാസ് രാജിവെച്ചതോടെ വന്ന ഒഴിവിലേക്ക് പൂവ്വാട്ടുപറമ്പിൽ ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നസീബ റായ് വിജയിച്ചിരുന്നു. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തിയിരുന്നു.

ramya

എന്നാൽ രമ്യാ ഹരിദാസിന് ശേഷം പ്രസിഡന്റായിരുന്ന വിജി മുപ്രമ്മലിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് വീണ്ടും കുന്ദമംഗലത്ത് തിരഞ്ഞെടുപ്പ് നടന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച രമ്യാ ഹരിദാസ് ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയാണ് പുതിയ പ്രസിഡന്റ് സുനിത.

English summary
P Sunitha elected as the new president of Kunnamangalam block panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X