കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്സിരിസ് ബിനാലെയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ പി.ടി.ഉഷ

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കലയുടെ മാമാങ്കം കൊച്ചി മുസ്സിരിസ് ബിനാലെയില്‍ ഇന്ത്യന്‍ കായിക താരം പി.ടി ഉഷ എത്തും. ഇന്ത്യയുടെ കായിക ഇതിഹാസമായ പി.ടി.ഉഷ രണ്ടാമത് ആണ് കൊച്ചി മുസ്സിരിസ് ബിനാലെയുടെ ഗുഡ്‌വില്‍ അംബാസ്സഡറാകാന്‍ എത്തുന്നത്. ബിനാലെയില്‍ വീണ്ടും ക്ഷണിച്ചതില്‍ ഉള്ള സന്തോഷത്തില്‍ ആണ് താരം പി.ടി ഉഷ.

ഡിസംബര്‍ 12ന് ആണ് ബിനാലെ കൊച്ചിയില്‍ അരങ്ങേറുക. 108 ദിവസം നീളുന്ന കലാ മാമാങ്കത്തിന് ആണ് കൊച്ചി വേദിയാകുന്നത്. 30 വിദേശ രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാരാണ് ബിനാലെയില്‍ മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും.

usha

ഒരു കായിക താരമെന്ന നിലയ്ക്ക് ലോകപ്രശസ്തരും കഴിവുറ്റവരുമായ കലാകാരന്മാരുടെ മാമാങ്കത്തിന്റെ ഭാഗമാകുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്ന് പി.ടി ഉഷ പറഞ്ഞു. ഇന്ത്യക്കാരെ അഭിമാന പുളകിതരാക്കി ട്രാക്കില്‍ കുതിച്ചുപായുന്ന പെണ്‍കുട്ടിയായാണ് ഉഷയെ എല്ലാവരും ഓര്‍മിക്കുന്നത്. അതുകൊണ്ടു തന്നെ ബിനാലെയെ ചുറുചുറുക്കും ആവേശഭരിതവും ആക്കാന്‍ പി.ടി ഉഷയുടെ സാന്നിദ്ധ്യം കൊണ്ട് സാധിക്കുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍ റിയാസ് കോമു പറഞ്ഞു.

കൊച്ചി ബിനാലെയെ ഒരു കലയുടെ മാമാങ്കമായി ഒതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റിയാസ് കോമു പറഞ്ഞു. വേഗത്തിന്റെയും സമയത്തിന്റെയും പ്രാധാന്യത്തെ രാജ്യത്തെ അറിയിച്ച താരമെന്ന നിലയില്‍ പി.ടി.ഉഷയാണ് ഈ വര്‍ഷത്തെ ബിനാലെയുടെ സന്ദേശവും തത്വശാസ്ത്രവും പ്രചരിപ്പിക്കാന്‍ ഏറ്റവും യോജിച്ച വ്യക്തി എന്നും അദ്ദേഹം പറഞ്ഞു.

English summary
India sporting icon P T Usha is the Goodwill Ambassador of the 2nd Kochi Muziris Biennale on December 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X