Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷൂ നക്കിയവരുടെ പിൻമുറക്കാരല്ല', യുവമോർച്ച നേതാവിന് മുഹമ്മദ് റിയാസിന്റെ 'ചുട്ട' മറുപടി

കഴിഞ്ഞ ദിവസം കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ലോങ് മാർച്ചിൽ പങ്കെടുത്ത സിനിമ പ്രവർത്തകർക്കെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. സന്ദീപ് ജി വാര്യർക്ക് പിന്നാലെ ബിജെപി നേതാവ് കുമ്മനം രാജശേഖരനും സിനിമ പ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ് നേതാവ് പിഎ മുഹമ്മദ് റിയാസ് പരാമർശത്തിനെതിരെ രംഗത്തെത്തിയത്.

എൻഫോഴ്സ്മെന്റിനെയും, സിബിഐ യെയും, പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും
കാണിച്ച് എതിർ ശബ്ദത്തെ അടിച്ചമർത്താമെന്ന് ഭീഷണിപ്പെടുത്തുന്ന "അൽപ്പൻമാരെ" ,
ഞങ്ങൾ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിൻമുറക്കാരല്ല, തൂക്കുമരത്തിൽ കയറുമ്പോൾ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിൻമുറക്കാരാണണെന്ന് മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Muhammed Riyas

സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ദേശസ്നേഹം കാപട്യമാണെന്നായിരുന്നു കുമ്മനം രാജശേഖരൻ പറഞ്ഞത്. അവർക്ക് നാടിനോടുള്ള കൂറ് എന്ന് പറയുന്നത് അഭിനയം മാത്രമാണെന്നും കുമ്മനം ആരോപിച്ചിരുന്നു. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതി അടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യങ്ങൾ ഇൻ‌കംടാക്സ്, എയർഫോർസ്മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്നായിരുന്നു സന്ദീപ് ജി വാര്യർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+