കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോലീബി സിന്ദാബാദ്', ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കാത്തതിനെതിരെ മുഹമ്മദ് റിയാസ്

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ്, ലീഗ് നേതാക്കൾ ആരോപണ വിധേയരായ ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കാത്തതിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. കോൺഗ്രസ്-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നാണ് സിപിഎം ആരോപിക്കുന്നത്.

ബിജെപിയോട് അടക്കം ചില ചോദ്യങ്ങളുന്നയിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് പിഎ മുഹമ്മദ് റിയാസ്. കോലബിയും, ടൈറ്റാനിയം കേസും, സിബിഐയും, മാധ്യമങ്ങളും; ചില ചോദ്യങ്ങൾ എന്ന തലക്കെട്ടിലാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. പൂർണരൂപം വായിക്കാം: '' മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞ് എന്നിവർ ആരോപണവിധേയരായ ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാടിനെക്കുറിച്ച് കേരളത്തിലെ ബിജെപി നേതാക്കളുടെ അഭിപ്രായം എന്താണ്?

Riyas

കേരളത്തിലെ ബി.ജെ.പി.യുടെ സാധാരണ പ്രവർത്തകരും പൊതുസമൂഹവും ഈ ചോദ്യത്തിന് ഉത്തരം അറിയുവാൻ ആഗ്രഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇതുവരെയായിട്ടും കേരളത്തിലെ ബി.ജെ.പി. നേതൃത്വം ഈ വിഷയത്തിൽ പ്രതികരിക്കാത്തത്? ഒരു പൊതുമേഖലാ സ്ഥാപനം ടെൻഡർ ഇല്ലാതെ വിദേശത്തുനിന്നും യന്ത്രം ഇറക്കുമതി ചെയ്ത കേസ് അന്വേഷിക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സി.ബി.ഐ. തയ്യാറാകാത്തത് ദൃശ്യമാധ്യമങ്ങൾ അന്തിച്ചർച്ചയ്ക്ക് എടുക്കാത്തത് എന്തുകൊണ്ട്?

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

കോൺഗ്രസ് എംഎൽഎയുടെ രാഷ്ട്രീയ പ്രേരിതമായ പരാതി കിട്ടിയ ഉടനെ വഴിവിട്ട് ഇടപെട്ട് ചാടിവീണ് കേസെടുത്ത സി.ബി.ഐ. സംസ്ഥാന ഖജനാവിൽ നിന്നും 250 കോടി രൂപയോളം ചെലവാക്കിയ പദ്ധതിയിലെ അഴിമതി അന്വേഷിക്കുവാൻ തയ്യാറാകാത്തത് എന്തുകൊണ്ട്? കേന്ദ്രസർക്കാർ ടൈറ്റാനിയം കേസ്‌ സിബിഐ അന്വേഷിക്കുന്നതിനെ എന്തു കൊണ്ട് അനുകൂലിക്കുന്നില്ല ?
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഒന്നേയുള്ളൂ.... " കോലീബി സിന്ദാബാദ് " .

English summary
PA Muhammed Riyas asking questions to BJP about no CBI enquiry in Titanium Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X