കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടി ഉഷ ബിജെപിയിലേക്കോ ? ബിജെപിയുടെ ദേശീയ സമ്മേളനം സ്വാഗത സംഘം അധ്യക്ഷ...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: ആദിവാസി ഗ്രോതമഹാസഭ നേതാവ് സികെ ജാനു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായെത്തിയത് അമ്പരപ്പോടെയാണ് കേരള രാഷ്ട്രീയം നോക്കിക്കണ്ട്. ഇന്ത്യയുടെ അഭിമാന കായിക താരം പിടി ഉഷയും ബിജെപിയിലേക്ക് അടുക്കുന്നതായാണ് സൂചന.

സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷയായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത് പിടി ഉഷയെയാണ്. ആയിരത്തൊന്നു അംഗങ്ങള്‍ അടങ്ങുന്ന സ്വാഗത സംഘം കഴിഞ്ഞ ദിവസം ബിജെപി അഖിലേന്ത്യാ സെക്രെട്ടറി അദ്ധ്യക്ഷത വഹിച്ച ചടങ്ങിലാണ് രൂപീകരിക്കപ്പെട്ടത്.

PT Usha

സ്വാഗത സംഘത്തിന്റെ ജനറല്‍ കണ്‍വീനര്‍ കുമ്മനം രാജശേഖരനാണ്. രക്ഷാധികാരികളായി ഒ രാജഗോപാല്‍, കെ,സുരേന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ അത്‌ലറ്റുമാരിലൊരാളായി കണക്കാപ്പെടുന്ന പിടി ഉഷ 1985ലും 1986ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തു താരങ്ങളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉഷയ്ക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ താരം ഈ ബഹുമതി കരസ്ഥമാക്കിയിട്ടില്ല. 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലില്‍ തലനാരിഴ വ്യത്യാസത്തില്‍ നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

പദ്മശ്രീ ബഹുമതിയും അര്‍ജ്ജുന അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച ഉഷ 2000ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു. 2015ല്‍ കേന്ദ്ര സ്‌പോര്‍ട്‌സ് കൌണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിടി ഉഷ ബിജെപിയിലേക്കെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഉഷ ബിജെപിയുടെ ചില പരിപാടികളില്‍ നേരത്തെയും പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് നടന്ന യോഗത്തില്‍ ഉഷ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഉഷയുടെ പൂര്‍ണ്ണ സമ്മതത്തോടെ തന്നെയാണ് ഉഷയെ സ്വാഗത സംഘം അധ്യക്ഷയായി തിരഞ്ഞെടുത്തത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]n

English summary
PT Usha to head BJP National council reception in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X