കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''അമിതമായ വിശപ്പുള്ള ഒരാളല്ല ഞാൻ; ആരുടെയും അടുക്കളപ്പുറത്ത് നിരങ്ങേണ്ട ആവശ്യമില്ല'', മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: സംഘപരിവാർ പക്ഷത്തേയ്ക്ക് നീങ്ങുകയാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരൻ പി സുരേന്ദ്രൻ. സംഘപരിവാറിനെ എതിർക്കുന്ന നിലപാട് തുടരുമെന്നും എന്നാൽ ഫാസിസ്റ്റുകളുമായി സംവദിക്കാം എന്നതാണ് തന്റെ സമീപനമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി സുരേന്ദ്രൻ പറയുന്നു. കഴിഞ്ഞ ദിവസം ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ പി സുരേന്ദ്രൻ സംഘപരിവാറിനോട് അടുക്കുകയാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിന് മറുപടിയാണ് അദ്ദേഹത്തിന്റ കുറിപ്പ്.

 പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്‍ഭദ്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ് പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്‍ഭദ്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ്

ഇതുവരെ എങ്ങനെ പോരാടിയോ അങ്ങനെ തന്നെ തുടരും. അടഞ്ഞ കംപാർട്ടുമെന്റുകളിൽ എനിക്ക് താൽപര്യമില്ല. തുറന്ന സംവാദ ലോകമാണ് എനിക്ക് ഇഷ്ടം. ഫാസിസ്റ്റുകളുമായി സംവദിക്കാം, വർഷങ്ങൾക്ക് മുമ്പും അപൂർവ്വമായി ഇത്തരം വേദികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു

 പ്രചാരണം തെറ്റ്

പ്രചാരണം തെറ്റ്

ഞാൻ സംഘപരിവാറിലേക്ക് നീങ്ങുന്നുവെന്ന് ഒരു പ്രചാരണം നടക്കുന്നതായി അറിഞ്ഞു. ഞാൻ എഫ്ബിയിൽ സംവാദത്തിന് പോകാറില്ല. എനിക്കതിന് സമയവുമില്ല. പറയാനുള്ള കാര്യങ്ങൾ തെരുവിൽ നിന്ന് ജനങ്ങളോട് നേരിട്ട് പറഞ്ഞാണ് ശീലം. ഞാൻ പങ്കെടുത്തത് ഒരു വിദ്യാഭ്യാസ സെമിനാറിലായിരുന്നു. ആ ആഴ്ച അവരുടെ വിദ്യാഭ്യാസ സെമിനാറിൽ പല രാഷ്ട്രീയ പാർട്ടികളുടെ ആശയ ലോകങ്ങളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തിരുന്നു. അവർ അവതരിപ്പിച്ച പേപ്പറിനോട് അതിരൂക്ഷമായി എതിർത്താണ് ഞാൻ എന്റെ ആശയങ്ങൾ അവതരിപ്പിച്ചത്. സെമിനാർ, സംവാദം എന്നൊക്കെ പറയുമ്പോൾ എല്ലാ പ്രസ്ഥാനക്കാരും വ്യത്യസ്ഥ ആശയക്കാരെ വിളിക്കും. അതാണ് അതിന്റെ ശരിയും. ഞാൻ ആ പ്രഭാഷണത്തിൽ അതിരൂക്ഷമായി സംഘപരിവാർ പ്രത്യയശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. ഇതേ വേദിയിൽ സംസാരിച്ച കോൺഗ്രസിന്റെ സഹയാത്രികനായ ഡോ. കൃഷ്ണൻ നായരും ഇതേ നിലപാടാണ് സ്വീകരിച്ചത്. മാതൃഭൂമിയുടെ തലക്കെട്ടിൽ ഒരു പ്രശ്നമുണ്ട്. ഭാരതത്തിന് തനതായ ഒരു പൈതൃകം ഇല്ല എന്നാണ് ഞാൻ പ്രസംഗിച്ചത്.

ഫാസിസ്റ്റ് വിരുദ്ധം

ഫാസിസ്റ്റ് വിരുദ്ധം

എന്റേത് അടിമുടി ഫാസിസ്റ്റ് വിരുദ്ധവും ജനാധിപത്യ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടുന്നതുമായ രാഷ്ട്രീയമാണ്. മുസ്ലീങ്ങളോടും ദളിതുകളോടും ചേർന്നാണ് ഞാൻ ഇന്ത്യയിൽ നിലനിൽക്കുന്നത്. കൊക്കിൽ ജീവനുള്ളിടത്തോളം കാലം എന്റെ നിലപാട് ഇതായിരിക്കും. എന്റെ സുഹൃത്തുക്കൾക്ക് ഒരാശങ്കയും വേണ്ട. ആർഎസ്എസും അതിന്റെ ആശയ മണ്ഡലവും ചേർന്ന വലിയ ഒരു സംഘത്തെയാണ് നമ്മൾ സംഘപരിവാർ എന്ന് വിളിക്കുന്നത്. ഇന്ത്യയെ അപകടപ്പെടുത്തുന്ന മാരകമായ വൈറസാണിത്. എന്നാൽ ആ വൈറസിനെയും ഇന്ത്യ അതിജീവിക്കും.

വിൽക്കാൻ തീരുമാനിച്ചിട്ടില്ല

വിൽക്കാൻ തീരുമാനിച്ചിട്ടില്ല

സംഘപരിവാർ ആളുകളെ വിലയ്ക്ക് വാങ്ങുന്നുണ്ടായിരിക്കാം. ഞാൻ എന്നെ വിൽക്കാൻ തീരുമാനിച്ചിട്ടില്ല. സംഘപരിവാർ വഴി ലഭിക്കുന്ന അധികാരങ്ങളോ സുഖസൗകര്യങ്ങളോ എനിക്കാവശ്യമില്ല. ഒരുപാട് നിരാകരണങ്ങൾ സഹിച്ച് ജീവിച്ച ചെറിയൊരു എഴുത്തുകാരനാണ് ഞാൻ. എന്റെ ചെറിയ ഇടത്തിൽ ഞാൻ സംതൃപ്തനാണ്. എനിക്ക് ജീവിക്കാനുള്ള വക ഞാൻ അധ്വാനിച്ചുണ്ടാക്കുന്നുണ്ട്. അതുമതി. ഒരു പ്രസ്ഥാനത്തിന്റെയിം സഹയാത്രികനല്ല ഞാൻ. എന്റെ എല്ലാ കമ്മിറ്റികളും ഞാൻ തന്നെയാണ്. എനിക്ക് സ്വയം നിലപാടുകൾ എടുക്കാം എന്നർത്ഥം.

തുറന്ന സംവാദം

തുറന്ന സംവാദം

അമിതമായി വിശപ്പുള്ള ഒരാളല്ല ഞാൻ. ആരുടെയും അടുക്കളപ്പുറത്ത് നിരങ്ങേണ്ട ആവശ്യമില്ല. എന്റെ അടുക്കയിലെ ഭക്ഷണം തന്നെ ധാരാളം. വയസ് അറുപതിനോട് അടുക്കുന്നു. ഇതുവരെ എങ്ങനെ പോരാടിയോ അങ്ങനെ തന്നെ തുടരും. അടഞ്ഞ കംപാർട്ടുമെന്റുകളിൽ എനിക്ക് താൽപര്യമില്ല. തുറന്ന സംവാദ ലോകമാണ് എനിക്ക് ഇഷ്ടം. ഫാസിസ്റ്റുകളുമായി സംവദിക്കാം, വർഷങ്ങൾക്ക് മുമ്പും അപൂർവ്വമായി ഇത്തരം വേദികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.

സ്നേഹമാണ് പ്രത്യയശാസ്ത്രം

സ്നേഹമാണ് പ്രത്യയശാസ്ത്രം

സിപിഎമ്മിന്റെ അപകടകരമായ കൊലപാതക രാഷ്ട്രീയത്തെ എതിർക്കുന്ന ആളാണ് ഞാൻ. ആ എതിർപ്പ് നിലനിർത്തി അപൂർവ്വമായി വരുടെ വേദിയും പങ്കിട്ടിട്ടുണ്ട്. ഇത്തരം വേദികൾ പങ്കിടരുത് എന്നാണ് എന്റെ സുഹൃത്തുക്കൾ പറയുന്നതെങ്കിൽ അത്തരം തീരുമാനവുമെടുക്കാം. ഞാനിവിടെ നിൽക്കുന്നത് എന്റെ മിത്രങ്ങളുടെ പിന്തുണ കൊണ്ടാണ്. വെറുപ്പല്ല എന്റെ പ്രത്യയ ശാസ്ത്രം, സ്നേഹമാണ്. മാധ്യമങ്ങളുടെ അജണ്ടയിൽ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
P Surendran facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X