കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ മൂടിക്കെട്ടലുമായി ചിലര്‍ വരുമ്പോള്‍ മാതൃഭൂമിയ്ക്ക് ചാഞ്ചാട്ടം?കേന്ദ്രമന്ത്രിയെ വേദിയിലിരുത്തി റിയാസ്

Google Oneindia Malayalam News

കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വേദിയില്‍ പത്രത്തിനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ച് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ വേദിയിലിരിക്കെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചിലര്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ചെറിയൊരു ചാഞ്ചാട്ടം മാതൃഭൂമിക്ക് വരുന്നുണ്ടോയെന്ന് മാതൃഭൂമിയെ സ്നേഹിക്കുന്നവര്‍ പോലും സംശയിക്കുന്ന സമയമാണിതെന്ന് എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമര്‍ശം.

കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം മാതൃഭൂമിയും വളര്‍ന്നു. മാതൃഭൂമിയ്‌ക്കൊപ്പം കേരളവും വളര്‍ന്നു. അത്ര ആഴത്തില്‍ നമ്മുടെ നാടിനെ എല്ലാ തലത്തിലും പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ഒരു പത്രമെന്ന നിലയില്‍ മാതൃഭൂമി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. 1922 ല്‍ ആദര്‍ശവാദികളായ പ്രത്യേകിച്ച് മലബാറിലെ ഒരു പറ്റം പേരുടെ കൂട്ടായ്മയിലൂടെയാണ് മാതൃഭൂമി എന്ന ആശയത്തിന് രൂപം നല്‍കിയത്.

നാളെ ഞാന്‍ പ്രശ്‌നത്തില്‍പ്പെട്ടാലും എന്നെ സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ; ദിലീപിനുള്ള പിന്തുണയില്‍ സിദ്ദീഖ്നാളെ ഞാന്‍ പ്രശ്‌നത്തില്‍പ്പെട്ടാലും എന്നെ സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ; ദിലീപിനുള്ള പിന്തുണയില്‍ സിദ്ദീഖ്

1

ഒരു സംരംഭം എന്ന നിലയിലുള്ള ലാഭമായിരുന്നില്ല ആ കൂട്ടായ്മയുടെ ലക്ഷ്യമെന്നും ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കു ചേരുക എന്നതായിരുന്നുവെന്നും റിയാസ് ഓര്‍മിപ്പിച്ചു. ആ നിലയില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവും മാതൃഭൂമിയുടെ ചരിത്രവും ഒന്നാണ് എന്ന് പറയേണ്ടി വരും. തെറ്റിനെതിരെ ശരി ഉയര്‍ത്തുന്നവരെ, നീതിയ്ക്ക് വേണ്ടി നില കൊള്ളുന്നവരെ, ജനാധിപത്യം മുറുകെ പിടിക്കുന്നവരെ എല്ലാം വായ മൂടി കെട്ടാനുള്ള വലിയ ശ്രമം നടന്ന ഒരു കാലത്താണ് മാതൃഭൂമി ആരംഭിച്ച കാലം എന്ന് റിയാസ് പ്രസംഗത്തില്‍ പറഞ്ഞു. ഇന്ന് വായ മൂടിക്കെട്ടലിന്റെ വേര്‍ഷന്‍ 2 പോലെ പലതും നമുക്ക് ചുറ്റും നടക്കുന്നുണ്ട്.

2

ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങള്‍ വസ്തുതകള്‍ പറയുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടമുള്ളത് മാത്രമെ പറയാവൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍ വായ മൂടിക്കെട്ടലിന്റെ വേര്‍ഷന്‍ 2 ആയി വരുമ്പോള്‍, ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമം നടക്കുമ്പോള്‍ അതില്‍ ചെറിയ ചാഞ്ചാട്ടം മാതൃഭൂമിയ്ക്ക് വരുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നായിരുന്നു റിയാസ് പറഞ്ഞത്. മാതൃഭൂമിയെ സ്‌നേഹിക്കുന്നവര്‍ പോലും അങ്ങനെ സംശയിക്കുന്ന കാലഘട്ടത്തില്‍ ഭയപ്പെട്ട് കീഴ്‌പ്പെടാന്‍ മാതൃഭൂമി തയ്യാറല്ല എന്ന് തെളിയിക്കാന്‍ അതിന്റെ പ്രവൃത്തിയിലൂടെ മാതൃഭൂമി മാനേജ്‌മെന്റിന് കഴിയണം എന്നും റിയാസ് പറഞ്ഞു.

3

മാതൃഭൂമിയുടെ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം മീഡിയ വണ്‍ വിലക്ക് അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് വി മുരളീധരനെ വേദിയിലിരുത്തിയുള്ള റിയാസിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമായി. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വലായാണ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. മാതൃഭൂമിയുടേത് സ്വാതന്ത്ര്യത്തിനായി പോരാടിയ ചരിത്രമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. ശതാബ്ദിഫലകം ജ്ഞാനപീഠജേതാവ് എം ടി വാസുദേവന്‍ നായരാണ് അനാച്ഛാദനം ചെയ്തത്.

4

കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (ഇരുവരും ഓണ്‍ലൈന്‍), മേയര്‍ ബീനാ ഫിലിപ്പ്, എം കെ രാഘവന്‍ എം പി , എളമരം കരീം എം പി , വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ. മാധവന്‍, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു എന്നിവരും ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തു.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
pa muhammed riyas criticizes mathrubhumi when V Muraleedharan on stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X