സിപിഎമ്മുമായി അകലംപാലിക്കണമെന്ന് ഡിവൈഎഫ്‌ഐക്ക് മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം
ആലപ്പുഴ: സിപിഎമ്മുമായി സംഘടനാപരമായ അകലം പാലിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ്. സിപിഎമ്മിന്റെ ജാഥകളിലും സമ്മേളനങ്ങളിലും ഡിവൈഎഫ്‌ഐ കൊടി ഉപയോഗിക്കരുത്, സമ്മേളനങ്ങളിലേക്ക് ഡിവൈഎഫ്‌ഐ ബന്ധമില്ലാത്ത നേതാക്കളെ വിളിച്ച് പ്രീതി നേടുന്ന ഏര്‍പ്പാട് അവസനാപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മുഹമ്മദ് റിയാസ് മുന്നോട്ടു വെച്ചത്.

ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കേയായിരുന്നു റിയാസിന്റെ ശ്രദ്ധേയപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സ്വതന്ത്രസംഘടനയെന്ന് രാഷ്ട്രീയസ്വഭാവം ഡിവൈഎഫ്‌ഐക്ക് കുറഞ്ഞുവരുന്നുവെന്ന വിലയിരുത്തലിലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം.
സിപിഎമ്മിന്റെ പോഷകസംഘടനയാണ് ഡിവൈഎഫ്‌ഐ എന്ന തോന്നല്‍ സംഘടനയ്ക്ക് ദോഷമുണ്ടാക്കി. സ്വതന്ത്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് ഇതുതടസ്സമാണ്. മൃദുഹിന്ദുത്വ നിലപാടിനെതിരെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ കൂട്ടായ്മകളായി മാറ്റണമെന്ന് നിര്‍ദ്ദേശവും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു.












Click it and Unblock the Notifications