• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മാവോയിസ്റ്റുകളുടെ മുസ്ളീം തീവ്രവാദ ബന്ധം മോഹനൻ മാസ്റ്ററുടെ ഭാവനയല്ല'

  • By Aami Madhu

തിരുവനന്തപുരം: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോഴി​ക്കോട്​ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്​ലാമിക തീവ്രവാദികളാണ്​ മാവോയിസ്​റ്റുകൾക്ക്​ വെള്ളവും വളവും നല്‍കുന്നതെന്നും പോലീസ് ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു മോഹനന്‍ പറഞ്ഞത്.

അതേസമയം മോഹനന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തി. എന്നാല്‍ മോഹനനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവ് പിഎ മുഹമ്മദ് റിയാസ്.ഇസ്ലാമിക തീവ്രവാദികൾ സാമ്രജ്യത്വ വിരുദ്ധ പോരാളികൾ ആണെന്നാണ് മാവോയിസ്റ്റുകൾ കരുതുന്നത്. ഈയൊരു സൈദ്ധാന്തിക പരിസരത്തിലാണ് കേരളത്തിലും ചില മത മൗലികവാദ സംഘടനകൾ മാവോയിസ്റ്റ് അനുഭാവം പുലർത്തുന്നതെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

 മോഹനൻ മാസ്റ്ററുടെ ഭാവനയല്ല

മോഹനൻ മാസ്റ്ററുടെ ഭാവനയല്ല

തിരുവനന്തപുരം: ഇന്ത്യൻ സ്റ്റേറ്റിനെ അട്ടിമറിക്കാനുള്ള പോരാട്ടത്തിൽ മാവോയിസ്റ്റുകൾ മുസ്ളീം തീവ്ര വാദ സംഘടനകളെ സംഖ്യകക്ഷികളായി കാണുന്നുണ്ട് എന്നത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ ഭാവനയല്ല. നേരത്തെ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ആയിരുന്ന, ഗണപതി എന്ന പേരിൽഅറിയപ്പെട്ട , മുപ്പളാ ലക്ഷമണ റാവുവിന്റെ പരസ്യമാക്കപ്പെട്ട അഭിമുഖത്തിൽ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞതാണ്.

 മാവോയിസ്റ്റ് അനുഭാവം

മാവോയിസ്റ്റ് അനുഭാവം

സാർവദേശീയ തലത്തിലും ഇത്തരം ചില

സംഘടനകളും താലിബാനും കൈകോർത്തിനെക്കുറിച്ചു വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇസ്ലാമിക തീവ്രവാദികൾ സാമ്രജ്യത്വ വിരുദ്ധ പോരാളികൾ ആണെന്നാണ് മാവോയിസ്റ്റുകൾ കരുതുന്നത്. ഈയൊരു സൈദ്ധാന്തിക പരിസരത്തിലാണ് കേരളത്തിലും ചില മത മൗലികവാദ സംഘടനകൾ മാവോയിസ്റ്റ് അനുഭാവം പുലർത്തുന്നത്.

 മിത്രമല്ല ശത്രുതന്നെയാണ്

മിത്രമല്ല ശത്രുതന്നെയാണ്

ഇസ്ലാമിക തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോൾ അത് ഇസ്‌ലാം മതത്തിനെതിരെയാണ് എന്ന് വ്യാഖാനിക്കാൻ ശ്രമിക്കുന്നവർ ഇസ്‌ലാം മതവിശ്വാസികളുടെ മിത്രമല്ല ശത്രുതന്നെയാണ്. ഇന്നീ രാജ്യത്ത് ഹിന്ദുത്വ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളെ വിമർശിക്കുമ്പോൾ അത് ഹിന്ദു

മതത്തിനും രാജ്യത്തിനും എതിരാണ് എന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാർ ശക്തികളുടെ അതെ ലോജിക്കാണ് ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുമ്പോൾ അത് മുസ്ലീങ്ങൾക്കെതിരാണ് എന്ന് വ്യാഖാനിക്കുന്നവരുടെതും.

 എക്കാലവും എതിരാണ്

എക്കാലവും എതിരാണ്

ഇസ്ലാം മത വിശ്വാസികളിൽ മഹാ ഭൂരിപക്ഷവും മതഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ച്‌ അക്രമം നടത്തുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ്.ഇസ്ളാം മതപണ്ഡിതരും മത സംഘടനകളിൽ ഭൂരിപക്ഷവും വെറുപ്പിന്റെ രാഷ്ട്രീയം വിൽക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകൾക്ക് എക്കാലവും എതിരാണ്.

 ആരുടെ പക്ഷത്താണ്?

ആരുടെ പക്ഷത്താണ്?

പലഘട്ടങ്ങളിൽ അവരെല്ലാം ഇസ്ലാമിക

തീവ്രവാദത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചതുമാണ്.അങ്ങനെയിരിക്കെ സമീപ കാലത്ത് ചില സംഭവങ്ങൾ നടന്ന കോഴിക്കോട് ജില്ലയിലെ സിപിഐ(എം) പോലൊരു പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന നിലയിൽ പി.മോഹനൻ മാസ്റ്റർ ആവിമർശനം ഉന്നയിക്കുമ്പോൾ ,അത് ഇസ്ളാം മത വിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കുന്നവർ ആരുടെ പക്ഷത്താണ്?

 കേരളീയ സമൂഹം

കേരളീയ സമൂഹം

രാഷ്ട്രീയ പ്രവർത്തനത്തിൽ അക്രമത്തിന്റെ വഴി സ്വീകരിക്കുന്ന മാവോയിസ്റ്റുകളുടെയും ഇസ്ലാമിക തീവ്രവാദികളുടെയും കൂട്ടുകെട്ടുകളെ അന്വേഷിച്ച്‌

തടയിടേണ്ടത് കേരളത്തിന്റെ സമാധാന ജീവിതത്തിന് അനിവാര്യമാണ്. ഇത്തരം കൂട്ടുകെട്ടുകളെ കുറിച്ച് കാര്യങ്ങൾ അന്വേഷിച്ചു പുറത്തു വരണം എന്നു ആഗ്രഹിക്കുന്നവരാണ് മുസ്ലിം മത വിശ്വാസികൾ ഉൾപ്പടെയുള്ള കേരളീയ സമൂഹം.

 തിരിച്ചറിയുന്നുണ്ട്

തിരിച്ചറിയുന്നുണ്ട്

നരേന്ദ്രമോദി ഭരണത്തിൽ സർക്കാർ സ്‌പോൺസേർഡ് വേട്ടകളുടെ ഭാഗമായി മത ന്യുനപക്ഷങ്ങൾക്കിടയിൽ

സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെ

പശ്ചാത്തലത്തിൽ മതതീവ്രവാദത്തിന്റെ തെറ്റായ പാതയിലേക്ക് സഞ്ചരിക്കാതെ ചെറുപ്പക്കാർ ഇടതുപക്ഷ മതേതര ജനാതിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനോ DYFI പോലുള്ള സംഘനകളുടെ പ്രവർത്തനങ്ങൾക്കായോ മുന്നിട്ടിറങ്ങുകയാണ്വേ ണ്ടത് എന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയുന്നുണ്ട്.ഈ രാഷ്ട്രീയമാറ്റത്തെ ഭയത്തോടെ നോക്കുന്നവരാണ്കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
PA Muhammed riyas about Mohanan's comment on maoism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X