• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വിജിന്‍ മുസ്ലീം വേഷം ധരിച്ച് പി ജയരാജന്‍റെ ഫോട്ടോയില്‍'.. പ്രചരണത്തെ പൊളിച്ചടുക്കി വിജിന്‍

  • By

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി വോട്ട് അഭ്യര്‍ത്ഥിച്ച വീട്ടില്‍ നിന്ന് പി ജയരാജനെ അടിച്ചിറക്കിയെന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നത്. പി ജയരാജന്‍ തന്നെ വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.

'നിര്‍ഭാഗ്യത്തിന് താന്‍ വിവാഹം കഴിച്ചത്.. വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി!

'ആദിവാസി കുരങ്ങ്', സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ ആക്ഷേപിച്ച് പോസ്റ്റ്! പ്രതിഷേധം

ഇപ്പോള്‍ മറ്റൊരു പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ പി ജയരാജനെതിരെ നടക്കുന്നത്. മുസ്ലീം സമുദാംയാംഗങ്ങളില്‍ക്കിടയില്‍ പി ജയരാജന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതും അവര്‍ പിജെയുടെ കയ്യില്‍ പിടിക്കുന്നതുമായ ചിത്രമാണ് കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജന്‍റെ പേര് വെച്ചാണ് വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രചരണങ്ങളെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് വിജിന്‍.ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 പ്രചരണം ഇങ്ങനെ

പ്രചരണം ഇങ്ങനെ

'ഇതാരാണെന്ന് മനസിലായോ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന്‍, ഗതികെട്ടാല്‍ പുല്ലും തിന്നും.മുസ്ലീം വിഭാഗത്തിന്‍റെ വോട്ടിന് വേണ്ടിയാണ് ഈ കോലം കെട്ടലൊക്കെ' എന്നാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്.

 പൊളിച്ചടുക്കി വിജിന്‍

പൊളിച്ചടുക്കി വിജിന്‍

വിജിന്‍ വേഷം കെട്ടി മുസ്ലീമായി എത്തിയെന്നാണ് കോണ്‍ഗ്രസ് പ്രൊഫൈലുകളുടെ പ്രചരണം, എന്നാല്‍ സംഭവത്തെ പൊളിച്ചടുക്കി വിജിന്‍ തന്നെ രംഗത്തെത്തി. വിജിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 അസ്വാഭാവികത ഇല്ല

അസ്വാഭാവികത ഇല്ല

കോണ്ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒരു പോസ്റ്റർ ഇറക്കുന്നു, സാധാരണക്കാരായ മനുഷ്യന്മാരാനാണ് പോസ്റ്ററിൽ ഇടം പിടിച്ചത്, അവരുടെ ചോദ്യങ്ങൾ എന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്, അസ്വാഭാവികത ഒന്നുമില്ല,

 അഭിനയിക്കാനെന്ന്

അഭിനയിക്കാനെന്ന്

പക്ഷേ ദിവസം ഒന്നു കഴിഞ്ഞപ്പോ കഥയുടെ സത്യം പുറത്തു വരുന്നു.സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണത്രേ ഈ പാവപ്പെട്ട മനുഷ്യന്മാരുടെ ഫോട്ടോയെടുത്ത് ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്,

 നിര്‍ബന്ധ ബുദ്ധി ഇല്ല

നിര്‍ബന്ധ ബുദ്ധി ഇല്ല

മാത്രവുമല്ല ബിജെപി കോണ്ഗ്രസ് പോസ്റ്ററുകളിൽ ഒരേ ആൾക്കാർ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത് പോലും (ഒരേ നയങ്ങൾ ഉള്ള പാർട്ടികൾക്ക് വേറെ പോസ്റ്ററിൽ മാത്രം വേറെ വേറെ ആൾക്കാർ ഉണ്ടാകണം എന്ന നിർബന്ധ ബുദ്ധി ഒന്നും ഏതായാലും ഞങ്ങൾക്ക് ഇല്ല )

 കള്ളകഥ പ്രചരിക്കുന്നത്

കള്ളകഥ പ്രചരിക്കുന്നത്

പറഞ്ഞു വന്നത് ഇതാണ്,അങ്ങനെ നേർ വഴിയിൽ കാര്യങ്ങൾ ചെയ്ത് ഒരിക്കലും പരിചയമില്ലാത്തത് കൊണ്ടാണ് ഈ ഫോട്ടോയിൽ ഇരിക്കുന്ന സുഹൃത്ത് ഞാൻ ആണെന്നും ഇത് മൊത്തം വ്യാജമാണ് എന്നും വ്യാപകമായി കൊണ്ഗ്രസുകാർ പ്രചരിപ്പിക്കുന്നത്,

 സഖാക്കളാണ്

സഖാക്കളാണ്

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തലശ്ശേരി അയ്യലത് സ്‌കൂൾ പരിസരത്തു നിന്നും എടുത്ത ഫോട്ടോയാണിത്, ആവേശത്തോടെ ജയരാജൻ സഖാവിന്റെ ഇലക്ഷൻ മീറ്റിംഗിൽ പങ്കെടുക്കുന്ന ഞങ്ങളുടെ സഖാക്കളാണ് അത്,

വ്യാജന്മാരല്ല,വ്യാജന്മാരെ ഉണ്ടാക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയവുമല്ല

 ജനപിന്തുണ

ജനപിന്തുണ

നിങ്ങൾ കൊലയാളി എന്നു വിളിച്ചിട്ടും, മഹാസഖ്യം ഉണ്ടാക്കിയിട്ടും സഖാവ് ജയരാജന് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും വർധിച്ചു വരുന്ന ജന പിന്തുണ നിങ്ങളെ വിറളി പിടിപ്പിച്ചിട്ടുണ്ടാകും,

പച്ചക്കള്ളം

പച്ചക്കള്ളം

ജയരാജനെ വീട്ടമ്മ അടിച്ചിറക്കുന്നു എന്ന തരത്തിൽ പച്ചക്കള്ളങ്ങൾ നിങ്ങൾ പ്രചരിപ്പിക്കുന്നത് അത് കൊണ്ടാണ്,അതിന്റെ തുടർച്ചയായി മാത്രമേ ഇതിനെ ഞങ്ങൾ കാണുന്നുള്ളൂ,

 ഉറപ്പുണ്ട്

ഉറപ്പുണ്ട്

നിങ്ങളെന്ത് കള്ളം പറഞ്ഞാലും പ്രചരിപ്പിച്ചാലും വിധി എഴുതുന്നത് കേരളത്തിലെ ജനങ്ങളാണ്..

ആ വിധി ഇടതുപക്ഷത്തിന് അനുകൂലമാകും എന്നു ഞങ്ങൾക്ക് ഉറപ്പുമുണ്ട്

 രാഷ്ട്രീയം

രാഷ്ട്രീയം

നിങ്ങള് A ,B ടീമുകൾ വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുക,ഞങ്ങൾ രാഷ്ട്രീയം സംസാരിക്കട്ടെ

രാഷ്ട്രീയം മാത്രം സംസാരിക്കട്ടെ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'മോദി വീഴില്ല'... സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ന്ന് തന്നെ.. ഏറ്റവും പുതിയ സര്‍വ്വേ ഫലം ഇങ്ങനെ!

മോദി വീണ്ടും നാണം കെട്ടു! ബംഗാളിലെ റാലി വന്‍ പരാജയം! കേള്‍ക്കാള്‍ പ്രതീക്ഷിച്ച ആളെത്തിയില്ല

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
p vijin facebook post against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X