Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ തട്ടിക്കൊണ്ടുപോകലില്‍ ലാലിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമിതാ..

കൊച്ചി: പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും അടക്കം പ്രമുഖര്‍ സംശയത്തിന്റെ നിഴലിലാണ്. സംഭവ ദിവസം രാത്രി നടിക്ക് അഭയം നല്‍കിയ സംവിധായകനും നടനുമായ ലാല്‍ പോലും സംശയത്തിന്റെ നിഴലിലാക്കപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ലാലിന് പങ്കുണ്ടെന്ന ആരോപണം നിഷേധിക്കുകയാണ് പിടി തോമസ് എംഎല്‍എ.

Read Also: പള്‍സര്‍ സുനിക്ക് രക്ഷപ്പെടാന്‍ മുന്നറിയിപ്പ് നല്‍കിയത് ആന്റോ ജോസഫോ ?? ആ രാത്രി സംഭവിച്ചത്..!

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇടതു നേതാവിന്റെ മക്കളുമെന്ന് ഡിഎൻഎ..! ഞെട്ടിക്കും !

Read Also: ചാനല്‍ മേധാവി കിടക്ക പങ്കിടാന്‍ ക്ഷണിച്ചു..!! അനുഭവം തുറന്നു പറഞ്ഞ് കസബ നായിക വരലക്ഷ്മി ശരത്കുമാര്‍!

പ്രചരിക്കുന്ന വാർത്തകൾ

നിര്‍മ്മാതാവ് ആന്റോ ജെസഫിനും സംവിധായകന്‍ ലാലിനുമടക്കം നടിയെ തട്ടിക്കൊണ്ടു പോയതിന് പിറകിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളിലടക്കം വാര്‍ത്തകള്‍ പരക്കുന്നത്.

പങ്കില്ലെന്ന് എംഎൽഎ

എന്നാല്‍ ലാലിനോ ആന്റോ ജോസഫിനോ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പിടി തോമസ് എംഎല്‍എ. സ്ഥലം എംഎല്‍എ കൂടിയാണ് പിടി തോമസ്.

സുനിയെ ഫോണിൽ വിളിച്ചു

നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം പിടി തോമസും സംഭവ ദിവസം രാത്രി ലാലിന്റെ കാക്കനാട്ടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ചാണ് പള്‍സര്‍ സുനിയെന്ന ക്രിമിനലിനെ ആന്റോ ജോസഫ് ഫോണില്‍ ബന്ധപ്പെട്ടത്.

പെരുമാറ്റത്തിൽ സംശയമില്ല

സ്വന്തം മകള്‍ക്കോ സഹോദരിക്കോ ഒരു പ്രശ്‌നമുണ്ടായാല്‍ പെരുമാറുന്ന പോലെയാണ് അന്നേ ദിവസം ലാലും ആന്റോ ജോസഫും നടിയോട് പെരുമാറിയതെന്നും പിടി തോമസ് എംഎല്‍എ പറയുന്നു.

ലാൽ പദ്ധതിയിടില്ല

നടിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ചറിഞ്ഞ് ആദ്യം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ചത് താനാണ്. ലാലോ ആന്റോ ജോസഫോ നടിക്കെതിരെ ഇതുപോലൊരു പദ്ധതിയിടുമെന്ന് പറയാന്‍ പറ്റില്ലെന്നും പിടി തോമസ് പറഞ്ഞു.

നിഷേധിച്ച് ആന്റോ ജോസഫ്

ആന്റോ ജോസഫ് പ്രതി പള്‍സര്‍ സുനിയെ ഫോണില്‍ വിളിച്ച് രക്ഷപ്പെടാന്‍ സഹായിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ആന്റോ ജോസഫ് നിഷേധിച്ചതുമാണ്.

സംസാരിച്ചത് പരസ്യമായി

തന്റെയും പോലീസുകാരുടേയും മുന്നില്‍വെച്ചാണ് ആന്റോ ജോസഫ് പള്‍സര്‍ സുനിയെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. ഫോണ്‍ സുനി എടുത്തപ്പോള്‍ എസ്പിക്ക് കൈമാറുകയാണ് ചെയ്തത്.

നിർഭയയേക്കാൾ ഭയാനകം

നടിയെ തട്ടിക്കൊണ്ടുപോയത് ഒരു ക്വട്ടേഷന്‍ സംഘമാണ് എന്ന മൊഴിയും എംഎല്‍എ സ്ഥിരീകരിച്ചു. നേരത്തെ നടിയുടെ അനുഭവം ദില്ലിയിലെ നിര്‍ഭയയുടേതിനേക്കാള്‍ ഭയാനകമാണെന്ന് എംഎല്‍എ പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+